19 / 10 / 2019 : ജൈവ അലക്കു സോപ്പ് നിർമ്മാണ പരിശീലനം
ഹരിതഗ്രാമത്തിൽ വീണ്ടും സോപ്പു നിർമാണം നടത്തി .ഇത്തവണ ഒരു കുടുംബശ്രീ അംഗത്തിനാണ് ജൈവ അലക്കു സോപ്പ് നിർമ്മാണ പരിശീലനം നൽകിയത് .ആലക്കോട് N S S ഹയർസെക്കണ്ടറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് അംഗങ്ങളും സോപ്പ് നിർമ്മാണ പ്രവർത്തനം പരി ചയപ്പെടുകയും തങ്ങളുടെ സ്‌കൂളിലും ഇത്തരം പ്രവർത്തനങ്ങൾ തുടങ്ങണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു .
13 / 10 / 2019 പുസ്തക നിരൂപണം നടന്നു
ആനന്ദ് ആർ , ദേവപ്രിയ മനോജ് എന്നിവർ യഥാക്രമം മീശ ,കാൻസർ വാർഡിലെ ചിരി എന്നീ പുസ്തകങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു
******************************************************************************
മലയാള സിനിമാ ഹാസ്യ നടന്മാരിൽ പ്രമുഖനായ ഇന്നസെന്റിന്റെ ആത്മകഥയിലെ ഒരു ഭാഗമായ കാൻസർ വാർഡിലെ ചിരി എന്ന ലേഖനമാണ് ഞാൻ വായിച്ചത് . ഇന്നസെന്റിന് അപ്രതീക്ഷിതമായി പിടിപ്പെട്ട കാൻസർ രോഗത്തെ സമചിത്തതയോടെയും നർമ്മബോധത്തോടെയും നേരിട്ട അനുഭവമായിരുന്നു അദ്ദേഹം ഈ ആത്മകഥയിൽ എഴുതിയിരിക്കുന്നത്. കാൻസർ വാർഡിലെ ചിരി എന്ന ലേഖനം ഇന്നത്തെ സമൂഹത്തിന് മനോധൈര്യം നൽകുന്നത്തിനുള്ള ഒരു മരുന്നാണ് . മരണത്തെ മുന്നിൽ കണ്ടിട്ടും മറ്റു പല വിധത്തിലുള്ള പ്രതിബന്ധഘട്ടങ്ങളിലുമെന്നപോലെ ചിരിയെ ചേർത്തു പിടിച്ച് രോഗത്തെ അതിജീവിച്ച അദ്ദേഹത്തിന്റെ മനോബലത്തെ കുറിച്ച് വായിച്ചപ്പോൾ എനിക്കും ഇത് പുതിയ അറിവായിരുന്നു. ഏത് പ്രശ്നത്തെയും ശാന്തതയോടെയും നർമ്മത്തിലൂടെയും നേരിടുക എന്ന തത്ത്വമാണ് എനിക്ക് ഈ ആത്മകഥയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞത് .
_ ദേവപ്രിയ മനോജ് ,അഞ്ചാം തരം, ആലക്കോട്, 13 -10 -2019,
*************************************************************************************
സൗജന്യ തുണി സഞ്ചി വിതരണവും കുട്ടികളുടെ വായനക്കൂട്ടം പദ്ധതിയും
ഉൽഘാടനം ചെയ്തു
4. 13 / 10 / 2019 :ഹരിതഗ്രാമം പദ്ധതിയുടെ ഭാഗമായി ആലക്കോട്കൊട്ടയാടുകവല മാതൃകാ സ്വയം സഹായ സംഘത്തിന്റെയും ആലക്കോട് NSS ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ തുണി സഞ്ചി വിതരണവും കുട്ടികളുടെ വായനക്കൂട്ടം പദ്ധതിയും മാതൃകസ്വയം സഹായ സംഘം പ്രസിഡണ്ട് രാജു മേക്കുഴയിലിൻറെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത് മെമ്പർ ഔസേപ്പച്ചൻ ഉൽഘാടനം ചെയ്തു .പ്രോഗ്രാം ഓഫീസർ പ്രേംകുമാർ മാസ്റ്റർ , ബെന്നി തോമസ് , രാധാകൃഷ്ണൻ സി കെ എന്നിവർ സംസാരിച്ചു .nss
വളണ്ടിയർമാർ റംസീന കരീം ,പാർവതി ആർ നായർ എന്നിവർ കവിതാലാപനം നടത്തി .ആനന്ദ് ആർ , ദേവപ്രിയ മനോജ് എന്നിവർ യഥാക്രമം മീശ ,കാൻസർ വാർഡിലെ ചിരി എന്നീ പുസ്തകങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു .മാതൃകാ സഹായസംഘം കുടുംബാംഗങ്ങൾ വായനക്കായി 10 പുസ്തകങ്ങൾ സ്വീകരിക്കുകയും ചെയ്തു .ഹരിതഗ്രാമത്തിലെ എല്ലാ കുടുംബാംഗങ്ങൾക്കുമായി തുണി സഞ്ചി വിതരണം നടന്നു .പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം കുറക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ ഉപകരിക്കുമെന്ന് ഗ്രാമപഞ്ചായത്തു മെമ്പർ പ്രതീക്ഷ പ്രകടിപ്പിച്ചു .
5/10/2019 മാതൃകാ സ്വയംസഹായ സംഘം പ്രവർത്തകർ രക്തദാനം നടത്തി.
Radhakrishnan C.k 57 വയസ്സിൽ ഞാനും 63 വയസ്സിൽ രാജു കൊച്ചില്ലത്തും ആലക്കോട് കൊട്ടയാടു കവല മാതൃകാ സ്വയംസഹായ സംഘം പ്രവർത്തകർ എന്ന നിലയിൽ രക്തദാനം നടത്തി.
ആകപ്പാടെ അര മണിക്കൂർ മതി .സൂചി കുത്തുമ്പോഴുള്ള ആദ്യ വേദന മാത്രമേ ഉള്ളു .വലിയ ക്ഷീണവും ഇല്ല .10 മിനിട്ടിനുള്ളിൽ ചോരയെടു ത്തു കഴിയും . ഞാൻ പലതവണ ചെയ്തിട്ടുണ്ട് .ചെറുപ്പക്കാരെ രക്തദാനം ചെയ്തു ശീലിപ്പിക്കാനുണ്ട് .പലരും പേടി കൊണ്ട് മാറി നിൽക്കുന്നുണ്ട് .മെലിഞ്ഞവർക്കു രക്തദാനം പറ്റില്ല എന്ന തെറ്റിദ്ധാരണയും മാറ്റണം .
1/10/2019
വയോജനദിനവുമായി ബന്ധപ്പെട്ടു വളണ്ടിയർമാർ ഹരിതഗ്രാമത്തിലെ വയോജനങ്ങളുടെ യിടെയിൽ സർവ്വേ നടത്തി .
1 / 10 / 2019 വയോജന സർവ്വേ റിപ്പോർട് :
സർവ്വേ നടന്ന 30 വീടുകളിലായി 21 പേർ അറുപതു വയസ്സു കഴിഞ്ഞവരായി ഉണ്ട് .അതിൽ 12 പേർ പുരുഷന്മാരും 9 പേർ സ്ത്രീകളുമാണ് .യാതൊരു വിധ പെൻഷനും ലഭിക്കാത്തവർ 5 പേർ ഉണ്ട് .12 പേർക്ക് ഏതെങ്കിലും ഒരു രോഗം ഉണ്ട് .10 പേർക്ക് ആവശ്യമുള്ള ചികിത്സ ലഭിക്കുന്നുണ്ട് .വൈദ്യ സഹായം ആവശ്യമുള്ളവർ 10 പേരുണ്ട് .പ്രത്യേകിച്ച് ഒരു രോഗവും ഇല്ലാത്തവർ 9 പേരാണ്.ഭക്ഷണം ,മരുന്ന് ,വസ്ത്രം ഇവ ആവശ്യാനുസരണം ലഭിക്കാത്തവർ 6 പേരുണ്ട് . വാർധക്യ ജീവിതത്തിൽ പൂർണസംതൃപ്‌തിയില്ലാ എന്ന് 6 പേർ അഭിപ്രായപ്പെട്ടു .( HAPPINESS INDEX : 15/21= 70 % ).
28 /09/2019 : ഇ- സാക്ഷരത ക്ലാസുകൾ ഇന്ന് ആരംഭിച്ചു
ഹരിതഗ്രാമം പ്രൊജക്ടിന്റെ ഭാഗമായ ഇ- സാക്ഷരത ക്ലാസുകൾ ഇന്ന് ആരംഭിച്ചു . ശനിയാഴ്ച ഉച്ചക്ക് 2 മണി മുതൽ 3 മണി വരെ. മാതൃകാ സഹായ സംഘം അംഗം രാധാകൃഷ്ണൻ മാസ്റ്ററുടെ വസതിയിലാണ് പ്രാഥമിക ക്ലാസുകൾ നടക്കുന്നത്. ആലക്കോട് Nടടഹയർ സെക്കണ്ടറി സ്കൂളിലെ പ്രോഗ്രാം ഒഫിസർ പ്രേംകുമാർ മാസ്റ്ററും നാഷനൽ സർവീസ് സ്കീം വളണ്ടിയർമാരും ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു.ആലക്കോട് nss സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ബീന പ്രോജക്ട് ഉത്ഘാടനം ചെയ്‌തു .
24/09/2019( എൻ എസ് എസ് ദിനം ) ഹരിതഗ്രാമം ബോർഡ് സ്ഥാപിച്ചു .
10 /09/2019 എലിപ്പനിക്കെതിരെ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ അറിയിക്കുന്ന ലഘു ലേഖകൾ ഹരിതഗ്രാമത്തിൽ വിതരണം ചെയ്‌തു .
12 /08/2019 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നിത്യോപയോഗ വസ്തുക്കൾ അയച്ചു
മുപ്പതോളം ഞാവൽ തൈകളും അശോക മരച്ചെടികളും വിതരണം ചെയ്തു.
ഹരിത ഗ്രാമത്തിൽ ഓരോവീട്ടിലും ഒരു ഔഷധ തോട്ടം എന്ന പദ്ധതിയുടെ ഭാഗമായി മുപ്പതോളം ഞാവൽ തൈകളും അശോക മരച്ചെടികളും വിതരണം ചെയ്തു.എൻ എസ് എസ് വളണ്ടിയർമാരായ അഭിജിത് ,അഭിനന്ദ് എന്നിവർ തൈകൾ വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകി.
3. 4 / 8/2019 : A HERBAL GARDEN IN EACH HOUSE: ARYAVEPPU PLANTS DISTRIBUTED
ഓരോ വീട്ടിലും ഓരോ ഔഷധത്തോട്ടം ഉറപ്പാക്കുന്നതിനായുള്ള വേപ്പു ഗ്രാമം പദ്ധതിയുടെ ഭാഗമായി യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം ഓരോ വേപ്പിൻ തൈ വീതം വിതരണം ചെയ്തു.നാഷണൽ സർവീസ് സ്‌കീം വളന്റിയർമാർ നേതൃത്വം നൽകി .ആലക്കോട് എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷനൽ സർവീസ് സ്കീം യൂനിറ്റിന്റെയും കൊട്ടയാട് കവല മാതൃകാ സ്വയം സഹായ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഹരിത ഗ്രാമ പദ്ധതിയുടെ ഭാഗമായാണ് വേപ്പു ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത് .45 വീടുകളിൽ ഇതോടെ ആര്യ വേപ്പ് നട്ടു വളർത്താൻ തുടങ്ങിയിട്ടുണ്ട് .
1/08/2019 ഹരിതഗ്രാമം പ്രോജക്ടിൽ ഉൾപ്പെട്ട വീട്ടുകാരുടെ പ്രഥമ യോഗം-അറിയിപ്പ്
2. 27 / 07 / 2019 രാവിലെ 9 .30 മുതൽ 12 .45 വരെ ( 3 മണിക്കൂർ 15 മിനിറ്റ് )
ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക സർവ്വേ നടന്നു .
ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു
1.അനുമോദനവും ഗ്രാമ ശുചീകരണവും 02 06 2019

മാതൃകാ സ്വയംസഹായ സംഘം പ്രവർത്തകൻ എന്ന നിലയിൽ ആലക്കോട് ഹയർ സെക്കൻ ററി സ്കൂൾ എൻ എസ് എസ് യൂനിറ്റ് മുഖാന്തിരം തളിപ്പറമ്പ് താലൂക്ക് ഓഫിസിലെ കളക്ഷൻ സെന്റർ വഴി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നല്കാൻ ആലക്കോട് ടൗൺ വ്യാപാര സ്ഥാപനങ്ങൾ ഹൃദയപൂർവം നൽകിയ നിത്യോപയോഗ വസ്തുക്കൾ വളണ്ടിയർമാർ ഏറ്റു വാങ്ങിയപ്പോൾ.12/08/ 2019
10 /08/2019 ആലക്കോട് പാത്തൻ പാറ നെല്ലിക്കുന്നിൽ ദുരിതാശ്വാസ ക്യാമ്പ്-
25 കിലോ അരി വാങ്ങി എത്തിച്ചു കൊടുത്തു.
ആലക്കോട് പാത്തൻ പാറ നെല്ലിക്കുന്നിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ഇന്ന് Tips Disastermanagment വാട്സ് അപ്പ് ഗ്രൂപ്പിന്റെയും
കൊട്ടയാടു കവല മാതൃകാ സ്വയംസഹായ സംഘത്തിന്റെയും പ്രതിനിധി ആയി ഞാനും ആലക്കോട്ടെ സാമൂഹ്യപ്രവർത്തകൻ വി ആർ രാമചന്ദ്രൻ സാറുംപിന്നെ ആലക്കോട്ടുകാരായ 2 യുവ സുഹൃത്തുക്കളും (അഭിനന്ദ്, വിഷ്ണു ) ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിൽ 7 പേർ ഇന്നലെ രാത്രി താമസിച്ചിട്ടുണ്ട്. 15 ഓളം കുടുംബങ്ങളെ ഇന്ന് മാറ്റി പാർപ്പിക്കാനുണ്ട്.ഞങ്ങൾ 25 കിലോ അരി വാങ്ങി എത്തിച്ചു കൊടുത്തു.ഹരിത ഗ്രാമത്തിൽ ഓരോവീട്ടിലും ഒരു ഔഷധ തോട്ടം എന്ന പദ്ധതിയുടെ ഭാഗമായി മുപ്പതോളം ഞാവൽ തൈകളും അശോക മരച്ചെടികളും വിതരണം ചെയ്തു.എൻ എസ് എസ് വളണ്ടിയർമാരായ അഭിജിത് ,അഭിനന്ദ് എന്നിവർ തൈകൾ വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകി.
3. 4 / 8/2019 : A HERBAL GARDEN IN EACH HOUSE: ARYAVEPPU PLANTS DISTRIBUTED
ഓരോ വീട്ടിലും ഓരോ ഔഷധത്തോട്ടം ഉറപ്പാക്കുന്നതിനായുള്ള വേപ്പു ഗ്രാമം പദ്ധതിയുടെ ഭാഗമായി യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം ഓരോ വേപ്പിൻ തൈ വീതം വിതരണം ചെയ്തു.നാഷണൽ സർവീസ് സ്‌കീം വളന്റിയർമാർ നേതൃത്വം നൽകി .ആലക്കോട് എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷനൽ സർവീസ് സ്കീം യൂനിറ്റിന്റെയും കൊട്ടയാട് കവല മാതൃകാ സ്വയം സഹായ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഹരിത ഗ്രാമ പദ്ധതിയുടെ ഭാഗമായാണ് വേപ്പു ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത് .45 വീടുകളിൽ ഇതോടെ ആര്യ വേപ്പ് നട്ടു വളർത്താൻ തുടങ്ങിയിട്ടുണ്ട് .
1/08/2019 ഹരിതഗ്രാമം പ്രോജക്ടിൽ ഉൾപ്പെട്ട വീട്ടുകാരുടെ പ്രഥമ യോഗം-അറിയിപ്പ്
2. 27 / 07 / 2019 രാവിലെ 9 .30 മുതൽ 12 .45 വരെ ( 3 മണിക്കൂർ 15 മിനിറ്റ് )
ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക സർവ്വേ നടന്നു .
ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു
1.അനുമോദനവും ഗ്രാമ ശുചീകരണവും 02 06 2019
താഴെ കൊടുത്ത പ്രോജക്ടുകൾ വിഭാവനം ചെയ്തിട്ടുണ്ട് .
1 .ഓരോ വീടുകളിലും വ്യത്യസ്തയിനം അഞ്ചു ഔഷധചെടികൾ വീതം നടാൻ വേണ്ടത് ചെയ്യാൻ
2 .ജലസംരക്ഷണവുമായി ബന്ധപ്പെട്ടു മഴക്കുഴികൾ അല്ലെങ്കിൽ തണ്ണീർ ബാങ്കുകൾ നിർമ്മിക്കുവാൻ
3 .കിണർ റീചാർജിംഗ് നടപ്പിലാക്കാൻ
4 .തുണിബാഗ് നിർമിച്ചു വിതരണം ചെയ്യാൻ .
5 .പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ ബോധവൽക്കരണം
6 .സാമൂഹിക സർവ്വേ
7 .ഫിലമെൻറ് , CFL ബൾബുകളുടെ ഉപയോഗം ഇല്ലാതാക്കാനും പകരം ലെഡ് ബൾബിലേക്കു മാറാനും ഉള്ള പ്രചാരണം നടത്തും (ഫിലമെൻറ് രഹിത ഗ്രാമം )
8 . വായനക്കൂട്ടവും കുട്ടികളുടെ പഠന നിലവാരം വിലയിരുത്തി മെച്ചപ്പെടുത്താനുള്ള നടപടികളും .
9 .ഗ്രാമത്തിൽ എല്ലാവർക്കും ഇ -സാക്ഷരത നേടാനായുള്ള പ്രവർത്തനം ( DIJI LOCKൻറെ ഉപയോഗം ഉൾപ്പെടെ )
10 .എല്ലാ വീട്ടിലും ഒരു കമ്പോസ്റ്റിംഗ് പ്രവർത്തനം ഉറപ്പു വരുത്തും .
11 .മഴക്കാല രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും
-( CKR ;9447739033; 27/7 / 2019 : കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒരു ചെറിയ ചുവട് വെപ്പ് )
No comments:
Post a Comment