Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Saturday, August 8, 2020

നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കാൻ ഇനി നമ്മുടെ കൈയ്യിലുള്ളത് വെറും I ദിവസം !

SILENCE IS A CRIME .പരിസ്ഥിതി ആഘാത വിലയിരുത്തൽ ഭേദഗതിയിൽ നിങ്ങളുടെ അഭിപ്രായം ഓഗസ്റ്റ്  11  നു  മുൻപ് അറിയിക്കുക .ഇ മെയിൽ മാതൃകക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യാം .പകർത്തരുത് .ഒരേ ഉള്ളടക്കമുള്ളവ തടസ്സപ്പെടുത്താനുള്ള  സോഫ്റ്റ്‌വെയർ  ഉണ്ട് .മെയിൽ അയക്കാനുള്ള  വിലാസം eia2020-moefcc@gov.in
-CKR
***********************************************************************
ദുരന്ത നിവാരണ വാർത്തകൾ  വായിക്കുക
https://tipsdisastermanagement.blogspot.com/2020/08/blog-post_19.html
************************************************************************


നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കാൻ ഇനി നമ്മുടെ കൈയ്യിലുള്ളത് വെറും 4 ദിവസം !കഴിഞ്ഞ ദിവസമാണ് Environment Impact Assessment (EIA) അഥവാ പരിസ്ഥിതി ആഘാത വിലയിരുത്തൽ എന്ന കേന്ദ്രത്തിന്റെ പുതിയ ഭേദഗതിയിൽ പൊതുജനത്തിന് അഭിപ്രായമറിയിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 11 വരെയാക്കി ഡൽഹി ഹൈക്കോടതി ഉത്തരവിറക്കുന്നത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലും മറ്റും ഇഐഎ ഏറെ ചർച്ചയായി. നമ്മിൽ പലരും ഇതിനോടകം ഇഐഎക്ക് എതിരായ പോസ്റ്റുകൾ ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള നവമാധ്യമങ്ങളിൽ കണ്ടിരിക്കും. എന്നാൽ എന്താണ് ഇഐഎ എന്ന് ചിന്തിച്ചിട്ടുണ്ടോ ? എങ്ങനെയാണ് ഇത് നമ്മെ ബാധിക്കുക ? എന്തുകൊണ്ടാണ് ഈ ഭേദഗതിക്കെതിരെ ഇത്രയധികം പ്രതിഷേധങ്ങളുണ്ടാകുന്നത് ?
ഇഐഎ എന്താണെന്ന് അറിയാൻ ആദ്യം ഇന്ത്യയിലെ പരിസ്ഥിതി നിയമത്തെ കുറിച്ച് അറിയണം…
1972ൽ സ്റ്റോക്‌ഹോം വിജ്ഞാപനം വരുന്നതിന് ശേഷമാണ് 1974ൽ ജലമലിനീകരണത്തിനും 1981ൽ വായു മലിനീകരണത്തിനുമെതിരെ ഇന്ത്യയിൽ നിയമം വരുന്നത്. എന്നാൽ 1984ൽ ഭോപ്പാൽ ദുരന്തമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയിൽ പരിസ്ഥിതി മലിനീകരണത്തിന് എതിരായ ഒരു നിയമം 1986 ൽ നിലവിൽ വരുന്നത്.
ഈ നിയമത്തിന് കീഴിൽ 1994 ലാണ് ആദ്യമായി ഇന്ത്യ ഇഐഎ കൊണ്ടുവരുന്നത്. എല്ലാ പദ്ധതികളും ഇഐഎയ്ക്ക് അനുസൃതമായി വേണം ആരംഭിക്കാൻ. എൻവയോൺമെന്റൽ ക്ലിയറൻസ് ലഭിച്ച ശേഷം മാത്രമേ പദ്ധതിക്ക് അനുമതി ലഭിക്കുകയുള്ളു. 1994ലെ ഇഐഎയ്ക്ക് പിന്നീട് 2006ൽ ഭേദഗതി വന്നു.

നിലവിലെ EIA വിവാദം എന്ത് ? നമ്മെ ബാധിക്കുന്നതെങ്ങനെ ?
ഇനി ഒരു സ്ഥാപനം തുടങ്ങാൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല
ഒരു കമ്പനി ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതി മന്ത്രാലയം പദ്ധതി പരിശോധിക്കും. പദ്ധതി പ്രകാരം അടുത്ത് തീമസിക്കുന്ന മനുഷ്യർ, കമ്പനി കൊണ്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾ എന്നിവ പഠിച്ച ശേഷം മാത്രമേ എൻവയോൺമെന്റ് ക്ലിയറൻസ് നൽകുകയുള്ളു. എന്നാൽ 2020 ൽ ഇഐഎയ്ക്ക് കൊണ്ടുവരുന്ന ഭേദഗതി പ്രകാരം കമ്പനി ആരംഭിച്ച് കഴിഞ്ഞ ശേഷം എൻവയോൺമെന്റ് ക്ലിയറൻസിന് അപേക്ഷിച്ചാൽ മതി. ഇത് വരുത്തിവയ്ക്കുന്ന അപകടത്തിന് ഉദാഹരണമാണ് വിശാഖപട്ടണത്തെ വിഷവാതക ദുരന്തം.വിശാഖപട്ടണത്തെ എൽജി പോളിമറിന് എൻവയോൺമെന്റ് ക്ലിയറൻസ് ലഭിച്ചിരുന്നില്ല. അതായത് കൺമുന്നിൽ നമ്മുടെ പുഴകളും വായുവുമെല്ലാം മലിനമാകുന്നത് കണ്ടാലും നമുക്ക് പരാതിപ്പെടാൻ സാധിക്കില്ല.
കെട്ടിടത്തിന്റെ ചുറ്റളവ്
നിലവിൽ 20,000 സ്‌ക്വയർഫീറ്റോ അതിൽ കൂടുതലോ ചുറ്റളവുള്ള എല്ലാ കെട്ടിടങ്ങൾക്കും പരിസ്ഥിതി ക്ലിയറൻസിനായി അപേക്ഷിക്കേണ്ടുണ്ട്. എന്നാൽ ഇഐഎ 2020 പ്രകാരം 1,50,000 സ്‌ക്വയർഫീറ്റിൽ കൂടുതലുള്ള കെട്ടിടത്തിന് മാത്രം ഈ അനുമതി തേടിയാൽ മതി. അതിനർത്ഥം ഒരു വിമാനത്താവളത്തിനത്ര വലുപ്പമുള്ള ഒരു പദ്ധതി നാട്ടിൽ വന്നാൽ പോലും ആ പദ്ധി പരിസ്ഥിതിക്കുണ്ടാക്കുന്ന നഷ്ടങ്ങളെ കുറിച്ചോ സമീപത്ത് താമസിക്കുന്ന മനുഷ്യ ജീവനുണ്ടാക്കുന്ന വിപത്തിനെ കുറിച്ചോ ആർക്കും പരാതിപ്പെടാൻ സാധിക്കില്ലെന്ന് ചുരുക്കം…

പ്രവർത്തനം ഇരട്ടിയാക്കിയാലും ക്ലിയറൻസ് വേണ്ട
നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പനി 50 ശതമാനത്തോളം പ്രവർത്തനം ഇരട്ടിയാക്കിയാലും പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസ് ആവശ്യമില്ലാതാകുന്നു. കമ്പനി എത്ര നാശനഷ്ടങ്ങൾ വരുത്തിയാലും ഇത് ബാധകമല്ല.
ബി2 വിഭാഗം….
ഇഐഎ 2020ൽ പുതുതായി ബി2 എന്നൊരു വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നാൽപ്പതിലേറെ പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതികൾക്കൊന്നും ക്ലിയറൻസ് ആവശ്യമില്ല. ഈ കമ്പനികൾ എങ്ങനെയാണ് നമുക്ക് വിനയാകുന്നത് എന്നതിന് ഉദാഹരണമാണ് മെയ് 27ന് ഉണ്ടായ അസം ദുരന്തം.കഴിഞ്ഞ 15 വർഷമായി പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസ് ലഭിക്കാതെയാണ് അസമിലെ ഓയിൽ ഇന്ത്യ ലിമിറ്റഡ് പ്ലാന്റ് പ്രവർത്തിച്ചിരുന്നത്. ഇവിടെയുണ്ടായ തീപിടുത്തത്തിൽ 13,000 കുടുംബംഗങ്ങളെയാണ് മാറ്റി പാർപ്പിക്കേണ്ടി വന്നത്.
പ്രതികരിക്കാനുള്ള സമയക്കുറവ്…
നേരത്തെ ഒരു പദ്ധതിയെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകൾ തുറന്ന ചർച്ചയ്ക്ക് വയ്ക്കുകയും (പബ്ലിക് ഹിയറിംഗ്) ഇതിന് 30 ദിവസം നൽകുകയും ചെയ്യുമായിരുന്നു. ഈ സമയം 20 ദിവസമാക്കി വെട്ടിചുരുക്കിയിരിക്കുകയാണ്.
മാത്രമല്ല വീഡിയോ കോൺഫറൻസ് വഴി പബ്ലിക് ഹിയറിംഗ് നടത്താമെന്നും തീരുമാനിച്ചതായാണ് റിപ്പോർട്ട്. പലപ്പോഴും വൻകിട പദ്ധതികളിൽ ബലിയാടാകുന്നത് തികച്ചും താഴെ കിടയിൽ ജീവിക്കുന്ന കാടിന്റെയും കടലിന്റെയും മക്കളാണ്. ഒരു പദ്ധതിയെ കുറിച്ച് പഠിച്ച് വിദഗ്ധമായി അഭിപ്രായം രേഖപ്പെടുത്താനോ വിദഗ്ധരുടെ സഹായം തേടാനോ അവർക്ക് സാധിക്കില്ല. അനുവദിച്ച സമയം കൂടി വെട്ടിച്ചുരുക്കുന്നത് പൊതുജനത്തെ പൂർണമായും അകറ്റി നിർത്തുന്നതിന് തുല്യമാകും.
നമുക്ക് എന്ത് ചെയ്യാനാകും ?
ഇത് നമ്മെ മാത്രം ബാധിക്കുന്ന വിഷയമല്ല. വരും തലമുറകളെ ഒന്നടങ്കം നശിപ്പിക്കുന്ന ഒരു ഭേദഗതിയാണ്. ഇതുവരെ ഇഐഎ നിയമമായിട്ടില്ല. കരട് മാത്രമേ തയാറായിട്ടുള്ളു. ഈ ഭേദഗതിക്കെതിരായ ആശങ്കകളും പ്രതിഷേധവും ഓഗസ്റ്റ് 11 വരെ നമുക്ക് അറിയിക്കാൻ സാധിക്കും.
ഓർക്കുക….പരിസ്ഥിതിയില്ലെങ്കിൽ നമ്മളില്ല….! ( input from https://www.twentyfournews.com/ compiled by CKR 09 08 2020 )
**************************************************************************
ഇ മെയിൽ മാതൃകക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യാം .പകർത്തരുത് .ഒരേ ഉള്ളടക്കമുള്ളവ തടസ്സപ്പെടുത്താനുള്ള  സോഫ്റ്റ്‌വെയർ  ഉണ്ട് .മെയിൽ അയക്കാനുള്ള  വിലാസം eia2020-moefcc@gov.in
https://ckrenglishclass.blogspot.com/2020/08/withdraw-proposed-amendments-of-draft.html

**********************************************************************
മെയിൽ അയച്ചവർ ആ വിവരം  ഈ  നമ്പറിൽ -9447739033 -അറിയിച്ചാൽ  ഉപകാരം




ഖനനം - EIA - നിയമപരിണാമം.

2006 ലെ EIA വിജ്ഞാപന പ്രകാരം 5 ഹെക്ടറിനു മുകളിലുള്ള ഖനനത്തിന് പാരിസ്ഥിതിക അനുമതി വേണം.
EIA പഠനം, പൊതു തെളിവെടുപ്പ്, Environment Management Plan, വിദഗ്ധ സമിതിയുടെ Appraisal ഇതാണ് പ്രോസസ്. 50 ഹെക്ടറിന് മുകളിൽ ആണെങ്കിൽ കേന്ദ്രസർക്കാരിൽ പോകണം, താഴെ ആണെങ്കിൽ സംസ്ഥാനം.

ദീപക് കുമാർ കേസിലെ സുപ്രീംകോടതി വിധിയോടെ 2012 മെയ് 18 നു, 5 ഹെക്ടറിന് താഴെയുള്ള ഖനനങ്ങളെയും EIA യിൽ കൊണ്ടുവന്നു. മേൽപ്പറഞ്ഞതെല്ലാം അവയ്ക്കും വേണം. ഭൂജലനിരപ്പിനെ എങ്ങനെ ബാധിക്കുമെന്ന പഠനം അത്യാവശ്യമെന്ന് സുപ്രീംകോടതി.

വിദഗ്ദ്ധസമിതിയുടെ നിർദ്ദേശത്തെ തുടർന്ന് എന്ന കാരണം പറഞ്ഞു 2013 ഡിസംബർ 24 നു 25 ഹെക്ടറിൽ താഴെയുള്ള ഖനനങ്ങളേ B2 കാറ്റഗറി ആക്കി ഉത്തരവിട്ടു. ഫീസിബിലിറ്റി റിപ്പോർട്ടും EMP യും ഉണ്ടെങ്കിൽ അനുമതി കിട്ടുമെന്നായി.
2015 ജനുവരി 15 നു ഒരു വിജ്ഞാപനത്തിലൂടെ, ജില്ലാതല സമിതികൾക്ക് 5 ഹെക്ടർ വരെ EC നൽകാം എന്നാക്കി. പഠനവും വേണ്ട, ഹിയറിങ്ങും വേണ്ട. സ്ഥിരം ഉദ്യോഗസ്ഥരടങ്ങിയ സമിതി.

 11.12.2018 l ദേശീയ ഹരിത ട്രിബ്യുണൽ ഈ വിജ്ഞാപനം റദ്ദാക്കി. EIA പഠനവും ഹിയറിങ്ങും ഇല്ലാത്ത അനുമതി നൽകൽ സുപ്രീംകോടതി വിധി അട്ടിമറിക്കൽ ആണെന്നും ട്രിബ്യുണൽ. വിദഗ്ധരില്ലാത്ത ഉദ്യോഗസ്ഥ സമിതിയ്ക്ക് ആഘാതം പരിശോധിക്കാനാകില്ലെന്നും ട്രിബ്യുണൽ. NGT വിധിക്കെതിരെ മന്ത്രാലയം തന്നെ സുപ്രീംകോടതിയിൽ പോയി. സ്റ്റേ കിട്ടിയില്ല.
കാര്യങ്ങൾ പഴയ പടിയായി...

ഇതിനിടെ 25 ഹെക്ടറിൽ താഴെയുള്ള ഖനനങ്ങൾ B2 വിഭാഗമാക്കാൻ വിദഗ്ദ്ധസമിതി പറഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട് പുറത്തുവന്നു. ബി2 ആക്കിയ നടപടിയും കോടതിയുടെ പരിശോധനയിൽ.

2020 ലെ കരട് വിജ്ഞാപനത്തിൽ 100 ഹെക്ടർ (250 ഏക്കർ) വരെ സംസ്ഥാന അതോറിറ്റികൾക്ക് അനുമതി നൽകാം.
2 ഹെക്ടർ വരെ online അപേക്ഷ മാത്രം മതി, വിദഗ്ധസമിതി പോലും കാണണ്ട, 16 ആം ദിവസം അനുമതി കിട്ടിയതായി കണക്കാക്കി പണി തുടങ്ങാം. 2 മുതൽ 5 വരെ മൈനിങ് പ്ലാൻ മാത്രം മതി, ഹെക്ടറിന് ജില്ലാതല സമിതികൾ നിർദേശിക്കും. EIA പഠനമോ പൊതുതെളിവെടുപ്പോ വേണ്ട. ജനറൽ കണ്ടീഷനും ബാധകമല്ല. 5 നു മുകളിൽ EIA വേണം, സംസ്ഥാന സമിതിയും അതോറിറ്റിയും പരിശോധിച്ച് അനുമതി നൽകാം.

അതായത്, എന്താണോ സുപ്രീംകോടതി 2012 ൽ പറഞ്ഞത്, അതിന് നേരെ വിപരീതം. ഭൂജലനിരപ്പിനെയോ പരിസ്ഥിതിയെയോ ബാധിക്കുമോ എന്ന പരിശോധന പോലുമില്ലാതെ, പബ്ലിക് ഹിയറിങ്ങോ വിദഗ്ദ്ധസമിതി പരിശോധനയോ പോലുമില്ലാതെ ഖനനം ആരംഭിക്കാം. 2018 ലെ NGT വിധിയും മറികടക്കാം.

ഒരാൾക്ക് 100 ഏക്കർ ഖനനം ചെയ്യണം, പുതിയ വിജ്ഞാപന പ്രകാരം,  4.5 ഏക്കറിന്റെ 20 അപേക്ഷകൾ ഓൺലൈനായി കൊടുക്കും. 30 ദിവസത്തിനുള്ളിൽ അനുമതി റദ്ദാക്കിയതായി തീരുമാനിച്ചില്ലെങ്കിൽ 30 ആം ദിവസം അനുമതി ഓണലൈനായി ഡൌൺലോഡ് ചെയ്തു പ്രവർത്തനം തുടങ്ങാം !! അങ്ങനെ 100 ഏക്കറിലും വേണമെങ്കിൽ ഖനനം നടത്താം, യാതൊരു പരിശോധനയോ പഠനമോ പൊതുഹിയറിംഗോ വേണ്ട !!!

ഒരൊറ്റ മേഖലയിലെ തട്ടിപ്പ് മാത്രമാണിത്. ഇങ്ങനെയാണ് ഡാം, കെമിക്കൽ ഫാക്ടറികൾ, റോഡ്, എത്രയെത്ര....

ഇതെല്ലാം അരമണിക്കൂർ ഗൂഗിൾ ചെയ്താൽ വായിക്കാവുന്ന വിവരങ്ങളാണ്. ഇത്രയും ഭീകരമായ തട്ടിപ്പ് ഉണ്ടായിട്ട് പച്ചനുണ പറഞ്ഞു ആളെ പറ്റിയ്ക്കാൻ ചിലർ ഇറങ്ങിയിട്ടുണ്ട്. എന്ത് തൊലിക്കട്ടി ആണിവർക്ക് !! ഇങ്ങനെ നുണപറയാമോ? സത്യം നിങ്ങളെ നോക്കി പല്ലിളിയ്ക്കുകയല്ലേ?? എത്രപേരെ നിങ്ങൾ പറ്റിക്കും??

'doing fraud on the constitution ' എന്നാണ് ഓർഡിനൻസ് വഴിയുള്ള ചില പിൻവാതിൽ നിയമനിർമ്മാണങ്ങളേപ്പറ്റി സുപ്രീംകോടതി പറഞ്ഞത്. EIA 2020 ലെ തട്ടിപ്പുകളേപ്പറ്റി പറയാൻ ഭാവിയിൽ സുപ്രീംകോടതിക്ക് ഡിക്ഷണറിയിൽ പുതിയ പദങ്ങൾ തിരയേണ്ടി വന്നേക്കും...

SILENCE IS A CRIME