Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Wednesday, October 22, 2014

തുണിബാഗ് നിര്‍മാണ പരിശീലനം,പച്ചക്കറി തോട്ട നിര്‍മാണം

22/10 /14- 1.തുണിബാഗ് നിര്‍മാണ പരിശീലനം
ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുലോചന ടി വി യുടെ നേതൃത്വത്തില്‍ ഭൂമിത്രസേനാ ക്ലബ്,എന്‍ എസ് എസ് വളന്റിയര്‍മാര്‍ക്ക്        തുണിബാഗ് നിര്‍മാണ പരിശീലനം തുടങ്ങി.


2.പച്ചക്കറി തോട്ട നിര്‍മാണം- 
സജീവന്‍ കമ്പല്ലൂരിന്റെ സഹകരണത്തോടെ ഭൂമിത്രസേനാ ക്ലബ്,എന്‍ എസ് എസ് വളന്റിയര്‍മാര്‍ പച്ചക്കറി കൃഷി തോട്ടം ഒരുക്കി.



11/10/ 14 മണ്ണ് പരിശോധനാ ക്യാമ്പിന്‍റെ പഠന റിപ്പോര്‍ട്ടില്‍ വെളിവായ പ്രധാന വസ്തുത

കമ്പല്ലൂര്‍ മേഖലയിലെ മണ്ണിനു അമ്ലരസം ( പുളി ) കൂടുതല്‍-

 കൃഷി വകുപ്പിന്‍റെയുംഭൂമിത്രസേനയുടേയും എന്‍എസ് എസ്സിന്റെയും  നേതൃത്വത്തില്‍ സ്കൂള്‍ ക്യാമ്പസ്സില്‍ 11/10/ 14 നു നടന്ന മണ്ണ് പരിശോധനാ ക്യാമ്പിന്‍റെ പഠന റിപ്പോര്‍ട്ടില്‍ വെളിവായ പ്രധാന വസ്തുതയാണിത്.
കൃഷി ചെയ്യുന്ന മണ്ണില്‍ ആവശ്യത്തിനു കുമ്മായം ചേര്‍ക്കുക എന്നതാണ് പ്രതിവിധി.
ഉദാഹരണമായി,ഒരു തെങ്ങിന് ഏതാണ്ട് 1കിലോ 250 ഗ്രാം കുമ്മായം ചേര്‍ക്കണം`.
46 കര്‍ഷകര്‍ മണ്ണ് പരിശോധിക്കാന്‍ മുന്നോട്ടു വന്നു.ഭൂമിത്രസേനാക്ലബ് അംഗങ്ങളുടെ ഇടപെടല്‍ കൊണ്ടാണ് പരിശോധനക്കുള്ള മണ്ണ് കൃഷിയിടങ്ങളില്‍ നിന്നും ശേഖരിക്കാനും ക്യാമ്പസില്‍ ക്രമീകരിച്ച ലാബില്‍ എത്തിച്ചു പരിശോധിക്കാനും കഴിഞ്ഞത്.തുടര്‍ന്ന്മണ്ണ് പരിശോധന യെ ക്കുറിച്ചുള്ള ഒരു ചര്‍ച്ചാക്ലാസ് നടന്നു.ഭൂമിത്രസേനാക്ലബ് അംഗങ്ങള്‍ ലാബ്‌ സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു.ഈ രംഗത്തെ തൊഴില്‍സാദ്ധ്യതകളും ഓഫിസര്‍ പ്രദീപ്‌ വിശദീകരിച്ചു.





കമ്പല്ലൂര്‍ ഭൂമിത്രസേനയുടെ ശക്തമായ ഇടപെടലുകള്‍ മാധ്യമങ്ങളില്‍ സജീവചര്‍ച്ചയാകുന്നു

കമ്പല്ലൂര്‍ ഭൂമിത്രസേനയുടെ ശക്തമായ ഇടപെടലുകള്‍ മാധ്യമങ്ങളില്‍ സജീവചര്‍ച്ചയാകുന്നു