Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Friday, April 12, 2019

പ്രകൃതിയുമായി സമരസപ്പെട്ടു ജീവിക്കേണ്ടതാണെന്ന്

പ്രകൃത്യുപാസകൻ ജയേഷ് പാടിച്ചാലിന്റെ നേതൃത്വത്തിൽ പ്രകൃതി ഫോട്ടോ പ്രദർശനവും അദ്ദേഹം നിർമിച്ച പള്ളം എന്ന ഡോക്യുമെന്ററിയെക്കുറിച്ചുള്ള ചർച്ചയും ടി ടി ഐ കണ്ണിവയലിൽ അദ്ധ്യാ പക വിദ്യാർത്ഥികൾക്കുള്ള റസിഡൻഷിയൽ ക്യാംപിൽ വെച്ച് നടന്നപ്പോൾ ( 08 /03/2019)

 ടി ടി ഐ കണ്ണിവയലിൽ ചെയ്‍ത പ്രസംഗം -പൂർണരൂപം


ജയേഷ് പാടിച്ചാൽ എന്ന ചെറുപ്പക്കാരൻ എടുത്ത ഫോട്ടോകളുടേയും അദ്ദേഹം സംവിധാനം ചെയ്ത ഒരു ഡോക്യൂമെന്റ റിയുടേയും പ്രദർശനത്തെ പിൻപറ്റിയുള്ള ഒരു ചർച്ചയാണ് അദ്ധ്യാപക വിദ്യാർത്ഥികളുടെ ഈ റസിഡൻഷ്യ ൽ ക്യാമ്പിൽ ഇപ്പോൾ നടക്കുന്നത് .ഇതിന്റെ ഒരു പ്രത്യേ കത ജയേഷ് ഒരു ധനാഗമ മാർഗമായല്ല ഈ പ്രോഗ്രാമിനെത്തിയത് എന്നതാണ് .ഇത് അദ്ദേഹത്തിന് ഒരു ജീവിതരീതിയാണ് .പ്രകൃതിയിലെ ദൃശ്യങ്ങൾക്ക് കാവൽ നിൽക്കുകയും അവയുടെ മുഗ്ദ്ധ ഭാവങ്ങൾ ക്യാമറയിൽ പകർത്തുകയും പ്രകൃതിയുമായി സമരസപ്പെട്ടു ജീവിക്കേണ്ടതാണെന്ന് സന്ദേശമുണർത്തുന്ന അര മണിക്കൂറോളം ദൈർഘ്യമുള്ള ഒരു ഡോക്യുമെന്ററി നിർമിച്ചു അത് പ്രദർശനത്തിന് എ ത്തിക്കുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല .അധ്യാപക വിദ്യാർത്ഥികൾക്ക് പല വിധത്തിൽ ജയേഷ് പ്രസക്തനാകുന്നുണ്ട് .

ഏഴു വർഷത്തോളം നായാടി ആയി മൃഗങ്ങളെ കൊന്നൊടുക്കി ഷാർപ് ഷൂട്ടർ ആയി സ്വയം അഹങ്കരിച്ചിരുന്നു താനെന്നു ജയേഷ് തന്നെ ഇവിടെ പറഞ്ഞിട്ടുണ്ട് .അപ്പോൾ ഇത് വാല്മീകിയുടേതിന് തുല്യമായ ഒരു വീണ്ടെടുപ്പാണ്‌ .കാരുണ്യത്തിന്റെ ലോകത്തേക്കു പുതു തലമുറയെ വീണ്ടെടുക്കുക എന്നത്‌ നമ്മുടെ ക്‌ളാസ്സു മുറികളിൽ സാധ്യമാവേണ്ടതുണ്ട് .ആ പ്രക്രിയ തുടങ്ങി വെക്കു ന്നതിന്‌ അതിനു ഈ ഡോക്യുമെന്ററി ഉപകരിക്കും .
1807 ൽ എഴുതപ്പെട്ട ദ് റെയിൻബോ (THE RAINBOW by William Words worth) എന്ന കവിതയിലേക്കാണ് ജയേഷിന്റെ ജീവിതം എന്നെ കൂട്ടികൊണ്ടു പോകുന്നത് .ഈ കവിത ആറാം തരത്തിലും എട്ടാംതരത്തിലുമൊക്കെയായി പലതവണ ക്ലാസ്സ്മുറികളിൽ എനിക്ക് ചർച്ച ചെയ്യേണ്ടി വന്നിട്ടുണ്ട് .വളരെ കുറച്ചു വരികളെ ഉള്ളൂ എങ്കിലും ആഴത്തിൽകിടക്കുന്ന ആശയങ്ങളുടെ മണിമുത്തുകൾ ഈ കവിതയുടെ ഒരു പ്രത്യേ കതയാണ്‌ .നിങ്ങളിൽ ചിലർക്കെ ങ്കിലും ഈ കവിത അറിയാമായിരിക്കും .വാൾഡൻ എന്ന തന്റെ പുസ്തകത്തിലൂടെയും സ്വജീവിതത്തിലൂടെയും തോറോ എന്ന തത്വചിന്തകനിലൂടെ പതിനെട്ടാം നൂറ്റാണ്ടിൽ സജീവമായ പ്രകൃതി ജീവനത്തിന്റേതായ ഒരു ചിന്താധാര ഈ കവിതയെ വ്യതിരിക്തമാക്കുന്നുണ്ട് .പ്രകൃതിയെ ദൈവമായിക്കാണുന്ന ,മഹത്വവൽക്കരിക്കുന്ന ഒരു ജീവിതരീതി പലപ്പോഴും പ്രയോഗികമല്ല എന്ന് പുച്ഛിക്കപ്പെടുന്നതു മാണ് .എന്നാൽ വേർഡ്‌സ്‌ വർത്തും ബൈറനും ഷെല്ലിയും യേത്‌സുമൊക്കെ പ്ര കൃതിയെ മഹത്വവൽക്കരിക്കുന്ന ഒരു ശൈലി പിന്തുടർന്നിട്ടുമുണ്ട് .ഇന്നിസ് ഫ്രീ എന്ന ശാന്തത യിലേക്ക് ഒരുനാൾ മടങ്ങാനും അവിടെയൊരു കുടിൽ കെട്ടി ഇത്തിരി പയർ വിത്തുമിട്ട് കാട്ടു തേനീഈച്ചകളുടെ മൂളലുകലുമറിഞ്ഞു തൊട്ടടുത്തുള്ള കായലിലെ ഓളങ്ങളുടെ തിരയടി സംഗീതത്തിൽ മുഴുകിക്കഴിയാനുള്ള ഒരു നാഗരികന്റെ സ്വപ്‍നമൊക്കെ ക്ലാസ്സ്മുറിയിൽ പറഞ്ഞൊപ്പിക്കാനാകും .പക്ഷെ ദ് റെയിൻബോ എന്ന കവിത ചർച്ച ചെയ്യുമ്പോൾ നാച്ചുറൽ പയറ്റി എന്ന പദത്തിന് പ്രകൃതിയോടുള്ള ഭക്തി ഭാവം എന്നർത്ഥം പറഞ്ഞും പ്രകൃത്യുപാസകരായ ചില കവികളെ ക്കുറിച്ചു പറഞ്ഞും പെട്ടെന്നു മതിയാക്കേണ്ടി വരുന്ന സമ്പ്രദായത്തിന് ഒരു അറുതിയുണ്ടായിരിക്കുന്നു .മാതൃകകളായി ജ യേഷിന്റെയും എം എൻ  നസീറിന്റെയും  ഒക്കെ ജീവിതങ്ങളെക്കുറിച്ചു നമുക്ക് പറയാം .പ്രകൃതിയിൽ അലിഞ്ഞും പ്രകൃതിയെ ഉപാസിച്ചും ഇവരെടുത്ത ഫോട്ടോകളിൽ തെളിയുന്ന പ്രകൃതി ഭാവങ്ങൾക്കു മുന്നിൽ ഉള്ള ഒരു തീവ്ര ആരാധന നമുക്ക് തിരിച്ചറിയാം .ആ മനോഭാവമാണ് വേർഡ്‌സ്‌വത് പറയുന്ന നാച്ചുറൽ പയറ്റി.ഈ കഴിവ് ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കൂടെയുണ്ടാകണമെന്നാണ് കവിതയിലെ പ്രാർത്ഥന .അത്തരം കഴിവ് നമ്മളിൽ നിലനിൽക്കുന്നില്ലെങ്കിൽ നമ്മൾ മരിച്ചതിനു തുല്യമാണ് എന്നാണ് കവിയുടെ നിരീക്ഷണം .THE CHILD IS FATHER OF THE MAN എന്ന സുപ്രധാന നിരീക്ഷണം അർത്ഥവത്താകുന്നത് പ്രകൃതിയുടെ ദിവ്യസൗന്ദര്യം ഉൾക്കൊള്ളാനുള്ള ശിശുമനസ്സിന്റെ കഴിവ് മുതിർന്ന മനസ്സുകൾ പഠിച്ചെടുക്കേണ്ടതുണ്ട്  എന്നു മനസ്സിലാക്കുമ്പോഴാണ് .  എല്ലാ പച്ചപ്പുകളും കരിഞ്ഞു തുടങ്ങുന്ന ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമായ ദർശനമാണ് മഹാകവി സൂചിപ്പിച്ചത് .നമ്മുടെ ക്ലാസ്സ്മുറികളിൽ ഈ  ഡോക്യൂമെന്ററിയും  ഫോട്ടോകളും ജയേഷിന്റെ ജീവിതവും അർത്ഥവത്തായ ഇത്തരം ചർച്ചകൾക്ക് വഴിതെളിക്കും  .

പള്ളം എന്ന ഡോക്യൂമെന്ററിയുടെ അവസാനഭാഗത്തു 2018  ലെ പ്രളയ ത്തിന്റെ ആഘാതങ്ങൾ ചർച്ചചെയ്യു ന്നിടത്തു നമ്മൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകളൊക്കെ നമുക്ക് തന്നെ തിരിച്ചു കിട്ടിയ കാര്യം എടു ത്തുപറയുന്നുണ്ട് .എനിക്ക് ഓർമിപ്പിപ്പിക്കാനുള്ള കാര്യം ഭാവി അദ്ധ്യാപ കരെന്ന നിലയിൽ നിങ്ങൾക്ക് ഇത്തരം കാര്യങ്ങളിൽ നിർണായകമായ നിലപാടുകൾ  സ്വീകരിക്കാൻ കഴിയും എന്നതാണ് .പ്രസംഗമല്ല ,പ്രവൃത്തിയാണ് നമുക്കാവശ്യം .പ്ലാസ്റ്റിക് എറിയുന്നവർ തന്നെ അത് എടുത്തു മാറ്റാൻ തയ്യാറായാൽ അതിൽപരം ഒരു വിജയം വേറെയില്ല .2012- 13 കമ്പല്ലൂർ സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം ,ഭൂമിത്രസേനാ ക്ലബ് ,ജെ ആർ സി ക്‌ളബ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന ചാൽ ശുചീകരണ യജ്ഞത്തിലേക്കു ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു .തേജസ്വിനീ നദിയിലേക്കു വെള്ളമെത്തിച്ചു കൊണ്ടിരുന്ന നാലു അരുവികളും നാട്ടുകാരുടെ പങ്കാളിത്തത്തോടെ ഞങ്ങൾ ശുചിയാക്കി .തങ്ങളുടെ സമീപത്തെ ചാലിൽ അറിയപ്പെട്ട ഓരോ പ്ലാസ്റ്റിക്കും എടുത്തു ശേഖരിച്ചു കഴുകി വൃത്തിയാക്കിയ ആ പ്രവർത്തനം പ്ലാസ്റ്റിക് വലിച്ചെറിയുന്ന ശീലം മാറ്റാൻ നാട്ടുകാരെ സഹായിച്ച ഒന്നായിരുന്നു .ഭാവിയിൽ അധ്യാപകരായി വിവിധ മേഖലകളിൽ പ്രവർത്തിക്കുമ്പോൾ സമാനമായ പ്രവർത്തനങ്ങൾ നടത്താനായി ക്ലബ് പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്നാണ് എനിക്ക് പറയാ നുള്ളത് .അദ്ധ്യാപനം എന്നത് പകൽ പത്തു  മുതൽ നാലു മണി വരെ മാത്രം ചെയ്യേണ്ട ഒന്നല്ല .അത് ക്ലാസ്സ്മുറിയുടെ നാല് ചുവരുകളിൽ ഒതുങ്ങേണ്ട ഒന്നുമല്ല .സാമൂഹത്തെ മാറ്റാനുള്ള ഉപകരണമായി അദ്ധ്യാപനത്തെ തിരിച്ചറിയേണ്ടതുണ്ട്.
ഇവിടെ ഇന്ന് സംസാരിച്ചവരിൽ ഒരാൾ ജയേഷിനെ പ്രകൃതിയെ പ്രണയിക്കുന്ന ഒരാളായി വാഴ്ത്തിയിട്ടുണ്ട് .വളരെ കൃത്യമാണത് .അത്തരമൊരു പ്രണയം കൈമുതലായി ഉള്ളവരെ പ്രകൃതി തിരിച്ചും പ്രണയിക്കും .പ്രകൃതിയുടെ ആത്മാവിനെക്കുറിച്ചു ജയേഷ് സൂചിപ്പിച്ചു .പ്രകൃതിസ്നേഹം എന്നതാണ് തന്റെ മതമെന്നും .എന്റെ ഒരു അനുഭവം പറയാം .ആക്കച്ചേരി വനത്തിനുള്ളതിൽ അതിരാവിലെ പുള്ളിമാനുകളെ കാണാമെന്ന പ്രതീക്ഷയിൽ നിശ്ശബ്ദമായി പതുക്കെ ഒന്നന്നര മണിക്കൂർ വനത്തിൽ ഞാനും മക്കളും ഒരു ദിനം .മാനിനെ പോയിട്ട് ഒരു പുള്ളിനെ പോലും കാണാൻ പറ്റാതെ തിരിച്ചു നടന്ന് ഇളവെയിലിൽ തളർന്നു കാടിന്റെ നടുക്കുള്ള റോഡിൽ തണൽ  പറ്റി കാടിന്റെ പുറത്തേക്കു നോക്കി നിരാശയിൽ ഇത്തിരി ഇരുന്നു.ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ നിശ്ശബ്ദമായി പുറകിൽ  അഴകിന്റെ നിറച്ചാർത്തായി മൂന്നു പുള്ളിമാനുകൾ .മക്കളെ കാണിച്ചു കൊടുത്തു .ഒരു ഫോട്ടോ ക്ലിക്ക് ചെയ്യല് തുടങ്ങുമ്പോഴേക്കും അവ സ്ഥലം വിട്ടു .മറക്കാൻ പറ്റാത്ത സ്നേഹമാണ് കാടിനു.ഉള്ളിലുള്ള ഭംഗി മുഴുവൻ ഒന്നു കാണിച്ചു തന്ന പോലെ.

 കാടിന്റെ ആത്മാവിൽ നിറയെ സ്നേഹവും കാരുണ്യവുമാണെന്നും പ്രകൃതി ഒരു ദിവ്യശക്തിയാണെന്നും ക്ലാസ്സുകളിൽ പറയാൻ നിങ്ങൾക്ക് കഴിയട്ടെ .

 ഒരു കാര്യം കൂടി .പുതുതലമുറയോട്  സംവദിക്കാൻ ഈ ചിത്രങ്ങൾ ഏറ്റവും ഫലപ്രദമാണ് .ഒരു ചിത്രം ആയിരം വാക്കുകളേക്കാൾ ഫലപ്രദമാണ് .ചലിക്കുന്ന ചിത്‌ ത്രങ്ങൾ, ഡോക്യൂമെന്ററികൾ ഒക്കെ ഉചിതമായി ക്ലാസ്സ്മുറികളിൽ ഉപയോഗപ്പെടുത്തുക .മറ്റൊരു സംവിധാനമാ ണ് ബ്ലോഗുകൾ .http://savenaturesavemotherearth.blogspot.com/ എന്ന പേരിൽ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളെ പൊലിപ്പിച്ചു കാണിക്കുന്ന ഒരു ബ്ലോഗ് ഞാൻ ചെയ്യുന്നുണ്ട് .നിങ്ങൾ എത്ര പേർക്ക് ഒരു ബ്ലോഗ് തയ്യാറാക്കാനറിയാം ? ഒരു അദ്ധ്യാപിക /അദ്ധ്യാപകൻ ഇപ്പോഴും അറിവ് പുതുക്കകയും നവമാധ്യമങ്ങളടക്കം പുതിയ സങ്കേതികകൾ സ്വായത്തമാക്കുകയും വേണം .ശരിയായ വിധത്തിൽ അറിവു കുട്ടികളിൽ എത്താൻ ഇത്തരം സംവിധാനങ്ങൾ എല്ലാം ഉപയോഗിക്കണം .ജയേഷ് ഒൻപതാം ക്ലാസ്സു വരെ മാത്രം പഠിച്ച ആളാണ് .നിങ്ങളുടെ ക്‌ളാസ്സിൽ ചില കുട്ടികളെങ്കിലും ജയേഷിനെ പോലെയുള്ളവരായിരിക്കും.സമവാക്യങ്ങളോ പദ്യങ്ങളോ മനഃപാഠമാകാൻ കഴിയാത്തവർ.താൽ പ്പര്യമില്ലാത്തവർ.പക്ഷെ അവർക്കു ക്രിയാത്‌മകമായി ചെയ്യാൻ കഴിയുന്ന മറ്റു പല മേഖലകളും കാണും .അത്തരത്തിലുള്ളവരെയും ഉൾക്കൊള്ളുന്ന വിധത്തിൽ ക്ലാസ്സെടുക്കാൻ നമുക്ക് കഴിയണം .കഴിയട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട് ,പ്രകൃത്യുപാസകനായ ജയേഷ് പാടിച്ചാലിനു ആശംസകൾ നേർന്നു കൊണ്ട്
(ടി ടി ഐ കണ്ണിവയലിൽ ചെയ്‍ത പ്രസംഗം -പൂർണരൂപം )

Tuesday, April 9, 2019

പള്ളം എന്ന ഡോക്യുമെന്ററി പ്രകൃതിയെ സ്നേഹിക്കാനുള്ള പ്രചോദനം

 കൊല്ലരുത്.സ്നേഹിക്കുകയാണ് ചെയ്യേണ്ടത്-ദേവപ്രിയ മനോജ്, കൊട്ടയാട് കവല, ആലക്കോട്.

എനിക്ക് പള്ളം എന്ന ഡോകുമെന്ററിയിലൂടെ മനസ്സിലായത് നമ്മൾ ജീവികളേയും പക്ഷികളേയും ഉപദ്രവിക്കരുത്. നമ്മൾ അവയെ സ്നേഹിക്കുകയാണ് ചെയ്യേണ്ടത്. പക്ഷികൾ മുട്ടയിടുന്നതും അവ കൂട്ട് കൂടുന്നതുമൊക്കെ യാ ണ് എനിക്ക് ഇതിൽ നിന്നു മനസ്സിലായത്. മുങ്ങാം കോഴി ഇത് കൂട് ഉണ്ടാക്കുന്നത് ചണ്ടിയും പ്ലാസ്റ്റിക്കും കൊണ്ടാണ്.പിന്നെ ഒരു പ്രത്യേക തയുണ്ട്. ഇവറ്റകൾ മുട്ട ഇടാനാകുമ്പോഴാണ് കൂട് ഉണ്ടാക്കുന്നത്. പിന്നെ കുറേ പക്ഷികളേയും മൃഗങ്ങളേയും മീനുകളേയും ഒക്കെ കാണാൻ സാധിച്ചു.പിന്നെ എനിക്ക് ഇതിൽ നിന്ന് ഒരു കാര്യം കൂടി മനസ്സിലായി. ഒരിക്കലും മൃഗങ്ങളേയും പക്ഷികളേയും കൊല്ലരുത്. അങ്ങിനെ ചെയ്താൽ ദൈവം പോലും പൊറുക്കൂല. ഇത് ഓർക്കുക.ഈ പള്ളം എന്ന മൂവി സംവിധാനം ചെയ്തത് ജയേഷ് പാടിച്ചാൽ ആണ്- ദേവപ്രിയ മനോജ്, കൊട്ടയാട് കവല, ആലക്കോട്.( എഡിറ്റ് ചെയ്യാതെ വാട്സ പ്പിൽ ടൈപ്പ് ചെയ്തത് സി.കെ.രാധാകൃഷ്ണൻ മാസ്റ്റർ )

പള്ളം എന്ന ഡോക്യുമെന്ററി പ്രകൃതിയെ സ്നേഹിക്കാനുള്ള  പ്രചോദനം -ആദർശ് കയനി
പള്ളം എന്ന ഡോക്യുമെന്ററി ജയേഷ് പാടിച്ചാൽ പകർത്തുകയും സംവിധാനം ചെയ്തതുമാണ് .പള്ളം എന്ന് വെച്ചാൽ പാറക്കെട്ടുകളിലുള്ള ചെ റിയ തടാകങ്ങളാണ് .ജയേഷ് ഏട്ടൻ ഈ ഡോക്യൂമെന്ററിയുടെ സഹായത്തോടെ ഈ ഭൂമിയിലെ പല പക്ഷി മൃഗാദികളെ ക്കുറിച്ചും അതിന്റെ ജീവിതശൈലിയെ ക്കുറിച്ചും ധാരാളം വിശദീകരിച്ചിട്ടുണ്ട്‌ .ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ഡോക്ക്യുമെന്ററിയായിരുന്നു ജയേഷ് ഏട്ടൻ സംവിധാനം ചെയ്തത് .ജയേഷ് എന്ന പ്രകൃ തി സ്‌നേഹി ഇതിലൂടെ നമ്മൾക്ക് പലതും കാട്ടി തന്നു .

ഇതിലൂടെ അദ്ദേഹം ഒരു മുങ്ങാങ്കോഴി എങ്ങനെ അതിന്റെ മുട്ടകളെ ദാരുണമായ പ്രകൃതി സാഹചര്യത്തിൽ നിന്നും സംരക്ഷിക്കുന്നത് എങ്ങനെയെന്ന് കാട്ടിത്തന്നു .ഒരു മയിൽ പീലി വിടർത്തിയാടുന്ന ത്രസിപ്പിക്കുന്ന കാഴ്ച നമ്മളെ കാട്ടി തന്നു .ഒരു കുഞ്ഞു നീല പക്ഷി എങ്ങിനെ അതിന്റെ കുട്ടികൾക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നു എന്നതും അതുപോലെ  ഒരു കൊക്ക് ഇര തേടിപ്പിടിക്കുന്നതും കാട്ടിത്തന്നു.കഴിഞ്ഞ വർഷം പ്രളയം കാരണം കേരളത്തിൽ ഉണ്ടായ നാശത്തെക്കുറിച്ചും ഈ ഡോക്ക്യുമെന്ററി കാട്ടിത്തന്നു .ഈ ഡോക്ക്യുമെന്ററിയിലൂടെ നമ്മൾ കുട്ടികളുടെ മനസ്സിൽ പ്രകൃതിയെക്കുറിച്ചു ചിന്തിപ്പിക്കാൻ ജയേഷ് എന്ന ചെറുപ്പക്കാരനു കഴിഞ്ഞു .ഇതിലൂടേ നമ്മൾ പ്രകൃതിയെ സ്നേഹിക്കണമെന്നും അതിലുപരി സംരക്ഷിക്കണമെന്നും ഉള്ള കാര്യം നമ്മൾ മനസ്സിലാക്കുന്നു .ജയേഷ് എന്ന ഈ പ്രകൃതി സ്നേഹിയെ പ്പോലുള്ളവരാണ്‌ ഈ നാടിന്റെ പ്രചോദനം -  (ആദർശ് കയനി .31/03/2019) 


Friday, April 5, 2019

ഇരുതലമൂരിയെ കൊല്ലരുത് .അവയ്ക്കു വിഷമില്ല .അണലിവർഗ്ഗവുമല്ല

click here to download as pdf (ചിത്രങ്ങൾക്ക്  കടപ്പാട് 1.http://www.sirajlive.com,(2)2 head snake.3gp/youtube )
ഒരു കഥയുണ്ട് .പണ്ട് പണ്ട് പതിനാറാം നൂറ്റാണ്ടിൽ ധാരാളം ഉൽക്കകൾ ഭൂമിയിൽ പതിച്ചത്രേ .അങ്ങിനെ ഇറിഡിയം ലോഹത്തിന്റെ ഐസോടോപ്പുകൾ മണ്ണിൽ കലർന്നു .അവ മണ്ണൂലി പാമ്പുകളുടെ കോശങ്ങളിലുമെത്തി.അങ്ങിനെയാണ് അവക്ക് ഇത്രയും തിളക്കവും മാന്ത്രിക ശക്തിയും കിട്ടിയത്. അങ്ങിനെ അവക്ക് അരിമണികളെ ആകർഷിച്ചു വലിച്ചെടുക്കാൻ കഴിവ് കിട്ടിയത്രേ .അതുകൊണ്ടു മണ്ണൂലി പാമ്പ് ഉള്ളിടത്തു ധാന്യങ്ങൾ കു ന്നു കൂടും .മണ്ണൊലിപ്പാമ്പിന്റെ നിലനിൽപ് തന്നെ അപകടത്തിലാക്കിയ ഈ കള്ളക്കഥ വിദ്യാ സമ്പന്നരായ പണക്കാരുടെ ഇടയിൽ ഇന്നും കൈമാറ്റം ചെയ്യപ്പെടുന്നു .
യുക്തി പൂർവം ചിന്തിച്ചാൽ ഈ കഥയുടെ പൊള്ളത്തരം ആർക്കും മനസ്സിലാകും .ഇറിഡിയം അരിമണികളെ ആകർഷിക്കും എന്നതിന് തന്നെ ശാസ്ത്രീയമായ  ഒരു തെളിവുമില്ല .മാത്രമല്ല ഈ കഥാപാത്രത്തിന്റെ ദേഹത്ത് ഇറിയിഡിയം ഉള്ളതായി ഇതുവരെ ആരും കണ്ടെത്തിയിട്ടുമില്ല.

മണ്ണൂലിപ്പാമ്പിനെ പെട്ടെന്ന് കണ്ടാൽ അണലി വർഗ്ഗത്തിൽ പെട്ടതായി തെറ്റിദ്ധരിക്കും .ഡോക്ടർമാർക്ക് വരെ ഈ തെറ്റിദ്ധാരണയുണ്ടായതായി പ്രമുഖ പാമ്പ് പിടിത്തക്കാരനായ വാവ സുരേഷ് ഒരു വീഡിയോയിൽ വിവരിക്കുന്നുണ്ട് .

ഇവയെക്കണ്ടാൽ രണ്ടു തലയുള്ളതായി തോന്നും .ഇവയുടെ ഗുദ ഭാഗം വാലിന്റെ അറ്റത്തല്ല ,വാലിന്റെ ഉൾഭാഗത്താണ് എന്നത് ഈ തോന്നൽ ശക്തിപ്പെടുത്തും .വെള്ളത്തിലിട്ടാൽ രണ്ടറ്റത്തു നിന്നും വായു കുമിളകൾ വരുന്നു എന്നതും രണ്ടു തലയുള്ളതായി പറയാൻ കരണമായിട്ടുണ്ടാകാം.ശരിക്കും പറഞ്ഞാൽ ഇവക്കു ഒരു തലയേ ഉള്ളൂ .ഇരുതലമൂരി എന്ന് മണ്ണൂലി യെ വിളിക്കാനുള്ള കാരണം ഇതൊക്കെ തന്നെ .

ഇരു താലമൂരിയെ കൊല്ലരുത് .അവയ്ക്കു വിഷമില്ല .അണലിവർഗവുമല്ല .അവയും പ്രകൃതിയുടെ അവകാശികളാണ് .അവ കൊല്ലുന്നതും പിടികൂടുന്നതും 1972 ലെ വന്യജീവിസംരക്ഷണ നിയമം പ്രകാരം കുറ്റകരവും   ഏഴു വർഷത്തോളം തടവ് ശിക്ഷക്കു അർഹതയുള്ളതുമാണ് .കൂടാതെ കേന്ദ്ര അപൂർവ വന്യ ജീവി സംരക്ഷണ നിയമ പ്രകാരം 25000 രൂപ വരെ പിഴയും അടക്കേണ്ടി വരും .

ചില സംശയങ്ങൾ
1.പിന്നെ വീട്ടിനകത്തോ അടുത്തോ കണ്ടാൽ അവയെ എന്ത് ചെയ്യണം ?
തൊട്ടടുത്ത കാട്ടിലേക്കു പോകാൻ അനുവദിക്കുക ;തന്നെ പോകുന്നില്ലെങ്കിൽ വനപാലകരെ വിവരമറിയിക്കുക .അവർ അതിനെ കൊണ്ടുപോയി കാട്ടിലേക്ക് വിടും .

2.അതിനു വിഷമില്ലേ ? അണലിയെ പോലെയു ണ്ട ല്ലോ ?

വിഷമില്ലാത്ത ഇനമാണ് .പലരും ഇതിനെ അണലിയാണെന്നു കരുതി പേടിച്ചിട്ടുണ്ട് .

3.എങ്ങിനെ തിരിച്ചറിയാം ?

ഉരുണ്ടു തടിച്ച മിന്നുന്ന തൊലിയുള്ള ,ദേഹത്തിന്റെ അടിയിൽ ശൽക്കങ്ങളില്ലാത്ത മഞ്ഞ നിറം കലർന്ന ശരീരം . ശരീരത്തിന്റെ രണ്ടറ്റവും ഏതാണ്ട് ഒരുപോലെ .കുഞ്ഞു കണ്ണുകൾ .മൂർച്ച കൂടിയ ഒത്തിരി പല്ലുകൾ .

4.ഇവ കടിക്കുമോ ? 
ചിലപ്പോൾ കടിച്ചേക്കാം .കടിച്ചാൽ തന്നെ ടി ടി എടുത്താൽ മതി .ഡെറ്റോൾ ഇട്ടു കഴുകയും ചെയ്യുക .മറ്റു മരുന്നിന്റെ ആവശ്യമില്ല .

5.ഇവയുടെ ഭക്ഷണം ?
വിരകൾ,എലികൾ ,കുഞ്ഞു പക്ഷികൾ ,പന്നിയെലികൾ
 ഇരയെ വരിഞ്ഞു ശ്വാസം മുട്ടിക്കുന്നു .മണ്ണിൽ പൂണ്ടു കിടന്നു ഇരയെ പെട്ടെന്ന് ചാടി ചുറ്റി വിരിയുന്ന രീതി.രാത്രികാലത്താണ് ഇരതേടൽ .
 6. ഇ വ പ്രസവിക്കുന്ന പാമ്പുകളാണോ ?
എന്നു പറയാം .പക്ഷെ പാലൂട്ടുന്നില്ല .മുട്ട വയറിനകത്തു സൂക്ഷിച്ചു വെക്കുന്നു .മുട്ടത്തോട് പൊട്ടിച്ചു വരുന്ന കുഞ്ഞുങ്ങൾ അമ്മയുടെ ദേഹത്തിനു വെളിയിലേക്കു ഇറങ്ങുന്നു .ഒരു തവണ 14 കുഞ്ഞുങ്ങൾ വരെയുണ്ടാകും .മുട്ടകൾക്ക് മുന്തിരിയുടെ നിറമാണ്
7.ഇവക്ക് കോടിക്കണക്കിനു വിലയുണ്ടെന്ന് കേൾക്കുന്നു .
ഇവയെ ചുറ്റിപ്പറ്റി ധാരാളം അന്ധവിശ്വാസങ്ങൾ ഉണ്ട് .
ഭാഗ്യ ദേവത (സ്വയം രക്ഷിക്കാൻ പോലും ഭാഗ്യമില്ലാത്തവ എന്നതാണ് സത്യം)
കാൻസറിനും എ യ്ഡ്സിനും മരുന്നാണ് ( തികച്ചും തെറ്റാണു)
ലൈംഗിക ഉത്തേജനം ( അന്ധവിശ്വാസം)
ബോംബുണ്ടാക്കുവാൻ ഉപയോഗിക്കുന്ന ബയൊ ഇറിഡിയം ഇവയുടെ കോശങ്ങളിൽ ഉണ്ട് (തെറ്റ്‌ )
കൊന്നു പൂജിച്ചാൽ സമ്പത്തുണ്ടാകും .(അന്ധവിശാസം )

8.ഇവ എവിടെയാണ് താമസിക്കുന്നത്‌  ?

മാളങ്ങളിൽ. ആർദ്രതയുള്ള മണ്ണിനടിയിൽ .അമേരിക്ക ,ആഫ്രിക്ക ,ഏഷ്യ വൻകരകളിൽ ഇവയെക്കാണാം .

9. ഇവയെ കൊല്ലുന്നതിൽ എന്താണ് തകരാറ് ?
ഭക്ഷണത്തിനു വേണ്ടിയല്ലല്ലോ കൊല്ലുന്നത് .പേടിച്ചല്ലേ ? ഇവക്കു വിഷമില്ല .പിന്നെ ഇവ വംശ നാശം നേരിടുന്നവയുമാണ് .
ജെസിബി യുടെ ഉപയോഗം ,കടുത്ത വരൾച്ച എന്നിവ ഇവയുടെ ജീവിതത്തെ ബാധിച്ചു .
കൂടാതെ അന്ധവിശ്വാസവും അതിന്റെ ഭാഗമായുള്ള കള്ളക്കടത്തും .
10 .ഇരുതലമൂരിക്ക് പല പേരുകൾ ഉണ്ട് .അല്ലെ ?
മണ്ണൂലി ,മണ്ണുണ്ണി ,ദോ മുഖ ,റെഡ് സാൻഡ് ബോ ,ഡബിൾ എൻജിൻ .
ചുവപ്പു കലർന്ന തവിട്ടു നിറത്തിലും കറുപ്പ് നിറ ത്തിലും ഇവയെക്കാണാറുണ്ട് .തലഭാഗത്തിന്റെ അതേ  വലിപ്പം തോന്നിക്കുന്ന കുറുകിയ ഉരുണ്ട വാലറ്റവും ശരീരത്തിന്റെ തിളക്കവും ഇവയുടെ തനതു പ്രതേകതകളാണ് .

 റെഡ് സാൻഡ് ബോ red sand boa യുമായി ബന്ധപ്പെട്ട മറ്റു കൗതുകങ്ങൾ
1.പത്രവാർത്ത : വയനാട്ടിൽ വൻതോതിൽ ഇരുതല മൂരികളെ വെളിയിൽക്കാണുന്നു .(മണ്ണിന്റെ ആർദ്രതയിൽ വന്ന വ്യത്യാസം )
2.ഇരുതലമൂരിയെ വിദേശത്തേക്ക് കടത്തുന്ന സംഘങ്ങളെ പിടികൂടി .( 5 അടി നീളവും നല്ലവ്യാസവുമുള്ള പാമ്പിനെ യാണ് ചാലക്കുടിയിലെ ഒളി സങ്കേതത്തിൽ നിന്നു പിടികൂടിയത് .1 കോടി രൂപ വിലയാണ് വേഷം മാറി ചെന്ന വൈൽഡ് ലൈഫ് കൺട്രോൾ ബ്യുറോ ഓഫീസറോട് ആവശ്യപ്പെട്ടത് .)
പാമ്പിനെ നേരിട്ട് കാണാൻ 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത് .
കേരളത്തിൽ പല സ്ഥലത്തു നിന്നും ഇത്തരം കേസുകൾ പിടികൂടുന്നുണ്ട് .
അന്തർദ്ദേശീയ മാർക്കറ്റിൽ കോടിക്കണക്കിനും ഉൾനാടുകളിൽ ലക്ഷക്കണക്കിനും രൂപയ്ക്കാണ് ഈ പാവം ജീവികൾ കൈമാറ്റം ചെയ്യപ്പെടുന്നത്‌ .ഇവയുടെ എണ്ണം കണ്ടമാനം കുറയുന്നതിന് കാരണം മനുഷ്യരുടെ ദുരാഗ്രഹങ്ങളും അന്ധവിശ്വാസങ്ങളുമാണ് .
3.റിയൽ എസ്റ്റേറ്റ് വ്യാപാരം തളർന്നപ്പോൾ പലരും അപൂർവ ജീവികളുടെ കള്ളക്കടത്തിലേക്കു മാറിയിട്ടുണ്ട് .കാല വർഷക്കാലത്താണ് ഈ കച്ചവടം കൂടുതൽ  തളിർക്കുന്നത് .പല്ലികൾ ,ആനക്കൊമ്പ് ,പുലിത്തോൽ ,ആമ തുടങ്ങിയവയൊക്കെ മ്യാന്മർ (ബർമ ),നേപ്പാൾ അതിർത്തികളിലേക്കു കടത്തപ്പെടുന്നുണ്ട്
4.പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാർഗമെന്ന നിലക്ക് 18 വയസ്സ് കഴിഞ്ഞവരടക്കമുള്ള ചെറുപ്പക്കാർ അടുത്തകാലത്തു ജീവിക്കടത്തിലേക്കു തിരിയുന്നു എന്നത് ബോധവൽക്കരണത്തിന്റെ ആവശ്യം വ്യക്തമാക്കുന്നു
.
  ഉപസംഹാരം 
1972 ലെ വന്യ ജീവി സംരക്ഷണ നിയമ ത്തിന്റെ 51 ജി വകുപ്പ് പ്രകാരം ഇവയുടെ സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ് .നക്ഷത്ര ആമയും വെള്ളി മൂങ്ങയും പറക്കുന്ന അണ്ണാനും ഇരുതലമൂരിയും  ഒക്കെ നമ്മൾ അറിഞ്ഞു സംരക്ഷിക്കേണ്ട സഹോദരങ്ങളാണ് .

സംരക്ഷണം അർഹിക്കുന്ന ജീവികളെക്കുറിച്ചും ചെടികളെക്കുറിച്ചും അറിയാൻ ശ്രമിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ് .
ആദ്യം പച്ചമടല് കൊണ്ട് തല്ലി ചതച്ചു . എന്നിട്ടും കലി തീരാതെ മണ്ണിൽ കുഴി കുത്തി
ചപ്പുചവറുകളിലെക്കു ചവിട്ടിക്കുത്തി .  അങ്ങിനെ പെട്രോളിൽ കുളിപ്പിച്ച് ഇഞ്ചിഞ്ചായി ദഹിച്ചു കരിഞ്ഞ ആയിരക്കണക്കിന് ജീവകോശങ്ങളോട് വിങ്ങുന്ന ഹൃദയത്തോടെ മാപ്പു ചോദിച്ചുകൊണ്ട്  ഒരു പ്രായശ്ചിത്തമെന്ന നിലയിലാണ് ഈ കുറിപ്പ് .
പാമ്പിനെ കണ്ടാൽ ഉടൻ തല്ലി  കൊല്ലണമെന്ന് വിധിക്കുന്ന വീട്ടമ്മയും  ലക്ഷണങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കാതെ ,പാമ്പ് വിഷപ്പാമ്പ് എന്ന് വിധിച്ചു , കിട്ടിയ വടി കൊണ്ട് തെയ്യപ്പാമ്പിനെ  തല്ലിക്കൊന്നു ധീരത പ്രകടിപ്പിക്കുന്ന  വീട്ടുകാരനും ഒരു നിമിഷം വിവേകം കാണിച്ചിരുന്നെങ്കിൽ !പറശ്ശിനിക്കടവ് പാമ്പുകേന്ദ്രത്തിൽ വിഷ പാമ്പുകളെ കുറിച്ച് നടത്തുന്ന ക്‌ളാസിൽ പങ്കെടുത്താൽ കുറെ വ്യക്തത കിട്ടും.

പാമ്പുകളെ കണ്ടാൽ ചെയ്യേണ്ടത് .കൊല്ലരുത് .
1 .കുടുംബാ ന്ഗങ് ളുടെ സുരക്ഷ ഉറപ്പാക്കുക
2 .വീട്ടിനു ദൂരെയുള്ള കാട്ടിലേക്ക് അവയെ മാറ്റുക .
3.സ്വന്തമായി ചെയ്യാൻ പറ്റില്ലെങ്കിൽ വനപാലകരുടെ അഭിപ്രായം / സഹായം തേടുക.വാട്സാപ്പ് നമ്പറിൽ ചിത്രം അയച്ചു കൊടുത്താൽ പാമ്പിനെ തിരിച്ചറിഞ്ഞു തരും .

വനപാലകരുടെ /പാമ്പ് പിടിത്തക്കാരുടെ ഫോൺ നമ്പർ

 വാവ സുരേഷ്  :9387974441,8281008282 
കാസർകോട്
സന്തോഷ് - 9400014590
നവനീത് - 8848858182
മാവുങ്കൽ
വിപിൻ - 9895288131
പൊയിനാച്ചി
ശരത്ത് - 9048260157

 കണ്ണൂർ
റിയാസ് മാങ്ങാട്:9895255225.
ഗണേഷ് ബാബു - 9446660798       
ശ്രീജിത്ത് -   9895876411 
തളിപറമ്പ്
അനിൽ - 9946460494.   
ചക്കരക്കൽ
സന്ദീപ്  8129639601.      

 വയനാട്
മാനന്തവാടി
സുജിത്ത്  9400490847
പേരിയ
മമ്മാലി  9961540224       
കൽപ്പറ്റ
ബഷീർ - 9961569597
ഷഫീഖ് - 8943939090
ബത്തേരി
വിഷ്ണു - 8606262978

 കോഴിക്കോട്
അനീഷ് - 9946730728
അരുൺ - 9846966399
തിരുവണ്ണൂർ
സബീഷ് - 9847500484
അടിവാരം
അർജ്ജുൻ - 8139041554

 മലപ്പുറം
റഹ്മാൻ ഉപ്പൂടൻ
9447133366   
എടവണ്ണ
കുഞ്ഞിപ്പ - 9895767472
പട്ടാമ്പി, കൈപ്പുറം
നാസർ  8907020503
കോട്ടക്കൽ
അബ്ദുൾ ഗഫൂർ തലപ്പാറ
8157058551
കൊണ്ടോട്ടി
അസ്ലം - 9037157233

 പാലക്കാട്
ഒറ്റപ്പാലം
രഞ്ജിത്ത് - 8281689607

 ആലപ്പുഴ
അനുരാജ്-9745502592
ഹരിപ്പാട്
ടൈറ്റ്സൺ - 7025462962
ചേർത്തല
എഡ്വിൻ - 8907701653

 തൃശൂർ
ജോജു         -9745547906
രൻജിത്ത് നാരായണൻ     9995808510
മിഥുൻ -  9567856706
ഇരിങ്ങാലക്കുട
ഷബീർ - 93492 69376

 ഏർണാകുളം
രാഹുൽ - 9995557413
വിദ്യാ രാജു- 9496451335
അസിസ്റ്റ്
സിനിലാൽ - 9847485830

 കോട്ടയം
ആഷിഷ് ജോസ്-9745752837
പാല
ഉണ്ണിക്കൃഷ്ണൻ - 9447772167

 തിരുവനന്തപുരം
രാജി അനിൽ കുമാർ- 9497002394
മലയിൻകീഴ്
കണ്ണൻ - 8921555251
DFO :TOLL FREE NO.180042544733
DFO Kannur: 0497 270 4808
DFO  KASARGOD  04994 223 171
DFO WYNAD 04935 240 233


(കുറിപ്പ് :ഈ ലേഖനത്തിലെ വസ്തുതകൾ ഇൻറർനെറ്റിൽ നിന്നും പുസ്തകങ്ങളിൽ നിന്നും ശേഖരിച്ചതാണ് )
പ്രധാന അവലംബം -1.aranyaparva.wordpress.com;
2.https://tipsdisastermanagement.blogspot.com/p/snake.html

nonvenomous snakes കേരളത്തിലെ വിഷമില്ലാത്ത പാമ്പുകൾ
Sand Boa
Rock Python
Rat Snake
Cat Snake
Wolf Snake
Kukri Snake
Worm Snake
Earth Snake
Blind Snake
Forest Snake
Keelback Snake
Shieldtail Snake
Bronzeback Snake
credits to http://www.walkthroughindia.com/wildlife/30-venomous-non-poisonous-snakes-found-kerala/









Thursday, April 4, 2019

'പളളം' എന്ന ഡോക്യുമെൻ്ററി-കൗതുകകരവും ഏറെ വിജ്ഞാനപ്രദവും

ഇന്നലെ കൊട്ടയാടുള്ള നമ്മുടെ രാധാകൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ വച്ച് ജയേഷ് പാടിച്ചാൽ സംവിധാനം ചെയ്ത (ക്യാമറയും) 'പളളം' എന്ന ഡോക്യുമെൻ്ററി കണ്ടു.
4 വർഷമെടുത്താണത്രേ 28 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെൻററി നിർമ്മിച്ചത്.

എന്തായാലും പള്ളം കൗതുകകരവും ഏറെ വിജ്ഞാനപ്രദവുമായ ഒരു ഫിലിമാണ്.
പള്ളം എന്നു പറഞ്ഞാൽ ജീവജാലങ്ങൾക്കു് അന്നവും അഭയവും ദാഹജലവും നൽകുന്ന ചെങ്കൽ പ്രദേശങ്ങളിലുള്ള താഴ്ന്ന നിലങ്ങളിലെ വെള്ളക്കെട്ടുകളാണെന്നാണ് അദ്ദേഹം ആ മുഖം നൽകിയതിൽ നിന്ന് മനസ്സിലാക്കാനായത്.

മഴക്കാലത്ത് രൂപപ്പെടുന്ന ഇത്തരം ജലാശയങ്ങൾ കാസർഗോഡ് ജില്ലയിൽ ധാരാളമുണ്ടത്രേ.

മനോഹരമായ ഫ്രെയ്മുകളിൽ പള്ളങ്ങളെ ആശ്രയിച്ചു കഴിയുന്ന കൂത്താടി മുതൽ കുറുക്കൻ വരെയുള്ള പക്ഷി -മൃഗ ജാലങ്ങളെ പരിചയപ്പെടുത്തിയും അവയുടെ ഇണചേരൽ പ്രജനനം, ജീവ സാന്താരണം വരെ  പ്രൊഫഷണൽതികവിൻ്റെ സൂക്ഷമതയോടെ പകർത്തിയിരിക്കുന്നു ജയേഷ്. വിവിധയിനം പക്ഷികളും മത്സൃങ്ങളും, തവളകൾ, പാമ്പുകൾ, ചെറു മൃഗങ്ങൾ അടക്കമുള്ള ജീവികളെല്ലാം ഇവിടെ അണിനിരക്കുന്നണ്ട്.

 മനുഷ്യൻ്റെ ദുഷ്ചെയ്തികളും, കൊള്ളരുതായ്മകളും മൂലം പള്ളങ്ങൾക്കുണ്ടാവുന്ന നാശവും തദ്വാര ജീവജാലങ്ങളനുഭവിക്കുന്ന ദുരിതവും ദുരന്തവും എടുത്തു കാണിച്ചാണ് ചിത്രം അവസാനിപ്പിക്കുന്നത്

ദൃശ്യങ്ങൾക്കനുസരിച്ചുള്ള സാരവത്തായ സ്ക്രിപ്റ്റും, പ്രൗഡോജ്വലമായ നരേഷനും കാഴ്ചയെ സഹായിക്കയും ദൃശ്യങ്ങൾ ബാക്കി വച്ച കുറവ് പരിഹരിക്കയും ചെയ്യുന്നു.
പരിസ്ഥിതി സൗഹൃദ ജീ വിതത്തെക്കുറിച്ച് തലമുറകളെ ബോധവൽക്കരിക്കുന്ന ഈ ചിത്രത്തിൻ്റെ പിന്നിൽ നമ്മുടെ ജിതേഷ് കമ്പല്ലൂർ മാഷ് കൂടി ഉണ്ടെന്നറിയുന്നു.👏👏

രാധാകൃഷ്ണൻ മാഷിൻ്റെ റിട്ടയർമെൻ്റ് ചടങ്ങുകളുടെ ഭാഗമായാണ് ചിത്രമവിടെ പ്രദർശിപ്പിച്ചത്.🙏🌹🌹

എന്തായാലും ചിത്രത്തോടൊപ്പം മാഷ് ടെ മനോഹരമായ വീടും ഇന്നലെ ഇങ്ങനെ കാണാനായി.-
************************************************************************************
എനിക്ക് പള്ളം എന്ന ഡോകുമെന്ററിയിലൂടെ മനസ്സിലായത് നമ്മൾ ജീവികളേയും പക്ഷികളേയും ഉപദ്രവിക്കരുത്. നമ്മൾ അവയെ സ്നേഹിക്കുകയാണ് ചെയ്യേണ്ടത്. പക്ഷികൾ മുട്ടയിടുന്നതും അവ കൂട്ട് കൂടുന്നതുമൊക്കെ യാ ണ് എനിക്ക് ഇതിൽ നിന്നു മനസ്സിലായത്. മുങ്ങാം കോഴി ഇത് കൂട് ഉണ്ടാക്കുന്നത് ചണ്ടിയും പ്ലാസ്റ്റിക്കും കൊണ്ടാണ്.പിന്നെ ഒരു പ്രത്യേക തയുണ്ട്. ഇവറ്റകൾ മുട്ട ഇടാനാകുമ്പോഴാണ് കൂട് ഉണ്ടാക്കുന്നത്. പിന്നെ കുറേ പക്ഷികളേയും മൃഗങ്ങളേയും മീനുകളേയും ഒക്കെ കാണാൻ സാധിച്ചു.പിന്നെ എനിക്ക് ഇതിൽ നിന്ന് ഒരു കാര്യം കൂടി മനസ്സിലായി. ഒരിക്കലും മൃഗങ്ങളേയും പക്ഷികളേയും കൊല്ലരുത്. അങ്ങിനെ ചെയ്താൽ ദൈവം പോലും പൊറുക്കൂല. ഇത് ഓർക്കുക.ഈ പള്ളം എന്ന മൂവി സംവിധാനം ചെയ്തത് ജയേഷ് പാടിച്ചാൽ ആണ്- ദേവപ്രിയ മനോജ്, കൊട്ടയാട് കവല, ആലക്കോട്.( എഡിറ്റ് ചെയ്യാതെ വാട്സ പ്പിൽ ടൈപ്പ് ചെയ്തത് സി.കെ.രാധാകൃഷ്ണൻ മാസ്റ്റർ )
 ******************************************************************************
പള്ളം - ഒരു ജീവാഭയം
Pallam-an arc of life
30mts
Full HD

Camera
Direction
Jayesh padichal
   
Sound, Editing
Sethu k padoli

Script; commentary
Dr. E. Unnikrishnan

Producer

Ecofolk
an initiative for green communication 

Address

Ecofolk
Sataveri
Kandoth
Payyannur
670307

Email
 kavunni@gmail.com
 *******************************************************

" ജീവജലം" എന്ന കനിവിന്റെ പുരസ്ക്കാരം നേടാൻ മധ്യവേനൽ അവധി നാളുകളിൽ കുട്ടികൾക്കൊരവസരം.

പ്രി യരെ, വേനൽ  കടുക്കുകയാണ് പറവകൾക്കായി കരുതാം നമുക്കൊരിറ്റു വെള്ളം..." ജീവജലം" എന്ന കനിവിന്റെ പുരസ്ക്കാരം നേടാൻ മധ്യവേനൽ അവധി നാളുകളിൽ  കുട്ടികൾക്കൊരവസരം.
ലക്ഷ്യം കുട്ടികൾ പ്രകൃതിയേയും, ജീവജാലങ്ങളേയും കുറിച്ച് അവബോധമുള്ളവരായി വളരേണം എന്ന ആഗ്രഹം മാത്രം... 
10,001 പത്തായിരത്തൊന്ന് രൂപ സമ്മാനതുകയും പ്രശസ്ഥിപത്രവും, ശിൽപ്പവുമാണ് വിജയികൾക്ക് നൽകുന്നത് മൂന്ന് വിജയികളെ തിരഞ്ഞെടുക്കും യഥാക്രമം 5001,3001,2001, ഇങ്ങനെയാണ് സമ്മാനതുക നൽകുക ( മഴക്കാലം തുടങ്ങും വരെയാണ് തുടരേണ്ടത്. വിജയികൾക്ക് പുരസ്ക്കാരം നൽകുന്ന ദിവസം പകർത്തിയ ദൃശ്യങ്ങളുടെ പ്രദർശനവും റിപ്പോർട്ട് അവതരണവും പക്ഷി നിരീക്ഷണ ക്ലാസ്സും പ്രൊഫസർ ഇന്ദുചൂഡൻ മാഷിന്റെ കേരളത്തിലെ പക്ഷികളുടെ പുതിയ പതിപ്പായ പുസ്തകവും ഒരു ദിവസത്തെ പക്ഷി നിരീക്ഷണ യാത്രയും ഒപ്പം പക്ഷി ചിത്രം പകർത്താനുള്ള ഫോട്ടോഗ്രാഫി ക്ലാസ്സും നൽകുന്നതാണ് പറവകളെക്കുറിച്ചുള്ള കഥയും കവിതയും തയ്യാറാക്കുന്നവർക്ക് പ്രത്യേക സമ്മാനം നൽകുന്നതാണ്)

ചെയ്യേണ്ടുന്നത് ഇത്രയുമാണ്
ചിത്രത്തിൽ കാണുന്നതുപോലെ
മൺപാത്രങ്ങളിൽ ശുദ്ധജലം നിറച്ച് അതിൽ വരുന്ന പക്ഷികളുടെ നിറവും, വലിപ്പവും,സ്വഭാവ സവിശേഷതകളും
നിരീക്ഷിച്ച് വിവരണങ്ങൾ സമയവും തീയതിയും ഉൾപ്പെടെ രേഖപ്പെടുത്തണം
  ഫോട്ടോകളും വീഡിയോയും അടങ്ങുന്ന ശേഖരം തയ്യാറാക്കുക
മൊബൈലിൽ പകർത്തിയവയും സ്വീകരിക്കുന്നതാണ്
വെള്ളം അഴുകുമ്പോൾ മാറ്റി നിറയ്ക്കാൻ ശ്രദ്ധിക്കുമല്ലൊ
എറ്റവും കൂടുതൽ ഇനം വെള്ളം കുടിക്കാനെത്തുന്ന പക്ഷികളുടെ വിവരണവും ചിത്രങ്ങളും മറ്റു നിരീക്ഷണ വിവരങ്ങളുടെയും മേന്മ മുൻനിർത്തിയാണ് വിജയികളെ തിരഞ്ഞെടുക്കുക
കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ നമ്പറിൽ ബന്ധപ്പെടുക 9747602581
 പറവകൾക്ക് വേണ്ടി എന്നാൽ സാധിക്കുന്നൊരു കാര്യം ചെയ്യാനുള്ള ശ്രമമാണിത് എല്ലാ സുമനസ്സുകളും കൂടെ കൂടുമല്ലൊ...
നാളെ മുതൽ തന്നെ ശ്രമിക്കുമെന്ന പ്രതീക്ഷയോടെ -ജയേഷ്  പാടിച്ചാൽ...