Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Sunday, February 4, 2018

നെൽ കൃഷി ചെയ്യുന്നവർക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിഫലം എന്ന രീതിയിൽ പ്രതിമാസ പ്രോത്സാഹന തുക നല്കണം

 നെൽ കൃഷി ചെയ്യുന്നവർക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിഫലം എന്ന രീതിയിൽ പ്രതിമാസ പ്രോത്സാഹന തുക നല്കണം - ഭൂമിത്രസേന ,ഡോ .അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂൾകോടോത് 

ഒരു സെന്റ്  നെൽവയൽ  ഒന്നര ലക്ഷം ലിറ്റർ ജലം മണ്ണിലേക്കിറക്കുന്ന തണ്ണീർ തടമാണ് .ആയതിനാൽ നെൽ കൃഷി ചെയ്യുന്നവർക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിഫലം എന്ന രീതിയിൽ പ്രതിമാസ പ്രോത്സാഹന തുക നല്കണം .കാവിൽ നിന്നുള്ള ഉറവയാണ് കോടോത്തെ വയലിനെ നനയ്ക്കുന്ന ചാലാകുന്നത് .കാവ് മതിൽ കെട്ടി സംരക്ഷിച്ചത് കൊണ്ടാണ് ഇത്രയെങ്കിലും ജലം അവശേഷിക്കുന്നത് .കാവിനു മതിൽ കെട്ടാൻ മെനക്കെട്ട വ്യക്തികളുടെ സന്മനസ്സിനെയും ദീർഘ വീക്ഷണ ത്തേയും ആദരിക്കണം .പാരിസ്ഥിതികം 2017 എന്ന പ്രോജക്ടിന്റെ ഭാഗമായി കോടോത്തെ ഡോ .അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാരും ഭൂമിത്രസേനാ പ്രവർത്തകരും ഒത്തുചേർന്നു ഫിബ്രവരി  2  ലോക തണ്ണീർത്തടദിനം ആയി  ആചരിച്ചപ്പോൾ ചർച്ച ചെയ്യപ്പെട്ട പ്രധാന ആശയങ്ങളാണിവ .

ചർച്ചക്ക് ശേഷം നടന്ന ചാൽ ശുചീകരണത്തിനും ചെറു തടയണ നിർമാണത്തിനും വിദ്യാർത്ഥികളായ കൃഷ്ണലാൽ ,കൃഷ്ണരാജ് ,അഞ്ജലി ,ഡെന്നിസ് ,സോബിൻ ,ദേവദാസ് ,നന്ദു ,വിഷ്ണു ,കാശ്യപ് ,അക്ഷയ് ,ഹരീഷ് ,ശ്രുതി ,ഗോപിക എന്നിവർ നേതൃത്വം നൽകി .പി ടി എ പ്രസിഡന്റ്  സൗമ്യ വേണുഗോപാൽ ,പി ടി എ വൈസ് പ്രസിഡന്റ് കെ വി കേളു ,പി ടി എ അംഗം അരവിന്ദൻ ,കർഷക പ്രതിനിധി രമേശൻ ,പ്രിൻസിപ്പൽ സി കെ രാധാകൃഷ്ണൻ ,ഭൂമിത്ര സേന ഫാക്കൽറ്റി ഇൻ ചാർജ് രഞ്ജിത്ത് കെ വി തുടങ്ങിയവർ പ്രവർത്തനത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കെടുത്തു .ചാലിൽ സോപ്പ് കവറുകളും പ്ലാസ്റ്റിക് സഞ്ചികളും വലിച്ചെറിഞ്ഞതായി കണ്ടെത്തുകയും അവ നീക്കം ചെയ്യുകയുമുണ്ടായി .

വരണ്ടു കിടന്ന പാടത്തേക്കു നീർച്ചാലുകൾ ഒഴുകിയിറങ്ങുന്നത്‌ കണ്ട് സന്തോഷിച്ചാണ് ഞങ്ങൾ ഇന്ന് മടങ്ങിയത് .പാതയോരത്തെ ഊഷരഭൂമിയിലെത്തുമ്പോൾ മനസ്സിൽ  കാവിനോട് ചേർന്ന കുളിരും നീർചാലുകളുടെ ആർദ്രതയും തുമ്പ പൂക്കളുടെ തിളക്കവും നെൽകതിർമണികളുടെ സ്വർണവർണവും പാടത്തിന്റെ നിറഞ്ഞ പച്ചപ്പും ഒന്നിച്ചു പതഞ്ഞു .കൈവിട്ടു പോയ ഒരു സമൃദ്ധകാലത്തിന്റെ നനുത്ത ഓർമ്മകൾ കാറ്റിൽ പറന്ന് പറന്നെത്തുന്ന അപ്പൂപ്പൻ താടികൾ പോലെ മനസ്സിൽ നിറഞ്ഞു.