പി.അവാർഡ് ദാനച്ചടങ്ങ് ഹൃദ്യമായ അനുഭവമായിരുന്നു . മഹാകവിയുടെ പേരിലുള്ള അവാർഡ് ഏറ്റവും അർഹമായ കരങ്ങളിൽത്തന്നെയാണ് എത്തിച്ചേർന്നിരിക്കുന്നത് . കവി പി.രാമന്റെ മറുപടി പ്രഭാഷണം വളരെ മികച്ച ഒരു അനുഭവം തന്നെയായിരുന്നു . പി. കുഞ്ഞിരാമൻ നായരുടെ ജീവിതവും കവിതകളും ഉള്ളിലാവാഹിച്ച കവി നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമായിരുന്നു . കാവ്യശകലങ്ങൾ മനോഹരമായി ആലപിച്ചു അതിന്റെ അർത്ഥാന്തരങ്ങളിലേക്ക് പോയപ്പോൾ ഓർമകളുടെ വസന്തകാലത്തിൽ ഞാൻ കുളിരണിഞ്ഞു നിൽക്കുകയായിരുന്നു . എനിക്കേറെ ഇഷ്ടമായിരുന്നു , മഹാകവി പി .യുടെ കവിതകൾ .പഠനത്തിന്റെ തിരക്കിൽ അവയെല്ലാം കൈമോശം വന്നതോർത്തു എനിക്കു കുറ്റബോധം തോന്നി . മഹാകവിയുടെ കാവ്യ കല്പനകളുടെ മാസ്മരികത തൊട്ടറിഞ്ഞപ്പോൾ ,അബോധ മനസിൽ നിന്നുയിർ കൊള്ളുന്നതാണ് കവിതയെന്നു പറഞ്ഞപ്പോൾ ഞാനെഴുതിയതൊന്നും കവിതയല്ലായിരുന്നു എന്നെ നിക്കു ബോധ്യമായി. അങ്ങനെയൊന്നെഴുതാനാവില്ലെന്നും . കവിയുടെ അനിർഗളനിർഗളമായ പ്രഭാഷണം തീരാതിരുന്നെങ്കിൽ എന്നാശിച്ചുപോയി . വല്ലാത്തൊരു ഊർജപ്രവാഹം തന്നെ .ഇടയ്ക്കൊക്കെ ഇങ്ങനെ ഒന്ന് ഊർജം സംഭരിക്കണം ,മുന്നോട്ടുള്ള ജീവിതത്തിന്. മറ്റു എഴുത്തുകാരുടെ വാക്കുകളിലൂടെയും മഹാകവിയുടെയും കവി പി. രാമന്റെയും 'കൊമ്പും തുമ്പിയും 'തൊട്ടറിയാൻ ചെറുതായെങ്കിലും സാധിച്ചു .മഹാസമുദ്രം തന്നെയായ മഹാകവിയുടെ കവിതകളുടെയും ജീവിതത്തിന്റെയും ആഴവും പരപ്പും കണ്ടെത്താൻ ലോകത്തിനു കഴിയട്ടെ . കവി പി.രാമനും കാവ്യ ലോകത്ത് പുതിയ ഭാവതലങ്ങൾ കണ്ടെത്താനാവട്ടെ . മഹാകവി പി .കുഞ്ഞിരാമൻ നായരെപ്പോലെ അനശ്വരനാകുവാൻ സാധിക്കട്ടെ.
സർഗവേദി - റീസേഴ്സ് ഫോറത്തിന്റെ മികച്ച സംഘാടനവും പ്രശസ്ത എഴുത്തുകാരുടെ സാന്നിധ്യവും പ്രൗഢോജ്വല സദസും പരിപാടിയുടെ മാറ്റുകൂട്ടി . തികച്ചും സാർത്ഥകമായ ദിനം
-FEMI FRANCIS , Readers' Forum , Alakode
( CREDTS TO ചെയ്തത് Mullookkaaran - സ്വന്തം സൃഷ്ടി, സി.സി. ബൈ-എസ്.എ. 4.0, https://commons.wikimedia.org/w/index.php?curid=35406187)
വല്ലാത്തൊരു ഊർജപ്രവാഹം തന്നെയായിരുന്നു ഇന്നത്തെ പി.അവാർഡ് ദാന പരിപാടി.പി.രാമകവിയുടെ മറുപടി പ്രഭാഷണമാണ് ഏറ്റം ഊർജം പകർന്നത്.. പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തിലേക്കും കവിതകളിലേക്കും പടർന്ന് കയറി തന്നെ ആവേശിച്ച കുഞ്ഞിരാമൻ നായർ എന്ന കവിയെ കേൾവിക്കാരുടെ ഉള്ളിലേക്ക് പറിച്ച് നടുകയായിരുന്നു പി.രാമൻ.. കുഞ്ഞിരാമൻ നായരുടെ കവിതകൾ പി.രാമകവി ചെല്ലുമ്പോൾ അത് ഒരു പുഴ പോലെ, കടൽ പോലെ നമ്മിലേക്ക് വന്ന് പതിക്കുകയായിരുന്നു.. ഒരു പെരുമഴ നനയും പോലെ, വീണ്ടും വീണ്ടും നനഞ്ഞ് നിൽക്കാൻ തോന്നും പോലെ സുഖകരമായ ഒരനുഭൂതിയായി മാറി പി.രാമകവിയുടെ മറുപടി പ്രഭാഷണം..നിരൂപകൻ രാജഗോപാലൻ മാഷ് പി.രാമകവിയെ പറ്റി പറഞ്ഞത് എത്ര ശരി .. പി. രാമൻ കവിതയുടെ ഒരു അക്കാദമി തന്നെ.. വീണ്ടും വീണ്ടും കേൾക്കാൻ കൊതി ആവുന്നു..
- Albin Thuppalanjiyil , Readers' Forum , Alakode
പി യുടെ കവിതയിൽ ഒരു കുറ്റബോധത്തിന്റെ നിരന്തര ധ്വനിയുണ്ടെന്നും പ്രകൃതിയിൽ മനുഷ്യന്റെ ഇടപെടലുകൾ കാലാവസ്ഥാ വ്യതിയാനത്തിൽ വരെ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഈ കുറ്റബോധം വായനക്കാരെ കവിതയിലൂടെ വേട്ടയാടിക്കൊണ്ടിരിക്കുo എന്ന് പി രാമൻ പ്രഭാഷണം അവസാനിപ്പിച്ചത് ഏറെ പ്രസക്തവും വ്യത്യസ്തവും ആയി എനിക്കു തോന്നി.
- CKR KAMBALLUR
ഇങ്ങനെ ഒരു കവിയെ കുറിച്ച് അറിയുന്നത് തന്നെ ഇപ്പോഴാണ് ..
അതും കവിതകൾക്കായി മാത്രം ജൻമം എടുത്ത വ്യക്തിയെ ...
പ്രകൃതിയെ സ്നേഹിച്ച കവി , ഭക്ത കവി ,' മനുഷ്യന് പ്രകൃതി ഭാവം നൽകിയ കവി ..
അധികം കവിതകൾ വായിച്ചിട്ടില്ലാത്ത എനിക്ക് മനോഹരമായി ആസ്വദിക്കാൻ സഹായിച്ച,
പി. യുടെ കവിതകളെ കുറിച്ച് അതിന്റെ ഉദ്ദേശ്യശുദ്ധിയോടെ പറഞ്ഞ് തരുന്ന പ്രസംഗങ്ങളും കവിതാലാപനങ്ങളും ...
(താമരയെയു 'തോണിയെയും അറിയാം പക്ഷേ താമരതോണി എന്ന് കേട്ടത് ആദ്യം ,അതുപോലെ താമരക്കോഴി ,താമരതേൻ .. )
ഏതായാലും എല്ലാവരും സൂചിപ്പിച്ച പോലെ 'വളരെ നല്ല മധുരമായ അനുഭവം .
ഈ ഒരു അനുസ്മരണം' ആലക്കോടിന്റെ സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ ഒരു പൊൻ തൂവൽ ആകട്ടെ ...
SHINTO- READERS',FORUM ALAKODE