പ്ലാസ്റ്റിക് ചിന്തകൾ 3/10/2018 - വീടുകളിൽ പ്ലാസ്റ്റിക് തരംതിരിച്ചു ശേഖരിക്കുകയും റീസൈക്ലിംഗിന് അയക്കുകയുമാണ് വേണ്ടത്. ഒരു കാരണവശാലും കത്തിക്കരുത്.റീ സൈക്ലിംഗ് സാധ്യമല്ലത്തവ കഴുകി വൃത്തിയാക്കി അടുക്കി ചാക്കിൽ കെട്ടി സൂക്ഷിച്ചു വെക്കണം. മണ്ണിൽ കഴിച്ചിടരുത്. 800 വർഷത്തോളം അത് മണ്ണിൽ കിടക്കുകയേ ഉള്ളൂ. അക്കാലത്ത് മണ്ണുമായി രാസപ്രവർത്തനത്തിലേർപ്പെട്ട് വിഷ സംയുക്തങ്ങൾ ഉണ്ടാക്കുകയും ചെയ്യും. വീട്ടിനകത്ത് പ്രത്യേകിച്ചും അടുക്കളയിൽ എത്തുന്ന പ്ലാസ്റ്റിക്കുകളെ 4 തരമാക്കി ശേഖരിക്കണം. ( 1 ) പ്ലാസ്റ്റിക് കുപ്പികൾ (2) പ്ലാസ്റ്റിക് ബാഗുകളും പാക്കറ്റുകളും ( 3 ) ബാൾ പെന്നു കൾ(4) മറ്റു കട്ടി കൂടിയ പ്ലാസ്റ്റിക്കുകൾ. ഇതിൽ ആദ്യത്തെ 3 ഇനങ്ങളും റീ സൈക്ലിംഗ് ചെയ്യാവുന്നതാണ്. കഴുകി വൃത്തിയാക്കി ഉണക്കി അടുക്കി വെച്ചാലേ പ്ലാസ്റ്റിക് റീസൈക്ലിംഗ് കേന്ദ്രങ്ങളിൽ സ്വീകരിക്കുകയുള്ളൂ. പ്ലാസ്റ്റിക് ഉണക്കി എടുക്കുന്നത് ക്ഷമയും ശ്രദ്ധയും വേണ്ട ജോലിയാണ്. വീട്ടമ്മമാർക്ക് വീട്ടിലെ മറ്റംഗങ്ങൾ വേണ്ടുന്ന സഹായം ചെയ്യണം.ദിവസേന കുറച്ചെണ്ണം കഴുകി ഉണക്കലാണ് നല്ലത്. റീസൈക്ലിംഗ് കേന്ദ്രങ്ങൾ എവിടെയാണെന്ന് വീട്ടുകാരെ അറിയിക്കണം. ഇവ ശേഖരിക്കുന്നതിന് വളണ്ടിയർമാർ മാസത്തിൽ ഒരു തവണ എങ്കിലും വീടുകളിൽ എത്തണം. അവർ പ്ലാസ്റ്റിക് ശേഖരിക്കുന്നതിന്റെ കൂടെ വീടുകളിലെ ശുചീകരണ രീതികൾ വിലയിരുത്തുകയും വേണം.
വിദ്യാർത്ഥി വളണ്ടിയർമാരെ സ്കൂളിനു സമീപത്തെ 40-50 വീടുകളിലേക്ക് അയച്ച് അവിടെ നിലവിലുള്ള പ്ലാസ്റ്റിക് മാനേജ്മെന്റ് രീതികൾ പഠിച്ച് ഒരു ' റിപ്പോർട് പ്രസിദ്ധീകരിക്കാമോ ?
8/10/2018 വീണ്ടും ചില പ്ലാസ്റ്റിക് കാര്യങ്ങൾ.
വീടുകളിൽ പ്ലാസ്റ്റിക് കൃത്യമായി വേർതിരിക്കപ്പെടണമെങ്കിൽ വീട്ടിലെ മറ്റംഗങ്ങൾ വീട്ടമ്മയെ സഹായിക്കേണ്ടതുണ്ട്. അടുക്കളയിൽ വന്നെത്തുന്ന പ്ലാസ്റ്റിക് അതതു ദിവസം തന്നെ കഴുകി ഉണക്കി അടുക്കി വെക്കണം. മഴക്കാലത്ത് ഇതൊരു കാര്യമായ പ്രശ്നമാണ്. പിന്നെ ചെയ്യാമെന്നു വെച്ചാൽ മടുപ്പിക്കുന്ന ജോലിയായി ഇത് മാറും. ഒരു കാരണവശാലും പ്ലാസ്റ്റിക് കത്തിക്കരുത്. ചാലിലോ പുഴയിലോ ഒഴുക്കരുതു്. ഒരുതരം പ്ലാസ്റ്റിക്കും കത്തിക്കാൻ പാടില്ല. എന്നു ഉറച്ച ധാരണയുണ്ടെങ്കിൽ കഴുകി എടുക്കാൻ തീരുമാനമാകും. മാത്രമല്ല ഇപ്പോൾ മിക്കവാറും പഞ്ചായത്തു കളിൽ വീടുകളിൽ നിന്നുള്ള ചില പ്ലാസ്റ്റിക് ഇനങ്ങൾ ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്.എന്നാൽ ചെറു പ്ലാസ്റ്റിക്ക് പൊതികൾ ,മിഠായി പ്പൊതികൾ, ബിസ്കറ്റ് പൊതികൾ, ഗുളിക പാക്കറ്റുകൾ, അലുമിനിയം ഫോയിൽ ഉള്ളവ തുടങ്ങിയവ എന്തു ചെയ്യും എന്നതിനെക്കുറിച്ച് അവ്യക്തത നിലനിൽക്കുന്നു. അവയും ശേഖരിച്ച് വൃത്തിയാക്കി അടുക്കി കെട്ടി മാറ്റി വെക്കുകയായിരിക്കും ഉചിതം.മണ്ണിനടിയിൽ ഇവ 800 വർഷത്തോളം കിടക്കും. മാത്രമല്ല ആ കാലയളവിൽ ചെറിയ തോതിൽ വിഘടിച്ച് വിഷ സംയുക്തങ്ങൾ പുറത്തു വിടുകയും ചെയ്യും. കത്തിക്കാനും പാടില്ല.
BURNING PLASTIC
പ്ലാസ്റ്റിക് കത്തിക്കുമ്പോഴുള്ള പ്രശ്നങ്ങൾ
1 .വിഷവാതകങ്ങൾ പുറത്തുവരുന്നു .(ഡയോക്സിൻ ,ഫ്യൂറാൻ )
2 .അവ ഓസോൺ അടുക്കിനെ നശിപ്പിക്കുന്നു .
3 .ഈ വിഷവാതകങ്ങൾ ശ്വസിക്കുന്നത് ഹൃ ദയ രോഗങ്ങൾക്ക് കാരണമാകും .
4 .ശ്വാസ കോശ രോഗങ്ങൾക്ക് സാദ്ധ്യത കൂട്ടും .
5 .തലചുറ്റൽ ,തലവേദന ,ചർമ രോഗങ്ങൾ എന്നിവക്കുള്ള സാധ്യത കൂട്ടും .
6 .നാഡീറ്വ്യൂഹത്തെ തകരാറിലാക്കും .
7 .വൃക്ക ,കരൾ രോഗങ്ങൾക്കു സാധ്യത കൂടും .
8 .പ്രത്യുൽപാദന വ്യവസ്ഥ ,എൻസൈമുകളുടെ ഉല്പാദനം ,ശരീര വളർച്ച എന്നിവയെയും ബാധിക്കും .ഈ പ്രശ്ന ങ്ങൾ നിരവധി തലമുറകളിലേക്കു പകരും .
9 .മണ്ണിൽ കലർന്ന ഈ വിഷ സംയുക്തങ്ങൾ ഭക്ഷ്യ വിഷ മായി മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ബാധിക്കും .
പ്ലാസ്റ്റിക് കപ്പുകൾ ( സ്റ്റൈറോഫോം / പോളിസ്റ്ററിൻ ) ഉപയോഗിക്കുന്നതും കത്തിക്കുന്നതും ആരോഗ്യത്തിനു ഹാനികരമാണ് .ചെറിയ ചൂടുതട്ടുമ്പോഴും കത്തിക്കുമ്പോഴും ഇവയിൽ നിന്നും സ്റ്റൈറീൻ എന്ന വിഷവാതകം പുറത്തു വരുന്നു .ലൂക്കേമിയ ,ലിംഫോമ തുടങ്ങിയ ക്യാൻ സറുകൾക്കും ജനിതക തകരാറുകൾക്കും നാഡീ വ്യൂഹ തകരാറുകൾക്കും മറ്റു നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകും .
ഇനി പറയൂ നിങ്ങൾ പ്ലാസ്റ്റിക് അടങ്ങിയ വേസ്റ്റ് നിങ്ങളുടെ വീട്ടിൽ /കടയിൽ/ തെരുവിൽ /നഗരങ്ങളിൽ കത്തിക്കുമ്പോൾ നിശബ്ദരായി കടന്നു പോകുമോ ? അയൽപ്പക്ക കൂട്ടാ യ്മകൾ ഉണ്ടാക്കുക .WHATSAPP വാട്സ് ആപ്പ് ഗ്രൂപുകളിൽ നിങ്ങളുടെ അയൽക്കാരെയും ഉൾപ്പെടുത്തുക .ഈ സന്ദേശം അവർക്കു ഫോർവേഡ് ചെയ്യുകയും ആവുക .നമ്പർ എനിക്ക് ഫോർവേഡ് ചെയ്താൽ അവരെ save nature save mother earth എന്ന ഗ്രൂപ്പിൽ ചേർത്ത് ഈ മെസ്സേജ് അവർക്കു എത്തിച്ചു കൊടുക്കും .വേഗമാകട്ടെ .ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാൻസർ രോഗികളുണ്ടാകുന്ന സംസ്ഥാനം ഇപ്പോൾ കേരളമാണ് .ഈ പ്രവണത മാറ്റണം .നമുക്ക് തുടങ്ങാം .
പ്ലാസ്റ്റിക് കപ്പുകൾ,സ്റ്റൈറോഫോം പാക്കറ്റുകൾ എന്നിവ മണ്ണിൽ കുഴിച്ചിടുന്നതും ഇതുപോലെ അപകടകരമാണ് .500 വർഷത്തിലധികം കാലം വിഷവാതകം വമിപ്പിച്ചു അത് മണ്ണിൽ കിടക്കും .
പിന്നെ അവയെ എന്ത് ചെയ്യും. ?
ഗവേഷണങ്ങൾ നടക്കുന്നു .ഒരു മാർഗം തെളിയുന്നത് വരെ ഉപയോഗം കഴിഞ്ഞവ വൃത്തിയാക്കി അടുക്കി പൊതിഞ്ഞു ഒരിടത്തു സൂക്ഷിച്ചു വെക്കുക .അവയുടെ ഉപയോഗം പരമാവധി കുറക്കുക .അത്തരം കപ്പുകൾക്കു പകരം സ്റ്റീൽ /ഗ്ലാസ്സ് കപ്പുകൾ ഉപയോഗിക്കുക .
മിട്ടായിപ്പൊതികളെ എന്ത് ചെയ്യും ?
കത്തിക്കരുത് .മണ്ണിൽ കുഴിച്ചിടരുത് .ജലപ്രവാഹത്തിൽ ഒഴുക്കരുത് .കാരണം ഇവയിലെല്ലാം പ്ലാസ്റ്റിക്കുണ്ട് .ഭംഗിയായുള്ള കലാരൂപങ്ങൾ ഉണ്ടാക്കാം .പുനരുപയോഗിക്കാനായി സൂക്ഷിച്ചുവെക്കാം .(.....തുടരും )

No comments:
Post a Comment