Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Panthrandamchal Bird Sanctuary , Karuavanchal


പന്ത്രണ്ടാംചാലിനെ ജൈവവൈവിധ്യ പഠനകേന്ദ്രമാക്കണം- തടിക്കടവ്: ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്തിലെ പന്ത്രണ്ടാം ചാൽ ജൈവവൈവിധ്യ പഠനകേന്ദ്രമാക്കി മാറ്റാൻ നടപടി വേണമെന്ന് ആവശ്യം. കുപ്പം പുഴയുടെ ഭാഗമായ മണിക്കൽ പുഴയിലാണ് പന്ത്രണ്ടാം ചാൽ. വലിയൊരു കയം തീർത്ത് ചുറ്റിയൊഴുകുന്ന പുഴ പന്ത്രണ്ട്‌ ചാലുകളായി വേർതിരിയുന്നതാണ് ആകർഷകമായ കാഴ്ച. രണ്ടേക്കറോളം വരുന്ന സ്ഥലം വൈവിധ്യമാർന്ന ചെടികളുടെയും ജീവികളുടെയും മത്സ്യങ്ങളുടെയും ആവാസകേന്ദ്രമാണ്. ഇതിനു പുറമെ നാട്ടുപക്ഷികളുടെയും ദേശാടനപ്പക്ഷികളുടെയും സാന്നിധ്യം പന്ത്രണ്ടാംചാലിനെ വേറിട്ടതാക്കുന്നു.

കടുവച്ചിലന്തി, ഉടുമ്പ്, വെരുക്, കുറുനരി പോലുള്ള ജീവികളെ ഇവിടെ കാണാറുണ്ട്. മിസ് കേരള, ആരൽ, ചേറ്മീൻ ഉൾപ്പെടെ പല തരത്തിലുള്ള മീനുകളും പുഴയിലുണ്ട്. വയനാവ്, പട്ടിപ്പുന്ന, ചെറുപുന്ന, മരോട്ടി, വെള്ളപൈൻ മരങ്ങൾ, ഓർക്കിഡുകൾ, കരിങ്കുറിഞ്ഞി, പലതരത്തിലുള്ള ഈറ്റ, വള്ളിച്ചെടികൾ എന്നിവയും ധാരാളമായി ഇവിടെ വളരുന്നു. അവഗണിക്കപ്പെട്ടതിനാൽ വലിയ രീതിയിലുള്ള കൈയേറ്റങ്ങൾ ഇവിടെ നടക്കുകയാണ്. മലയോരത്തെ മാലിന്യം വന്നടിയുന്ന സ്ഥലമായും മാറി.

മലയോര മേഖലയിലെ വിദ്യാർഥികൾക്ക് നടത്താൻ പാകത്തിൽ പന്ത്രണ്ടാംചാലിനെ ജൈവവൈവിധ്യ പഠനകേന്ദ്രമാക്കി മാറ്റാൻ അധികൃതർ നടപടിയെടുക്കണം.-SREYA RAJEEV,SEED REPORTER,GHSS THADIKKADAVU 5/08/2021

                                  ****************************************


ENTRY POINT :  THALIPARAMBA -CHANOKKUNTU-THADIKKADAVU - THERTHALLY ROAD ;22 km from Thaliparamba, 10km from alakode , near manikkal palam ,eruvatti manikkal hanging bridge to VIMALASSERI



LAND MARK














video 2 
Panthrandam chal is a beautiful bird Sanctuary in kannur district of Kerala, Panthrandam chal pakshi sanketham is located in Manikkal(KUPPAM river), just 22km away from Taliparambu and 10km away from Alakode. Panthrandam chal is excellent for bird watching, fishing and river bathing/swimming, it is a calm and quite place where you can spend time with nature. Near by attractions are Manikkal hanging bridge (Manikkal thookkupalam ) just 500 meter away from Panthrandamchal pakshi sanketham. Manikkal bridge is also a Paradise for photographers.

NO ENTRANCE FEE, NO INFRASTRUCTURE, CHILDREN NEED MONITORING NEAR THE WATERSHED
 ......CAN BE COMBINED WITH PALAKKAYAM THATTU OR PAITHALMALA, EZHARAKKUNTU WATERFALL,....




NEARBY BIRD SANCTUARY : MUNDERI KADAVU 




OTHER CONTENTS


No comments:

Post a Comment