Search This Blog
Pages
- Home
- ACTION IN GHSS MATHIL
- REPORT OF PROGRAMMES INITIATED BY THIS BLOG
- നാം മലിനജലം തൊട്ടടുത്ത പുഴയിലേക്കൊഴുക്കുകയല്ലേ ?...
- Plastic Managementപ്ലാസ്റ്റിക് അടങ്ങിയ വേസ്റ്റ് കത്തിക്കുമ്പോൾ
- Panthrandamchal Bird Sanctuary , Karuavanchal
- അറിയിപ്പുകൾ
- പള്ളം എന്ന ഡോക്യുമെന്ററി
- കിണർ റീചാർജിംഗ്
- ഭൂമിത്രസേനാ ക്ലബ് പ്രവർത്തനങ്ങൾ എന്തൊക്കെയാകാം ?
- ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുക
- How to adopt a village- National Service Scheme
- ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതി 2019-20
- FARMING IN THE TIMES OF COVID
- ACTION IN AMBEDKAR GHSS KODOTH 2017-18
- CONTENTS
- 2013 -14 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ (1/9/2013- )
- SCIENCE CLASSES 2021UPDATED 27/11/2021.
- Science Labs at Home
- NATURE BASED SOLUTIONS FOR DISASTER AND CLIMATE RESILIENCE
വാര്‍ത്ത
Monday, December 30, 2013
Sunday, December 29, 2013
തേജസിനിയെ രക്ഷിക്കാൻ -പോത്താം കണ്ടം തോട് സംരക്ഷണ ജാഥ
2012-13 വർഷത്തിൽ കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് യൂനിറ്റ് വിവിധ ക്ലബ്ബുകളുടെ സഹായത്തോടെ 2 ദിവസങ്ങളായി (നവ.29,30)നടത്തിയ പുഴ പഠനവും സെമിനാറും തുടർ പ്രവർത്തനങ്ങളും ഈ വർഷം പുഴയോരത്തെ വിവിധ സ്കൂളുകളിൽ / കോളേജുകളിൽ നിന്നുള്ള ക്ലബ്ബുകളും മാധ്യമ സുഹൃത്തുക്കളും ഏറ്റെടുക്കുന്നതിൽ ഞങ്ങൾ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു .
തേജസ്വിനി യിലേക്കുള്ള നാലു ചാലുകൾ ഞങ്ങൾ ഇക്കഴിഞ്ഞ ജൂണ്‍ മാസം വിവിധ ദിവസങ്ങളിലായി നാട്ടുകാരുടെ സജീവ പങ്കാളിത്തത്തോടെ ശുചീകരിച്ചിരുന്നു .
തേജസ്വിനി യിലേക്കുള്ള മറ്റൊരു ചാലായ പോത്താം കണ്ടം തോട് (സ്കൂ ൾ മുതൽ അറുകര വായനശാല വരേയുള്ള ഭാഗം) ഇക്കഴിഞ്ഞ 25/ 12 / 2 0 1 3 വൈകുന്നേരം സ്പെഷൽ ക്യാമ്പിന്റെ ഭാഗമായിഞങ്ങളുടെ വളണ്ടിയർമാർ നാട്ടുകാരോടൊപ്പം ശുചീകരിക്കുകയും തീരങ്ങളിലെ ജൈവ വൈവിധ്യവും പാരിസ്ഥിതിക പ്രശ്നങ്ങളും പഠിക്കുകയും ചെയ്തു .
ഞങ്ങൾ കണ്ടത്
1.പോത്തം കണ്ടം മേഖലയിൽ പ്ലാസടിക് മാലിന്യങ്ങൾ താരതമ്യേന കുറവാണ്.എങ്കിലും കുറച്ചൊക്കെ ഉണ്ട്
2.എന്നാൽ തോടിൻറെ തീരം കയ്യേറുന്നു ണ്ട് .സ്കൂളിനു താഴെ ഏതാണ്ട് 300 മീറ്റ റിനുള്ളിൽ വളരെയടുത്തു തോടിന്റെ തീരം തീയിട്ടതായി .കണ്ടു .തീരത്തെ ചെറുസസ്യങ്ങൾ കത്തിക്കരിഞ്ഞിട്ടുണ്ട് .തീരത്തുള്ള ഒരു മരം പാതി കത്തി നിൽപുണ്ട് .ജനപ്രതിനിധികൾ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് സമ്മതിക്കുകയും ചെയ്തു
3 .അനധികൃത മണലൂറ്റൽ തോട്ടിൽ പലയിടത്തും നടത്തിയതായി കണ്ടു .
4.പോതംകണ്ടം പള്ളിക്കു താഴെ കുറച്ചകലെ പലയിടത്തും കരയിടിച്ചിൽ ശ്രദ്ധയിൽ പെട്ടു .
5.ഇവിടെ മണലൂറ്റൽ നടത്തിയതായി കണ്ടു .ഈ പ്രദേശം കയ്യൂര്-ചീമേനി പഞ്ചായത്ത് അതിരിലാണ് .
6.ഇതേ സ്ഥലത്തു നിന്നു നോക്കിയാൽ മറുകരയിൽ (അറുകര ,പോതാംകണ്ടം വാർഡ് )വൻതോതിൽ കുന്നിടിക്കുന്നതായും കണ്ടു .
7.ഇവിടെ തീരത്ത് ഒരു അറവുശാല പ്രവർത്തിക്കുന്നുണ്ട് .അതിനു പ്രത്യേകിച്ച് മാലിന്യ സംസ്കരണ മാർഗം ഉള്ളതായും കണ്ടില്ല .ജൈവ മാലിന്യങ്ങൾ തോട്ടിൽ ഒഴുക്കി വിടുകയാണ് എന്നു സംശയിക്കാനുള്ള എല്ലാ സാഹചര്യവുമുണ്ട്
8.തോട്ടിലും സമീപത്തുമായി വിവിധയിനം പക്ഷികളേയും ശലഭങ്ങളേയും ഔഷധ സസ്യങ്ങളെയും കണ്ടെത്താൻ കഴിഞ്ഞു.
9. 2010 ഫിബ്രവരിയിൽ എടുത്ത തോടിൻറെ ചിത്രം( ഗൂഗിൾ മാപ്പിൽ കിട്ടിയത് )ജലസമൃദ്ധി സൂചിപ്പിക്കുന്നു .
ഇപ്പോൾ ഡിസംബർ ആയതേ ഉള്ളു.എന്നാൽ തോടിൽ ഇപ്പോൾ ജലം അത്രയും ഉള്ളതായി കാണുന്നില്ല .ഓരോ വർഷം കഴിയും തോറും ജല നിരപ്പ് കുറയുന്നു എന്നുറപ്പാണ് .
നിർദേശങ്ങൾ
1.പോത്താം കണ്ടം തോട് സംരക്ഷണ സമിതി രൂപികരിക്കുക
2.കരയിടിച്ചിൽ തടയാനുള്ള നടപടികൾ തുടങ്ങുക
3.മണൽ ഊറ്റൽ നിയന്ത്രിക്കുക
4.പ്ലാസ്ടിക് ,ജൈവ മാലിന്യ സംസ്കരണ മാർഗങ്ങൾ പ്രചരിപ്പികുക .അറവുശാല കൾക്ക് 5.സമീപം ജൈവ മാലിന്യ സംസ്കരണ സംവിധാനം നിർബന്ധമാക്കുക
6.പോത്താം കണ്ടം പ്രദേശത്തിന്റെ ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക
7.കുന്നിടിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തലാക്കുക
8.തടയണകൾ കാര്യക്ഷമമാക്കുക ,മണലൂറ്റൽ നിയന്ത്രിക്കുക ,തീരത്തെ റബ്ബർ കൃഷിയുടെ വ്യാപനം പഠന വിധേയമാക്കുക
പൊത്താ ങ്കണ്ടം തോട് സംരക്ഷണ ജാഥ -സമാപന യോഗം
അറുകര വായന ശാല പരിസരത്ത് നടന്ന സമാപന യോഗത്തിൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സുഭദ്ര എ ഉത്ഘാടനം ചെയ്തു .സ്വാഗത സംഘം അംഗം ലക്ഷ്മണൻ സി അധ്യക്ഷത വഹിച്ചു .സരാഖ് കുമാർ ,കേ പി ബൈജു മാസ്റ്റർ ,ആഹ്ലാദ് ആർ ,നിപിൻ സി ജെ ,അരുണ എസ് കമൽ തുടങ്ങിയവർ സംസാരിച്ചു .സുനിൽ കെ നന്ദി പറഞ്ഞു .തോടിന്റെ ഇന്നത്തെ അവസ്ഥയിൽ യോഗം ഉൽക ണ്‍ഠ രേഖപ്പെടുത്തി
Friday, December 20, 2013
ശലഭോദ്യാനത്തിൻറെ നിർമാണ പ്രവർത്തനം- ഉദ്ഘാടനം 19/12.2013; 3.30.PM
ദേശിയ പരിസ്ഥിതി അവബോധ പ്രചാരണ പരിപാടിയുടെ ഭാഗമായി ഭൂമിത്രസേന ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസിൽ ഒരുക്കുന്ന
ശലഭോദ്യാനത്തിൻറെ നിർമാണ പ്രവർത്തനം ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് അംഗം (വാർഡ് 14 )കെ വി സന്തോഷ് ഉദ്ഘാടനം ചെയ്തു .
കൊല്ലാട മാതൃകാ ശുചിത്വ ഗ്രാമത്തിന്റെ പേരിൽ സംസ്ഥാനത്തൊട്ടാകെ അറിയപ്പെടുന്ന കമ്പല്ലൂർ സ്‌കൂൾ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുന്നതിൽ
ഉൽഘാ ടകൻ സന്തോഷം രേഖപ്പെടുത്തി .പ്ലാസ്ടിക് മാലിന്യ നിർമാർജനം പോലുള്ള മേഖലകളിൽ കൂടുതൽ പ്രചാരണത്തിന്റെ ആവശ്യം അദ്ദേഹം എടുത്തു പറഞ്ഞു.പ്ലാസ്ടിക് പ്രോസസ്സിംഗ് യുണിറ്റ് കടുമേനിയിൽ സ്ഥാപിക്കാനുള്ള പഞ്ചായത്തിന്റെ ശ്രമത്തിന് ജനങ്ങളുടെ പൂർണമായ പിന്തുണ ലഭിക്കാത്തതിൽ ആശങ്ക പങ്കു വെക്കപ്പെട്ടു .
ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് അംഗം (വാർഡ് 14 ) അധ്യക്ഷ ത വഹിച്ചു .
പ്രിൻസിപ്പൽ കെ ഡി മാ ത്യു സ്വാഗതം പറഞ്ഞു .
എൻ എസ് എസ് വളണ്ടിയർ സ്മേര കെ വി നന്ദി രേഖപ്പെടുത്തി .
NEAC കോഡിനേറ്റർ പി റ്റി പ്രവീണ്‍ കുമാർ പദ്ധതി വിശദീകരണം നടത്തി .ഹെഡ് മാസ്റ്റർ കെ കെ ജലാൽ ,സ്റ്റാഫ് സിക്രട്ടരി പദ്മനാഭൻ പി ,എൻ എസ് എസ്പ്രോ ഗ്രാം ഓഫിസർ രാധാകൃഷ്ണൻ സി കെ ,ജെ ആർ സി കോഡിനേറ്റർ ലതാഭായി കെ ആർ, ഭൂമിത്രസേന ക്ലബ് ലീഡർ അർജുൻ ടി ആർ ,എൻ എസ് എസ് വളണ്ടിയർ ക്യാപ്ടൻ ആനന്ദ് ആർ ;ജെ ആർ സി കേഡ ററ് സിദ്ധാർഥ് രമേശ് എൻ എസ് എസ് വളണ്ടിയർ നിപിൻ സി ജെ എന്നിവർ ആശംസാ പ്രസംഗം നടത്തി .

Subscribe to:
Posts (Atom)