Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Friday, March 29, 2013

ഭൂമിത്രസേന ക്ലബ് ഉൽഘാടനം ചെയ്തു



27.03.2013 ; 3 p m - കേരള ഗവണ്മെന്റിന്റെ കീഴിലുള്ള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് കമ്പല്ലൂർ ഗവ ഹയർ സെകണ്ടരി സ്കൂളിൽ അനുവദിച്ച  ഭൂമിത്രസേന ക്ലബ്  ജില്ലാ പഞ്ചായത്ത്‌ അംഗം ഹരീഷ് പി നായർ ; പഞ്ചായത്ത്‌ പ്രസിഡന്റ്‌  ജെയിംസ്‌ പന്തമ്മാക്കൽ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വാർഡ്‌ മെമ്പർ സന്തോഷ്‌ കെ വി ഔപചാരികമായി ഉൽഘാടനം ചെയ്തു . ആനന്ദ് . ആർ (ഭൂമിത്ര സേനാ ലീഡർ ) റിപ്പോർട്ട് അവതരിപ്പിച്ചു . പ്രിൻസിപ്പൽ മാത്യു  കെ ഡി സ്വാഗതം പറഞ്ഞു . ഹെഡ് മാസ്റ്റർ ജലാൽ കെ കെ നന്ദി പറഞ്ഞു .രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ 200ഓളം പേർ പങ്കെടുത്തു .
പ്രാദേശികമായി പരിസ്ഥിതി സംരക്ഷണ പ്രോജെക്ടുകൾ നടപ്പിലാക്കുവാൻ വിദ്യാർത്ഥികളുടെ കർമശക്തി പ്രയോജനപ്പെടുത്തുകയാണ് ബി എം സി ക്ലബ്  ചെയ്യുന്നത് . എൻ എസ് എസ്  യൂനിറ്റിന്റെ നേതൃത്വത്തിലാണ് ക്ലബ് പ്രവർത്തിക്കുന്നത് . കഴിഞ്ഞ വർഷം എൻ എസ് എസ് യൂനിറ്റ് നടത്തിയ പ്രവർത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ക്ലബ് അനുവദിക്കപ്പെട്ടത് .









    എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രാധാകൃഷ്ണൻ മാസ്റ്റർ ആണ് ഭൂമിത്ര സേന ക്ലബി ന്റെ ഫാക്കൽറ്റി ഇൻ ചാർജ് ആയി പ്രവർത്തിക്കുന്നത്
     ഭൂമിത്ര സേന ക്ലബ്  ഈ വർഷം2012 ആഗസ്ത് മാസം മുതൽ  നടത്തിയ വേപ്പുഗ്രാമം ,ജൈവവൈവിധ്യ രജിസ്റ്റർ നിർമാണം ,മാലിന്യ സംസ്കരണ മാർഗങ്ങൾ പ്രചരിപ്പിക്കൽ ,പുഴ സംരക്ഷണ യാത്ര ,തണ്ണീർ തട ദിനാചരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ  ജനപങ്കാളിത്തം കൊണ്ടും ഫലപ്രാപ്തിയിലും   മികച്ചതായിരുന്നു എന്ന് ഉൽഘാടകനായ വാർഡ്‌ മെമ്പർ സന്തോഷ്‌ കെ വി പ്രത്യേകം സൂചിപ്പിച്ചു .
 ഭൂമിത്രസേന ക്ലബ് പ്രവർത്തനങ്ങളുടെ കൂടുതൽ വിവരങ്ങൾ തുടർന്നും bhoomithrasena kamballur.blogspot.in എന്ന ബ്ലോഗിൽ ലഭ്യമായിരിക്കും
അഗസ്ത്യൻ ജോസഫ്‌ മാസ്റ്ററുടെ യാത്രയയപ്പ് യോഗത്തിന് അനുബന്ധമായാണ് ഈ പരിപാടിയും സംഘടിക്കപ്പെട്ടത് .
യാത്ര അയപ്പ് പരിപാടിയുടെ വിശദാംശങ്ങൾ സ്കൂൾ ബ്ലോഗിൽ ചേർക്കുന്നതാണ്

Tuesday, March 5, 2013

WELCOME TO BHOOMITHRASENAKAMBALLUR

FACULTY IN CHARGE -RADHAKRISHNAN C K
MEMBERS-ALL MEMBERS OF THE NSS UNIT 2012-13
ACTIVITIES TO PROTECT THE ENVIRONMENT