കൊല്ലാട യിൽ പ്ലാസ്റ്റിക് മണി കിട്ടിത്തുടങ്ങി ;
പ്രമുഖ പരിസ്ഥിതി പ്രവർത്തകനായിരുന്ന കെ എസ് അബ്ദുള്ളയുടെ നിര്യാണത്തിൽ അനുശോചനം
കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് യുണിറ്റിന്റെയും നല്ലപാഠം ക്ലബിന്റെയും ഭൂമിത്ര സേനയുടേയും നേതൃത്വത്തിൽ കൊല്ലാട പ്രദേശം പ്ലാസ്റ്റി ക്ക് മാലിന്യ രഹിത ഗ്രാമം ആയി മാറുന്നു .
52 വീടുകളിൽ നിന്നും വളണ്ടിയർമാർ എല്ലാവിധ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കുകയും കൊല്ലാട ഇ എം എസ് വായനശാല പരിസരത്തുള്ള തരം തിരിവു കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു.പിന്നീട് പ്ലാസ്റ്റിക് മാലിന്യങ്ങളെ അവയുടെ ഗ്രേഡ് അനുസരിച്ച് തരം തിരിച്ചു .വിവിധ ചാക്കുകളിൽ അടുക്കി ശേഖരിച്ച ഇവ കോയമ്പത്തൂരുള്ള സംസ്കരണ കേന്ദ്രത്തിലേക്ക് അയക്കാനായി കൈമാറി .പ്ലാസ്റ്റിക് കൂടുകൾ ഉൾപ്പെടെ ഏതവസ്ഥയിലും ഉള്ള എല്ലാ തരം പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുന്നു എന്നതാണ് കാസർഗോഡ് ജില്ലയിലെ മറ്റു ഭാഗങ്ങളിൽ നടക്കുന്ന പ്ലാസ്റ്റിക് നിർമാർജന പ്രക്രിയ കളിൽ നിന്നും കൊല്ലാട ഇന്നു നടത്തിയ പ്രവർത്തന ത്തിനുള്ള മെച്ചം .കൂടാതെ സാധാരണ പ്ലാസ്ടിക്കുകൾക്ക് ചെറിയ തോതിലും പ്ലാസ്റ്റിക് കുപ്പികൾക്ക് അൽപം ഉയർന്ന നിരക്കിലുമായി ലഘുവായ സാമ്പത്തിക ലാഭം ലഭിക്കുകയും ചെയ്തു .എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി കെ രാധാകൃഷ്ണൻ ;ന ല്ല പാഠം ക്ലബ് കണ്‍വീനർ ലതാഭായി ടീച്ചർ ;കൊല്ലാട മാതൃകാശുചിത്വ ഗ്രാമം കണ്‍ വീനർ ദാമോദരൻ കെ വി ;അഗ സ്റ്റ്യൻ മാസ്റ്റർ എൻ എസ് എസ് ഭൂമിത്രസേന വളണ്ടിയർ ലീഡർ മാരായ അരുണ എസ് കമൽ ,ആഹ്ലാദ് ആർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി `
പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥകാരനും മുൻ പ്രോഗ്രാം ഓഫിസറും ആയ അഗ സ്റ്റ്യൻ ജോസഫ് .എ രാവിലെ നടന്ന പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു .പ്രമുഖ പരിസ്ഥിതി പ്രവർത്തകനായിരുന്ന ,കാസർഗോഡ് നെഞ്ചമ്പ റ മ്പ് എൻഡോ സൾഫാൻ വിരുദ്ധ മുന്നണി പോരാളി കെ എസ് അബ്ദുള്ളയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി .

































