Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Wednesday, April 12, 2017

ശുചീകരണ പ്രവർത്തനം ഉടൻ തുടങ്ങണം .ഡ്രൈ ഡേ ആചരണം നടത്താം .




കമ്പല്ലൂർ കൊല്ലാട മേഖലയിൽ ആദ്യത്തെ മഴ പെയ്തു ഒരാഴ്ചയാവുകയാണ് .പറമ്പുകളിൽ പാളകളിലും കൂമ്പാളകളിലും ചിരട്ടകളിലും പ്ലാസ്റ്റിക് കൂടുകളിലും പ്ലാസ്റ്റിക് ഷീറ്റുകളിലും ഒക്കെയായി മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട് .എന്റെ  തൊടിയിൽ ഇത്തരത്തിൽ  16 സ്ഥലങ്ങളിൽ കുറച്ചു കുറച്ചു വെള്ളം കെട്ടികിടന്നതു ഞാൻ മറിച്ചു കളഞ്ഞിട്ടുണ്ട് .അതു പോലെ ധാരാളം പേർ  ഇതിനകം ചെയ്തിട്ടുമുണ്ടാവും .എന്നാൽ ഒരു വീട്ടിലെങ്കിലും ഇത് ചെയ്യാതിരുന്നാൽ  അതു മതി ഗ്രാമത്തിൽ കൊതുകുശല്യം കൂടാൻ.അതു കൊണ്ട്  എല്ലായിടത്തും ഈ പ്രവൃത്തി നടക്കുന്നു  എന്ന് ഉറപ്പു വരുത്തണം .കെട്ടി കിടക്കുന്ന വെള്ളമെല്ലാം മറിച്ചുകളയാൻ ഓരോ വീട്ടുകാരും ഉടൻ ശ്രദ്ധിക്കണം . അല്ലെങ്കിൽ കൊതുകു കണ്ടമാനം പെരുകും .ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ ഗ്രാമത്തിൽ പടർന്നേക്കും .ആരോഗ്യ വകുപ്പിന്റെ സത്വര ശ്രദ്ധ ഇതിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു .അത് പോലെ ഉടമസ്ഥർ സ്ഥലത്തില്ലാത്ത  തൊടികളിലും പുഴക്കരയിലും നാട്ടുകാരുടെ പൊതുകൂട്ടായ്മകൾ രൂപീകരിച്ചു നാളെത്തന്നെ ചെറു  പാത്രങ്ങളിൽ ഇങ്ങനെ കെട്ടിക്കിടക്കുന്ന വെള്ളം മറിച്ചുകളയണം .ഇത് എല്ലായിടത്തും  ഒരേ സമയത്തു നടത്തണം .ഒരു സ്ഥലവും ഒഴിയരുത് .ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്തു മെമ്പർമാർ മുൻകൈ എടുക്കുമെന്ന് പ്രതീക്ഷിക്കാം .കുറച്ചു പേർ ( 3 / 4 പേർ ) എങ്കിലും  ഉണ്ടെങ്കിൽ ഈ പ്രവർത്തി ചെയ്യാൻ ഞാനും കൂടുന്നുണ്ട് .തയ്യാറാണോ ?