Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Saturday, February 24, 2018

മാലിന്യങ്ങളില്ലാത്ത ഒടയഞ്ചാൽ ടൗണിനു വേണ്ടി

കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും കോടോത് ഡോക്ടർ അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ  നടത്തുന്ന പാരിസ്ഥിതികം 2018  എന്ന പ്രോജക്ടിന്റെ ഭാഗമായി സ്‌കൂളിൽ നിന്നും  തൊട്ടടുത്ത് രണ്ടര കിലോമീറ്റർ ദൂരെയുള്ള ഒടയഞ്ചാൽ ടൗണിലേക്ക് ജല സംരക്ഷണ പഠന യാത്ര നടത്തി .യാത്രയുടെ  ഭാഗമായി  ജലസംരക്ഷണ റാലിയും ചാൽ ശുചീകരണവും മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ചർച്ചയും സംഘടിപ്പി ക്കപ്പെട്ടു.ഉച്ചക്ക് ശേഷം മൂന്നു മണി മുതൽ അഞ്ചു മണി വരെ നടന്ന പ്രവർത്തനത്തിൽ 70 വിദ്യാർത്ഥികൾ ഉൾപ്പെടെ 150ഓളം  പേർ പങ്കെടുത്തു .സ്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീമതി സൗമ്യ വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പരപ്പ ബ്ലോക്ക് പഞ്ചായത്തു മെമ്പർ ശ്രീ ടി ബാബു പ്രവർത്തനോത്ഘാടനം നടത്തി .പ്രിൻസിപ്പൽ സി കെ രാധാകൃഷ്ണൻ പരിസ്ഥിതികം പ്രോജക്ടിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു .ടൌൺ വികസന സമിതി  സെക്രട്ടറി  സന്തോഷ് , എണ്ണപ്പാറ പി എച്  സി  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ       , പൂടംകല്ല്  പി എച്  സി  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ            ,നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫിസർ ശ്രീ അജീഷ് എ പി ,ഭൂമിത്രസേന ക്ലബ് കോഡിനേറ്റർ രഞ്ജിത്ത് കെ വി,ഭൂമിത്രസേന വിദ്യാർത്ഥി പ്രതിനിധി കൃഷ്‌ണലാൽ , നാഷണൽ സർവീസ് സ്‌കീം  വിദ്യാർത്ഥി പ്രതിനിധി അപർണ തുടങ്ങിയവർ സംസാരിച്ചു .പി റ്റി എ അംഗം ഭാസ്കരൻ ,ഹെഡ്മാസ്റ്റർ ശ്രീ വത്സൻ ഇ ,ബാലചന്ദ്രൻ മാസ്റ്റർ ,ഷിജു മാസ്റ്റർ ,സുകുമാരൻ മാസ്റ്റർ ,പി .ജനാർദ്ദനൻ മാസ്റ്റർ ,പി .ഇ. ടി ജനാർദ്ദനൻ മാസ്റ്റർ തുടങ്ങിയവർ ചാൽ ശുചീകരണ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി .

പരിസ്ഥിതികം പ്രോജക്ടിന്റെ ഭാഗമായി സ്‌കൂൾ ക്യാംപസിൽ ഫല വൃക്ഷ തോട്ടം ,തെങ്ങു നട്ടു പിടിപ്പിച്ചു പരിപാലിക്കൽ ,ജൈവ വാഴ കൃഷി ,ഔഷധത്തോട്ടം ,ജൈവവൈവിധ്യ പാർക്ക് ,ജൈവ വൈവിധ്യ പഠനം ,ജൈവ വൈവിധ്യ രജിസ്റ്റർ ,മാലിന്യസംസ്കരണത്തിനായി കമ്പോസ്റ്റു കുഴി നിർമാണം ,മഴവെള്ള ശേഖരണസംവിധാനങ്ങൾ,ജലസംരക്ഷണ പ്രവർത്തനങ്ങൾ   എന്നീ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് .ക്യാമ്പസിനു വെളിയിൽ നാട്ടുകാരുടെ സഹകരണത്തോടെ രണ്ടാം വിള ജൈവനെൽക്കൃഷി ,ദത്തുഗ്രാമത്തിൽ തെങ്ങു നട്ടു പിടിപ്പിച്ചു പരിപാലിക്കൽ ,ജല സംരക്ഷണ റാലി ,ചാലശുചീകരണം ,തടയണനിർമാണം ,പരിസ്ഥിതി പഠനയാത്ര ,സാർക്‌ ജലവിതരണ പദ്ധതിയുടെ പാരിസ്ഥിതിക മൂല്യത്തെ കുറിച്ചുള്ള പഠനം എന്നിങ്ങനെ നിരവധി കർമ്മപ്രവത്തനങ്ങൾ ചെയ്തിട്ടുണ്ടു . പരിസ്ഥിതികം പ്രോജക്ടിന്റെ സന്ദേശം മനുഷ്യൻ പ്രകൃതിയിലേക്ക് എന്ന താണു .കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഒരു മാർഗം നിലവിലുള്ള ജലസ്രോതസുകളെ സംരക്ഷിക്കു ക എന്നതാണ് .ഈ പ്രവർത്തനങ്ങ ളിൽ  യുവതലമുറയെക്കൂടി ഉൾപ്പെടുത്തുകയാണ്  ഭൂമിത്രസേനക്ളബിലെയും നാഷണൽ സർവീസ് സ്കീമിലേയും വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ഉദ്ദേശിക്കുന്നത് . ഒടയഞ്ചാൽ ( ദൈവത്തിന്റെ ചാൽ )ശുചീകരണത്തിനുള്ള ഇന്നത്തെ പ്രവർത്തനത്തിന്റെ പ്രാധാന്യം ഇത് തന്നെയാണ് എന്ന് റിപോർട്ടിൽ വിശദീകരിക്കപ്പെട്ടു .


നിരവധി ലക്ഷം ആളുകൾക്ക് കുടിവെള്ളം നൽകുന്ന വാവടുക്കം പുഴയിലേക്കുള്ള മൂന്നു ചാലുകൾ ഈ ടൗണിലൂടെയാണ് ഒഴുകുന്നത് .ഈ മൂന്നു ചാലുകളിലേക്കും മാലിന്യം വലിയ തോതിൽ നിക്ഷേപിക്കപ്പെടുന്നുണ്ട് എന്ന പൊള്ളുന്ന യാഥാർഥ്യം ഈ യാത്രയിൽ എല്ലാവരും കണ്ടറിഞ്ഞു .ടൗണിൽ ഉള്ള ഹോട്ടലുകളിൽ നിന്നും ചാലിന്റെ കരയിലുള്ള വീടുകളിൽ നിന്നും ലോഡ്ജുകളിൽ നിന്നും മലിനജലം നേരിട്ട് ഈ ചാലുകളിൽ എത്തുന്നതും കണ്ടു .ടൗണിലാകട്ടെ മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥിരം സംവിധാ ന ങ്ങൾ ഇനിയും ഏർപ്പാടാക്കിയിട്ടും ഇല്ല .ടൌൺ വികസന സമിതിയുടെയും കോടോംബേളൂർ പഞ്ചായത്തിന്റെയും അടിയന്തിര ശ്രദ്ധയും ഒത്തൊരുമിച്ച പ്രവർത്തനവും ഇക്കാര്യത്തിൽ ഉടൻ ഉണ്ടാകേണ്ടതുണ്ട് .എന്നാൽ ടൗണിന്റെ ഒത്ത നടുക്ക് തന്നെ ടാപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട് എന്ന നന്മയും തിരിച്ചറിഞ്ഞു .

ചാലിൽ നിന്നും മൂന്നായി( പ്ലാസ്റ്റിക് ,സ്ഫടികക്കുപ്പികൾ ,കത്തിക്കാവുന്നതു ) ശേഖരിച്ച മാലിന്യങ്ങൾ വിശകലനം ചെയ്തപ്പോൾ ഞെട്ടിക്കുന്ന സത്യങ്ങളാണ് വിദ്യാർത്ഥികൾ കണ്ടത് .മദ്യക്കുപ്പികൾ ,പ്ലാസ്റ്റിക് കുപ്പികൾ ,പ്ലാസ്റ്റിക് സഞ്ചികൾ ,അഴുക്കു തുണികൾ ,ഗുളിക പാക്കറ്റുകൾ ,സാനിറ്ററി നാപ്കിനുകൾ എന്നിവയുടെ അമ്പതോളം കൂമ്പാരങ്ങൾ ഞങ്ങൾ ചാലിൽ നിന്നും ഈ ദിവസം എടുത്തു മാറ്റി .ആദ്യത്തെ മഴ പെയ്ത് തോട് നിറയുമ്പോൾ ഈ മാലിന്യങ്ങളെല്ലാം പുഴയിലും കടലിലും അങ്ങിനെ നമ്മുടെ കുടിവെള്ളത്തിലും ഭക്ഷണത്തിലും എത്തും .ഈ ഭീകരാവസ്ഥ കണ്ടില്ലെന്നു നടിച്ചാണ് ഒടയഞ്ചാൽ ടൌൺ നിവാസികൾ ഇപ്പോഴും കഴിയുന്നത് .മഴക്കാലത്തിനു മുൻപേ ,കൂടുതൽ  ജനപങ്കാളിത്തത്തോടെ ചാലുകൾ  പൂർണമായി മാലിന്യ മുക്തമാക്കണം .മാലിന്യങ്ങൾ മൂന്നായി വേർതിരിച്ചു ശേഖരിച്ചു സംസ്കരിക്കുവാനുള്ള ഏർപ്പാടുകൾ അടിയന്തിരമായി ഉണ്ടാകണം .

കോടോത് ഡോക്ടർ അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ  നടത്തുന്ന പാരിസ്ഥിതികം 2018 മാലിന്യങ്ങളില്ലാത്ത ഒടയഞ്ചാൽ ടൗണിനു വേണ്ടിയുള്ള പ്രവത്തനങ്ങളുടെ തുടക്കമാകണം  എന്നു  ഉൽഘാടന സമ്മേളനത്തിൽ പൊതു അഭിപ്രായമുണ്ടായി .

 





ജലസംരക്ഷണ റാലി ഒടയഞ്ചാൽ ടൗണിൽ

മാലിന്യങ്ങൾ ചാലിലേല്ക്ക് എറിഞ്ഞിടല്ലേ സോദരാ
നദീജലം ദാഹജലം  ജീവാമൃതം സോദരാ ....
ഒടയഞ്ചാലിന് ചാലു കൾ കുടിവെള്ളത്തിൻ ചാലുകൾ
വാവടുക്കം പുഴ നിറയ്ക്കും ദാഹജല ചാലുകൾ
ദൈവത്തിന്റെ കൈയൊപ്പുള്ള ജീവജല ചാലുകൾ
മലിനമുക്തമാ ക്കി കണ്മണിയെപ്പോൽ   കാത്തിടാം

ഒടയഞ്ചാലിനെ ഇളക്കി മറിച്ച ഈ പ്രവർത്തനം കഴിഞ്ഞിട്ട് നാളുകളായി.പത്രമാധ്യമങ്ങൾ അറിഞ്ഞമട്ടില്ല .
ലൈക്കടിച്ചാൽപോര .പൊരിവെയിലിനെ തൃണവൽഗണിച്ചു പരിഹാസ വാക്കുകളെ  അവഗണിച്ചു വിദ്യാർത്ഥികളും നാട്ടുകാരും ഒന്നുചേർന്ന് നടത്തിയ പ്രവർത്തനം .പിന്തുണക്കുന്നെങ്കിൽ അത് വാക്കുകൾ കൊണ്ടയടയാളപ്പെടുത്തുക ,അതിജീവനത്തിനുള്ള പോരാട്ടമാണ് സുഹൃത്തേ .ഒന്നിച്ചിറങ്ങണം നമുക്ക് ..നിശ്ശബ്ദത ഇവിടെ ഒരു കുറ്റമാണ് .SILENCE IS A CRIME.

ഒരുമിപ്പിക്കണം നമുക്ക് .





Saturday, February 10, 2018

MARCH 22 WORLD WATER DAY

 ക്യാംപസിൽ 
  1. ജല സുരക്ഷ -ജീവനു രക്ഷ
    ജലം ആവശ്യത്തിന് മാത്രം ഉപയോഗിക്കുക .
  2.  പൈപ്പ് തുറന്നിട്ടു വെച്ച്  ഇടവിട്ട്  കൈ കഴുകുന്ന രീതി മാറ്റുക
  3. വെള്ളം വെറുതെ ഒഴുക്കരുത് .
    പൈപ്പിൽ നിന്നു വെള്ളം ബക്കറ്റിൽ ശേഖരിച്ചു ആ ബക്കറ്റിൽ നിന്നു മാത്രം വെള്ളം എടുക്കുക .
  4. **********************************************
    ഏതെങ്കിലും ഒരു ചെടിയുടെ ചുവട്ടിൽ നിന്ന് കൈ കഴുകുക .
    കുടിവെള്ളം കാൽ കഴുകാൻ ഉപയോഗിക്കരുത് .
  5. ********************************************
    വെള്ളം ഇല്ലാത്തപ്പോൾ പൈപ്പ് തുറന്നിട്ട് പോകരുത് .
    ചോർച്ചയുള്ള പൈപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ സ്‌കൂൾ ഓഫീസിൽ പറയുക. 
  6. ****************************************
    പൈപ്പിൽ വെള്ളം ഇല്ലെങ്കിൽ സ്‌കൂൾ ഓഫീസിൽ വിവരം അറിയിക്കുക .
    പരാക്രമം പൈപ്പിനോടല്ല വേണ്ടൂ .
  7. ****************************************************************************************
    മറ്റു ടാപ്പുകളിൽ വെള്ളം ഇല്ലെങ്കിൽ കുഴൽ കിണറിൽ ഹാൻഡ് പൈപ്പ് ഉപയോഗിച്ചു വെള്ളം എടുക്കാം .
  8. *************************************************

    ഭൂമിയിൽ ജലത്തിന്റെ അളവ്  അതിവേഗം കുറയുകയാണ് .
    ദക്ഷിണാഫ്രിക്കയിൽ നദികളെല്ലാം വറ്റി ഈ വർഷം വരൾച്ച തുടങ്ങി .
    കേരളവും വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക്  പോവുന്നു .
  9. ***********************************************

    വെള്ളത്തിന്റെ ദുരുപയോഗം കുറക്കണം .
    ഒഴുകിപ്പോവുന്ന വെള്ളം  തടയണ കെട്ടി സൂക്ഷിച്ചു വെക്കാം .
    തടയണകൾ പുതുക്കാനുള്ളത്  പുതുക്കി പണിയാം .
  10. *****************************************
    ഓരോ വീട്ടിലും മഴക്കുഴികൾ തീർക്കാം .
    ഓരോ വീട്ടിലും മഴവെള്ള സംഭരണി തീർക്കാം .
    കിണറുകളിലേക്കു മഴവെള്ളം അരിച്ചിറക്കി റീചാർജ് ചെയ്യാം .
  11. *******************************************
    കാവുകൾ സംരക്ഷിക്കാം .മരങ്ങൾ ധാരാളം നട്ടുപിടിപ്പിക്കാം .
    ചാലുകൾ ശുചിയാക്കാം .
  12. ********************************************
    അമർത്തിയാൽ വെള്ളം കിട്ടുന്ന ഇനം പൈപ്പുകൾ മാത്രം ഇനി ഉപയോഗിക്കുക .
  13. ***************************************************
    വെള്ളം കോരിയൊഴിക്കുന്ന തരം ടോയ്‌ലറ്റുകൾ മാത്രം നിർമ്മിക്കുക
    ഫ്ലഷ് ടോയ്‌ലെറ്റ്   വേണ്ടെന്ന്  വെക്കുക .
    ടോയ്‌ലറ്റിൽ ആവശ്യത്തിന് മാത്രം വെള്ളം ഒഴിക്കുക .
    ********************************************
    ഒരാൾക്ക് എത്ര മണ്ണ് വേണം ? ആറടിയായാലും  മതി .
    ഒരാൾക്ക് എത്ര വെള്ളം വേണം ?.....

    ഓരോ ദിവസവും കുടിക്കാൻ 10 ലിറ്റർ .കുളിക്കാൻ ...
    മറ്റ്  കാര്യങ്ങൾക്ക് .. ? അപ്പോൾ  ഒരു വർഷത്തേക്കോ ...?  
      ******************************************
    നിങ്ങൾക്കറിയാമോ 
    ഭൂമിയിൽ എഴുപതു ശതമാനം വെള്ളം .
    അതിൽ മൂന്നു ശതമാനം മാത്രം ശുദ്ധജലം .
    അതിലോ ഒരു ശതമാനം മാത്രം കുടിവെള്ളം .
    വായുവില്ലെങ്കിൽ നാമില്ല ,വെള്ളമില്ലെങ്കിലും നാമില്ല .
    ***********************************************
    നഗരങ്ങളിലിൽ ജലം റേഷനാണ് .
    ഒരു കുപ്പി വെള്ളത്തിനെന്തു വില ?
    ഇന്നു നമ്മുടെ ക്യാംപസിൽ ഉപയോഗിച്ച വെള്ളത്തിന്റെ അളവ് ......ലിറ്റർ .നഗരത്തിൽ അതിനു ചെലവ് ....രൂപ .
    ഇന്നു നിങ്ങൾ ഉപയോഗിച്ച വെള്ളത്തിന്റെ അളവ് ......ലിറ്റർ .നഗരത്തിൽ അതിനു ചെലവ് ....രൂപ .

    3 .കൗതുക വാർത്തകൾ 
    നാളത്തെ യുദ്ധങ്ങൾ ജലത്തിനു വേണ്ടിയുള്ളതായിരിക്കും .
    മുല്ലപ്പെരിയാർ തർക്കം എന്തിനു വേണ്ടി ആണ് ?


     
     

Sunday, February 4, 2018

നെൽ കൃഷി ചെയ്യുന്നവർക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിഫലം എന്ന രീതിയിൽ പ്രതിമാസ പ്രോത്സാഹന തുക നല്കണം

 നെൽ കൃഷി ചെയ്യുന്നവർക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിഫലം എന്ന രീതിയിൽ പ്രതിമാസ പ്രോത്സാഹന തുക നല്കണം - ഭൂമിത്രസേന ,ഡോ .അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂൾകോടോത് 

ഒരു സെന്റ്  നെൽവയൽ  ഒന്നര ലക്ഷം ലിറ്റർ ജലം മണ്ണിലേക്കിറക്കുന്ന തണ്ണീർ തടമാണ് .ആയതിനാൽ നെൽ കൃഷി ചെയ്യുന്നവർക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിഫലം എന്ന രീതിയിൽ പ്രതിമാസ പ്രോത്സാഹന തുക നല്കണം .കാവിൽ നിന്നുള്ള ഉറവയാണ് കോടോത്തെ വയലിനെ നനയ്ക്കുന്ന ചാലാകുന്നത് .കാവ് മതിൽ കെട്ടി സംരക്ഷിച്ചത് കൊണ്ടാണ് ഇത്രയെങ്കിലും ജലം അവശേഷിക്കുന്നത് .കാവിനു മതിൽ കെട്ടാൻ മെനക്കെട്ട വ്യക്തികളുടെ സന്മനസ്സിനെയും ദീർഘ വീക്ഷണ ത്തേയും ആദരിക്കണം .പാരിസ്ഥിതികം 2017 എന്ന പ്രോജക്ടിന്റെ ഭാഗമായി കോടോത്തെ ഡോ .അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാരും ഭൂമിത്രസേനാ പ്രവർത്തകരും ഒത്തുചേർന്നു ഫിബ്രവരി  2  ലോക തണ്ണീർത്തടദിനം ആയി  ആചരിച്ചപ്പോൾ ചർച്ച ചെയ്യപ്പെട്ട പ്രധാന ആശയങ്ങളാണിവ .

ചർച്ചക്ക് ശേഷം നടന്ന ചാൽ ശുചീകരണത്തിനും ചെറു തടയണ നിർമാണത്തിനും വിദ്യാർത്ഥികളായ കൃഷ്ണലാൽ ,കൃഷ്ണരാജ് ,അഞ്ജലി ,ഡെന്നിസ് ,സോബിൻ ,ദേവദാസ് ,നന്ദു ,വിഷ്ണു ,കാശ്യപ് ,അക്ഷയ് ,ഹരീഷ് ,ശ്രുതി ,ഗോപിക എന്നിവർ നേതൃത്വം നൽകി .പി ടി എ പ്രസിഡന്റ്  സൗമ്യ വേണുഗോപാൽ ,പി ടി എ വൈസ് പ്രസിഡന്റ് കെ വി കേളു ,പി ടി എ അംഗം അരവിന്ദൻ ,കർഷക പ്രതിനിധി രമേശൻ ,പ്രിൻസിപ്പൽ സി കെ രാധാകൃഷ്ണൻ ,ഭൂമിത്ര സേന ഫാക്കൽറ്റി ഇൻ ചാർജ് രഞ്ജിത്ത് കെ വി തുടങ്ങിയവർ പ്രവർത്തനത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കെടുത്തു .ചാലിൽ സോപ്പ് കവറുകളും പ്ലാസ്റ്റിക് സഞ്ചികളും വലിച്ചെറിഞ്ഞതായി കണ്ടെത്തുകയും അവ നീക്കം ചെയ്യുകയുമുണ്ടായി .

വരണ്ടു കിടന്ന പാടത്തേക്കു നീർച്ചാലുകൾ ഒഴുകിയിറങ്ങുന്നത്‌ കണ്ട് സന്തോഷിച്ചാണ് ഞങ്ങൾ ഇന്ന് മടങ്ങിയത് .പാതയോരത്തെ ഊഷരഭൂമിയിലെത്തുമ്പോൾ മനസ്സിൽ  കാവിനോട് ചേർന്ന കുളിരും നീർചാലുകളുടെ ആർദ്രതയും തുമ്പ പൂക്കളുടെ തിളക്കവും നെൽകതിർമണികളുടെ സ്വർണവർണവും പാടത്തിന്റെ നിറഞ്ഞ പച്ചപ്പും ഒന്നിച്ചു പതഞ്ഞു .കൈവിട്ടു പോയ ഒരു സമൃദ്ധകാലത്തിന്റെ നനുത്ത ഓർമ്മകൾ കാറ്റിൽ പറന്ന് പറന്നെത്തുന്ന അപ്പൂപ്പൻ താടികൾ പോലെ മനസ്സിൽ നിറഞ്ഞു.