Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Monday, July 29, 2019

ഹരിത ഗ്രാമം -സർവേയിൽ ഉൾപ്പെടുത്താവുന്ന ചോദ്യങ്ങൾ 29/7/2019

Questions which can be incorporated in Harithagramam Survey 29/07/2019  

വീട്ടുടമയുടെ പേര്   :
വീട്ടു നമ്പർ :
വാർഡ് :
ഗ്രാമപഞ്ചായത്ത്  :
ഫോൺ  നമ്പർ :

ഹരിത ഗ്രാമം -സർവേയിൽ ഉൾപ്പെടുത്താവുന്ന ചോദ്യങ്ങൾ 
1.നിങ്ങളുടെ വീട്ടിൽ   അടുപ്പിൽ / വെളിയിൽ പ്ലാസ്റ്റിക് കത്തിക്കാറുണ്ടോ ?  ഉണ്ട് /തീരെ  ഇല്ല / വല്ലപ്പോഴും 
2.പ്‌ളാസ്റ്റിക് ശേഖരിച്ചു ഹരിത കര്മസേനക്ക് നൽകാറുണ്ടോ ? ഉണ്ട് / ഇല്ല / വല്ലപ്പോഴും
3 .മാലിന്യങ്ങൾ കൂന കൂട്ടിയിട്ടുണ്ടോ? ഉണ്ട് / ഇല്ല / വല്ലപ്പോഴും
4 .മാലിന്യങ്ങൾ ചാലുകളിലേക്കു വലിച്ചെറിയാറുണ്ടോ ?  ഉണ്ട് / ഇല്ല / വല്ലപ്പോഴും
5.വെള്ളം കെട്ടി കിടക്കുന്നതായി കാണുന്നുണ്ടോ ?  ഉണ്ട് / ഇല്ല / വല്ലപ്പോഴും
6.ഇ വേസ്റ്റ്  ഉണ്ടോ? ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ  ഏതൊക്കെ ?
7.ഒരു പച്ചക്കറി തോട്ടം ഉണ്ടോ ? നാലു ഇനമെങ്കിലും ?   ഉണ്ട് / ഇല്ല /  ഉണ്ടെങ്കിൽ  ഏതൊക്കെ?
8.ഫല വൃക്ഷങ്ങൾ ഉണ്ടോ ? നാലു ഇനമെങ്കിലും ? ഉണ്ട് / ഇല്ല /  ഉണ്ടെങ്കിൽ  ഏതൊക്കെ?
9. ഔഷധ ചെടികൾ നട്ടിട്ടുണ്ടോ ? ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ  ഏതൊക്കെ ?
10.അടുക്കളയിൽ നിന്നുമുള്ള മാലിന്യങ്ങൾ കമ്പോസ്റ്റു ആയി മാറ്റുന്ന ഏതെങ്കിലും സംവിധാനമുണ്ടോ ?  ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ  ഏതൊക്കെ 
11.മഴവെള്ളം ശേഖരിച്ചു അരിച്ചു വൃത്തിയാക്കി കുടിവെള്ളമായി മാറ്റുന്ന ഏതെങ്കിലും സംവിധാനമുണ്ടോ ?  ഉണ്ട് / ഇല്ല / ഉടൻ ചെയ്യണമെന്നുണ്ട് .(ഉണ്ടെങ്കിൽ  ഏതു സംവിധാനം   ?)
12.മഴക്കുഴികൾ കുഴിച്ചിട്ടുണ്ടോ ?  ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ  എത്ര എണ്ണം   ?
13.CFL ബൾബുകൾ ഉപയോഗിക്കുന്നുണ്ടോ ?  ഉണ്ട് / ഇല്ല  .ഉണ്ടെങ്കിൽ  എത്ര  ? 
14.CFL ബൾബുകൾ LED ബൾബുകൾ ആക്കി മാറ്റാനുള്ള KSEB പദ്ധതിയിൽ അപേക്ഷിച്ചിട്ടുണ്ടോ ?  ഉണ്ട് / ഇല്ല / 
15 .ഫിലമെൻറ് ബൾബുകൾ ഉപയോഗിക്കുന്നുണ്ടോ ?  ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ  എത്ര  ?
16 .സൗരോർജo വൈദ്യുതോർജ മാക്കി  ഉപയോഗിക്കുന്നുണ്ടോ ? ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ  എത്ര വാട്ട്  ?
17 .കറന്റിന്റെ പ്രതിമാസ ഉപയോഗം എത്ര യൂണിറ്റ് ? ...................... /  ഓർക്കുന്നില്ല
 ( p h/ consumer. no, .........                                                                                       )
18 .പുകവലി ശീലം ഉള്ള അംഗങ്ങൾ ഉണ്ടോ ?  ഉണ്ട് / ഇല്ല / വല്ലപ്പോഴും വലിക്കും 
19 .മദ്യപാന  ശീലം ഉള്ള അംഗങ്ങൾ ഉണ്ടോ ?  ഉണ്ട് / ഇല്ല / വല്ലപ്പോഴും കുടിക്കും 
20.ജീവിത ശൈലി രോഗങ്ങൾ ഉള്ളവർ എത്ര ?  ഉണ്ട് / ഇല്ല /  (ഉണ്ടെങ്കിൽ വിശദാംശങ്ങൾ)
(പ്രമേഹം ,രക്ത സമ്മർദം , ഹൃദ്രോഗം , സ്ട്രോക്ക് ,കാൻസർ ,അമിതവണ്ണം )
21.മറ്റു കിടപ്പു രോഗികൾ ഉണ്ടോ ?      ഉണ്ട് / ഇല്ല (ഉണ്ടെങ്കിൽ വിശദാംശങ്ങൾ)
22.പാലിയേറ്റിവ് പ്രവർത്തകർ വീട്ടിൽ മാസത്തിൽ ഒരുതവണ  വരാറുണ്ടോ ?  ഉണ്ട്  /  ഇല്ല  / വല്ലപ്പോഴും
23.വീട്ടിൽ ഒരു ലൈബ്രറി ഉണ്ടോ ? ഉണ്ട് / ഇല്ല / കുറച്ചൊക്കെ 
24.പത്തിൽ അധികം എണ്ണം വായനാ പുസ്ത കങ്ങൾ(പാഠപുസ്ത കങ്ങൾ അല്ലാതെ ) ഉണ്ടോ ? ഉണ്ട് / ഇല്ല .
25.പത്രം വായന ഉണ്ടോ ? ഉണ്ട് / ഇല്ല / വല്ലപ്പോഴും.(ഉണ്ടെങ്കിൽ ഏത് പത്രം ?                                     )
26.പതിവായി  ഒന്നിലധികം പത്രങ്ങൾ വായിക്കുന്ന ഒരു അംഗം എങ്കിലും ഉണ്ടോ ? ഉണ്ട് / ഇല്ല / (ഉണ്ടെങ്കിൽ ഏത് പത്രങ്ങൾ  ?                                     )
27.ഏതെങ്കിലും സ്വയം തൊഴിൽ സംരംഭം ഉണ്ടോ ( തയ്യൽ /  കോഴിവളർത്തൽ / പശു വളർത്തൽ /       ) ? ഉണ്ട് / ഇല്ല / .(ഉണ്ടെങ്കിൽ ഏത്..?)
28. 65 വയസ്സിനു താഴെയുള്ളവരിൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്തവരുടെ എണ്ണം -
29 .നിങ്ങളുടെ ഗ്രാമത്തിലെ കുളങ്ങൾ /കാവുകൾ / പുഴകൾ /കുന്നുകൾ എന്നിവ യുടെ ഇപ്പോഴത്തെ സ്ഥിതി - വറ്റിപ്പോവുന്നു . /  സംരക്ഷിക്കപ്പെടുന്നു / അറിയില്ല 
30 .ഈ വർഷം നിങ്ങളുടെ ഗ്രാമത്തിൽ / ഗ്രാമ പഞ്ചായത്തിൽ / വീട്ടിൽ  നെൽക്കൃഷി നടക്കുന്നുണ്ടോ ? ഉണ്ട്  / ഇല്ല /  (ഉണ്ടെങ്കിൽ  എവിടെ        ? എത്ര ഏക്കർ.  /  സെൻറ്                 ?)
31.കാലാവസ്ഥാ വ്യതിയാനം എന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ഉണ്ട്  / ഇല്ല / കുറച്ചൊക്കെ 


തീയതി :                                                                                         ഗൃഹനാഥൻറെ / ഗൃഹനാഥയുടെ ഒപ്പ് 
******************************************************************************************
ഓരോ ചോദ്യത്തിന്റെയും ഉത്തരമായി  വിശദാശംങ്ങൾ ഉണ്ടെങ്കിൽ നമ്പറിട്ടു മറുപുറം ചേർക്കുക .മറുപുറത്തു നേരത്തെ 1 മുതൽ -30 വരെ നമ്പറിട്ടു വെക്കുക .
******************************************************************************************
ഉത്തരം ശേഖരിച്ച വളണ്ടിയറുടെ പേര്  :
ഒപ്പ് :                                                                                             ഫോൺ നമ്പർ 
****************************************************************************************************
കാലാവസ്ഥാവ്യതിയാനത്തിനെതിരെ ഒരു ചുവട് മുന്നോട്ട് www.savenaturesavemotherearth.blogspot.in


നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളൂം 9447739033 എന്ന  നമ്പറിൽ ൽ അറിയിക്കുക .or Write to radhakrishnan2019@gmail.com

download this file in pdf

Saturday, July 27, 2019

ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക സർവ്വേ നടന്നു




ആലക്കോട്കൊട്ടയാട്  കവല  ഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക സർവ്വേ  നടന്നു .ആലക്കോട്‌  N S S ഹയർ സെക്കന്ററി സ്‌കൂൾ  നാഷണൽ സർവീസ്  സ്‌കീം  ഒന്നാം  വർഷ  വളണ്ടിയർമാർ ,പ്രോഗ്രാം ഓഫിസർ   പ്രേംകുമാർ മാസ്റ്റർ , ഗ്രാമപഞ്ചായത് മെമ്പർ ഔസേപ്പച്ചൻ ,കൊ ട്ടയാടു കവല മാതൃകാ സ്വയം സഹായ സംഘം സെക്രട്ടറി ബെന്നി തോമസ് .രാധാകൃഷ്ണൻ സി കെ  എന്നിവർ പങ്കെടുത്തു .നല്ല സഹകരണമാണ് ലഭിച്ചത് .കൊട്ടയാട്  കവല യിൽ ഈ വർഷം  30  വീടുകളെയെങ്കിലും ഉൾപ്പെടുത്തി  മാതൃകാ ഗ്രാമ  പ്രവർത്തനം  നടത്താൻ ഉദ്ദേശിക്കുന്നു .  

ഇന്ന്ശനിയാഴ്ച 27 / 07 / 2019  രാവിലെ  9 .30 മുതൽ 12 .45 വരെ  നാഷണൽ സർവീസ് സ്കീമിന്റെ  വളണ്ടിയർമാരുടെ  നേതൃത്വത്തിൽ പ്രവർത്തന മേഖലയിൽ   പ്രാഥമിക സർവ്വേ  നടത്തി  .30 വീടുകൾ സന്ദർശിച്ചു .ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു .അടുത്ത ഞായറാഴ്ച 4/ 08 / 2019 ന്  വൈകുന്നേരം 4 മണിക്ക്  ദത്തുഗ്രാമ പ്രദേശത്തെ വീട്ടുകാരുടെ പ്രാഥമിക യോഗം നടക്കുന്നതാണ് .

താഴെ കൊടുത്ത പ്രോജക്ടുകൾ വിഭാവനം ചെയ്തിട്ടുണ്ട് .
1 .ഓരോ വീടുകളിലും വ്യത്യസ്തയിനം അഞ്ചു ഔഷധചെടികൾ വീതം നടാൻ  വേണ്ടത് ചെയ്യാൻ 
2 .ജലസംരക്ഷണവുമായി ബന്ധപ്പെട്ടു മഴക്കുഴികൾ അല്ലെങ്കിൽ തണ്ണീർ ബാങ്കുകൾ നിർമ്മിക്കുവാൻ 
 3 .കിണർ റീചാർജിംഗ്‌ നടപ്പിലാക്കാൻ 
4 .തുണിബാഗ് നിർമിച്ചു വിതരണം ചെയ്യാൻ  .
5 .പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ ബോധവൽക്കരണം 
6 .സാമൂഹിക സർവ്വേ 
7 .ഫിലമെൻറ്  , CFL ബൾബുകളുടെ  ഉപയോഗം ഇല്ലാതാക്കാനും പകരം ലെഡ് ബൾബിലേക്കു മാറാനും ഉള്ള പ്രചാരണം നടത്തും (ഫിലമെൻറ് രഹിത ഗ്രാമം )
8 . വായനക്കൂട്ടവും  കുട്ടികളുടെ പഠന നിലവാരം വിലയിരുത്തി മെച്ചപ്പെടുത്താനുള്ള നടപടികളും  .
9 .ഗ്രാമത്തിൽ എല്ലാവർക്കും ഇ -സാക്ഷരത  നേടാനായുള്ള പ്രവർത്തനം (  DIJI LOCKൻറെ ഉപയോഗം ഉൾപ്പെടെ )
10 .എല്ലാ  വീട്ടിലും  ഒരു കമ്പോസ്റ്റിംഗ് പ്രവർത്തനം ഉറപ്പു വരുത്തും . 

11 .മഴക്കാല രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും  
-

( CKR ;9447739033;  24/7 / 2019 :  കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒരു ചെറിയ ചുവട് വെപ്പ്  )










[7:01 PM, 7/27/2019] Radjakrishnan: ചർച്ചയിൽ പങ്കെടുത്ത വളണ്ടിയർമാരുടെ പേരും സർവേ ചോദ്യങ്ങൾ ചോദിച്ച വളണ്ടിയർമാരുടെ പേരും .
[7:05 PM, 7/27/2019] Premkumar NSS Alakode: AKShara Murali, Nandana Mohanan ,Archana Thomaട, Shiyas Shaji, AKhila Lakshmanam,
[7:05 PM, 7/27/2019] Premkumar NSS Alakode: Nandu Rajeev
[7:09 PM, 7/27/2019] Radjakrishnan: എത്ര വീടുകൾ ? പ്രധാനമായി ശ്രദ്ധയിൽ പെട്ട കാര്യം ? വളണ്ടിയർമാരുടെ അഭിപ്രായം ?
[7:19 PM, 7/27/2019] Premkumar NSS Alakode: 32 വീടുകൾ. നന്നായി സഹകരിച്ചു വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുന്നു. മിക്കവീടുകളിലും കിണർ, ചെറിയ പൂന്തോട്ടം, പ്ലാസ്റ്റിക് മാലിന്യങ്ങൾ പറമ്പിൽ വലിച്ചെറിയുന്നില്ല, പറമ്പിൽ വെള്ളം കെട്ടിക്കിടക്കുന്നില്ല, Drainage, എന്നിവയുണ്ട്.പല വീടുകളിലും ഒന്നോ രണ്ടോ ആളുകൾ മാത്രമേ കണ്ടുള്ളൂ. വളണ്ടിയർമാർക് നല്ലൊരു അനുഭവമായിരുന്നു.
FB COMMENT
Subin Ck Cheriya chuvaduvepp alla mashe...valiya mattangal undakum...#support

Friday, July 26, 2019

കൊട്ടയാട് കവല യിൽഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക ആലോചന

ഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക ആലോചന  26/ 07 / 2019 

ആലക്കോട്കൊ ട്ടയാട്  കവല യിൽ ഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക ആലോചന നടന്നു .ആലക്കോട്‌  NSS ഹയർ സെക്കന്ററി സ്‌കൂൾ  നാഷണൽ സർവീസ്  സ്‌കീം  പ്രോഗ്രാം ഓഫിസർ   പ്രേംകുമാർ മാസ്റ്റർ ,  ഗ്രാമപഞ്ചായത് മെമ്പർ ഔസേപ്പച്ചൻ ,കൊ ട്ടയാടു കവല മാതൃകാ സ്വയം സഹായ സംഘം പ്രസിഡണ്ട് രാജു  മേക്കുഴയിൽ , സെക്രട്ടറി ബെന്നി തോമസ് ,ജോയിൻറ് സെക്രട്ടറി സുരേഷ് ,രാധാകൃഷ്ണൻ സി കെ എന്നിവർ പങ്കെടുത്തു .


കൊട്ടയാട്  കവല യിൽ 25 വീടുകളെയെങ്കിലും ഉൾപ്പെടുത്തി  മാതൃകാ ഗ്രാമ  പ്രവർത്തനം  നടത്താൻ ഉദ്ദേശിക്കുന്നു .  


നാളെ ശനിയാഴ്ച 27 / 07 / 2019  രാവിലെ  9 .30 മുതൽ  നാഷണൽ സർവീസ് സ്കീമിന്റെ  വളണ്ടിയർമാരുടെ  നേതൃത്വത്തിൽ പ്രവർത്തന മേഖലയിൽ   പ്രാഥമിക സർവ്വേ  നടത്താൻ തീരുമാനമായി .


കൂടാതെ വരുന്ന ഞായാറാഴ്ച  04 / 08 / 2019 ന് വൈകു .4 മണിക്ക് മേഖലയിലെ വീടുകളുടെ പ്രതി നിധികളുടെ ആലോചനായോഗം നടത്തി  പ്രവർത്തന  സമിതി രൂപീകരിക്കാനും തീരുമാനിച്ചു .


നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രോജക്ടുകളെ കുറിച്ച്  ചർച്ച നടന്നു .താഴെ കൊടുത്ത പ്രോജക്ടുകൾ നടത്താമെന്നു പൊതു അഭിപ്രായമുണ്ടായി .


1 .ഓരോ വീടുകളിലും വ്യത്യസ്തയിനം അഞ്ചു ഔഷധചെടികൾ വീതം നടാൻ  വേണ്ടത് ചെയ്യാൻ 

2 .ജലസംരക്ഷണവുമായി ബന്ധപ്പെട്ടു മഴക്കുഴികൾ അല്ലെങ്കിൽ തണ്ണീർ ബാങ്കുകൾ നിർമ്മിക്കുവാൻ 
 3 .കിണർ റീചാർജിംഗ്‌ നടപ്പിലാക്കാൻ 
4 .തുണിബാഗ് നിർമിച്ചു വിതരണം ചെയ്യാൻ  .
5 .പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ ബോധവൽക്കരണം 
6 .സാമൂഹിക സർവ്വേ 
7 .ഫിലമെൻറ്  , CFL ബൾബുകളുടെ  ഉപയോഗം ഇല്ലാതാക്കാനും പകരം ലെഡ് ബൾബിലേക്കു മാറാനും ഉള്ള പ്രചാരണം നടത്തും (ഫിലമെൻറ് രഹിത ഗ്രാമം )
8 . കുട്ടികളുടെ പഠന നിലവാരം വിലയിരുത്തി മെച്ചപ്പെടുത്താനുള്ള നടപടികൾ .
9 .ഗ്രാമത്തിൽ എല്ലാവർക്കും ഇ -സാക്ഷരത  നേടാനായുള്ള പ്രവർത്തനം (  DIJI LOCKൻറെ ഉപയോഗം ഉൾപ്പെടെ )
10 .എല്ലാ  വീട്ടിലും  ഒരു കമ്പോസ്റ്റിംഗ് പ്രവർത്തനം ഉറപ്പു വരുത്തും . 
11 .മഴക്കാല രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും  

****************************************************************************






Thursday, July 25, 2019

പ്രതിരോധ പ്രവർത്തനമായി ഹരിത ഗ്രാമങ്ങളുണ്ടാകട്ടെ 25/07/2019

Let there be green villages to resist climate change  

ആലക്കോടു  നരിയമ്പാറ കോളനിയിൽ  ശ്രെയസ് ഗ്രൂപ്പിന്റെ കീഴിലുള്ള  അനശ്വര വനിതാ  സ്വയം സഹായ സംഘ ത്തിൽ  "പ്രതിദിനം പ്രതിരോധം നവോത്ഥാനകേരളത്തിനായി " എന്ന വിഷയത്തി ൽ സംസാരിക്കാൻ എൻ്റെ അയൽക്കാരി ലിസി ജോയ് സ്നേഹ  പൂർവം ഒരു അവസരം തന്നു .അരമണിക്കൂർ സംസാരിച്ചു .

നമ്മളെങ്ങിനെ നമ്മളായോ ആ സ്വാതന്ത്ര്യം കവർന്നെടുക്കപ്പെടുകയാണ് .പണാധിപത്യത്തിലേക്കു നാട് മാറുകയാണ് .പഴയകാലത്തെ അയിത്തവും അനാചാരങ്ങളും അസമത്വങ്ങളും തിരിച്ചു കൊണ്ടുവരാനുള്ള ബോധപൂർവ ശ്രമങ്ങൾ നടക്കുകയാണ് . ബ്രാഹ്‌മണ്യ മേധാവിത്തം തിരിച്ചുകൊണ്ടുവരണമെന്നാണ് ജഡ്ജി പ്രസംഗിക്കുന്നത് .വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലേക്ക് ഭീകര വിരുദ്ധ നിയമവും ഭേദഗതി ചെയ്യപ്പെടുകയാണ് . ഗ്രാമ ഗ്രാമാന്തരങ്ങളിൽ സ്വാതന്ത്ര്യ സമര കാല ഘട്ടത്തിലെന്ന പോലെ ഐക്യ നിര കെട്ടിപ്പടുക്കണം .സ്വയം സഹായ സംഘങ്ങൾ ഈ ബോധത്തോടെ തന്നെ പ്രവർത്തിക്കാനുണ്ട് .കേവലം സാമ്പത്തികസഹായ സമിതികൾ ആവുന്നതിലപ്പുറം ശ്രദ്ധ കൊടുക്കാനുണ്ട് .സ്വാതന്ത്ര്യം എന്ന പദത്തെ കേവലം നിസ്സാരമായി കാണരുത് .ഇന്ന് ഈ യോഗത്തിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് കഴിയുന്നത് എത്രയോകാലത്തെ ത്യാഗഭരിതമായ പ്രക്ഷോഭ പ്രവർത്തനങ്ങൾ കൊണ്ടാണ് .ഉത്തരവാദിത്ത  പൂർണമായ സ്വാതന്ത്ര്യമാണ്  പ്രധാനം . ഗാന്ധിയുടേയും നെഹ്‌റുവിന്റെയും കാഴ്ചപ്പാടിൽ സ്വാതന്ത്ര്യത്തിനു രണ്ടു തലങ്ങളുണ്ടായിരുന്നു .ഒന്ന് ബ്രിട്ടീഷ്  ആധിപത്യത്തിനെതിരേയുള്ള പ്രതിരോധം രണ്ട് സാമൂഹ്യ അനീതികൾക്കെതിരെയുള്ള  പ്രതിരോധം ,ഈ രണ്ടു തലത്തിലുള്ള പ്രവർത്തനങ്ങളും ഇന്നും ഓരോ ദിവസവും ശക്തമായി തുടരേണ്ടതുണ്ട് .ഇന്ന് പോരാട്ടം ബ്രിട്ടീഷുകാരോടല്ല , പണാധിപത്യത്തിനെതിരെ , വംശാ ധിപത്യത്തിനെതിരെ. കുടുംബാധിപത്യത്തിനെതിരെ . ഇങ്ങിനെ പ്രതി രോധ പ്രവർത്തനങ്ങൾ  തുടരാൻ  നിരന്തരസമ്പർക്കത്തിനും  ഐക്യത്തിനും നിലനിൽപ്പിനും ഉതകുന്ന  സാമൂഹ്യ പ്രോജക്ടുകൾ ചെയ്യണം .അതിന്റെ കൂടെ നാം ജീവിക്കുന്ന ഭൂമി വാസയോഗ്യമായി തുടരുകയും വേണം .നമുക്ക് നമ്മുടെ പൂർവികാരിൽ  നിന്നു കിട്ടിയ ഈ നല്ല മണ്ണ് ,നല്ല വെള്ളം,നല്ല വായു .നമ്മുടെ കുട്ടികൾക്ക്  നല്ലതായി കൈമാറാൻ കഴിയുമോ . കൃഷിയെ ക്കുറിച്ചു നമുക്കുണ്ടായിരുന്ന അറിവുകൾ ..പക്ഷികൾ മരങ്ങൾ  ജീവജാലങ്ങൾ ഇവയുടെ പരസ്പരബന്ധം ഇതൊക്കെ  നമ്മുടെ കുട്ടികൾ മനഃപാഠമാക്കുന്നതിനപ്പുറം അവർ കാര്യമായി എടുക്കുന്നുണ്ടോ ? ഇക്കാലത്തു പേപ്പട്ടികടിയെക്കുറിച്ചു ധാരാളം  വരുന്നില്ലേ തെരുവ് പട്ടികൾ പെരുകു ക യില്ലേ എന്താണ് കാരണം  ? ( കഴുകന്മാരുടെ എണ്ണം കുറഞ്ഞതും പട്ടികൾ പെരുകുന്നതും തമ്മിലുള്ള ബന്ധം വ്യക്തമാക്കി )

ഇങ്ങനെ  കാര്യങ്ങൾ  വായിച്ചറിയുന്ന , ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം അറിയുന്ന,  പക്ഷികളെ സ്നേഹിക്കുകയും അവയുടെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യുന്ന കുട്ടി അതിനെ കൊല്ലാൻ ശ്രമിക്കുമോ ? അങ്ങിനെ സ്നേഹം നിറഞ്ഞ മനസ്സോടെ വളർന്നു വരുന്ന ഒരു കുട്ടി ഏതെങ്കിലും സാഹചര്യത്തിൽ ഒരു മനുഷ്യനെ കൊല്ലാൻ നടക്കുമോ ?


അത് കൊണ്ടാണ് പറയുന്നത് ജൈവവൈവിധ്യ പഠനം നടക്കണം. .കുട്ടികളുടെ പങ്കാളിത്തത്തോടെ അത്തരം പ്രവർത്തനങ്ങൾക്ക് ഈ സംഘം പിന്തുണ കൊടുക്കണം .അത്തരം പ്രോജക്ടുകൾ സ്‌കൂൾ  ക്ലബുകൾ ,ഗ്രാമപഞ്ചായത്തു തുടങ്ങിയവയുടെ പിന്തുണയോടെ നടത്തണം .അതുപോലെ ചെയ്യാവുന്ന പ്രവർത്തനമാണ് പ്ലാസ്റ്റിക് നീക്കം ചെയ്യൽ .ഇന്നലെ    നനഞ്ഞോലിക്കുന്ന   ഒരു ഓടിട്ട  വീട്  റിപ്പയർ  ചെയ്യുന്ന ശ്രമദാനത്തിൽ  പങ്കെടുത്തു .ഓടിട്ടതിനുമപ്പുറം തള്ളി നിൽക്കുന്ന ഒരു കഴുക്കോൽ  നനയാതിരിക്കാൻ കെട്ടി വെക്കാൻ ഒരു പ്ലാസ്റ്റിക് സഞ്ചി ചോദിച്ചപ്പോൾ ആ വീട്ടുകാർ പറയുകയാണ് ,ഇവിടെ ഒറ്റ പ്ലാസ്റ്റിക് സഞ്ചിയില്ല .വലിയ സന്തോഷം തോന്നി .പക്ഷെ അത് നീണ്ടു നിന്നില്ല .കാരണം തുടർന്ന് ആ വീട്ടുകാരി പറയുകയാണ് -അതൊക്കെ ഞങ്ങൾ ദിവസവും അടുപ്പിൽ കത്തിക്കും .ഒരു പക്ഷെ ഇക്കാര്യം പറയാൻ ആണ് ഞാൻ വന്നത് .പ്ലാസ്റ്റിക് ഒരു കാരണവശാലും കത്തിക്കരുത് .കത്തിച്ചാൽ ദോഷം വീട്ടമ്മമാർക്ക്‌ മാത്രമല്ല വരും തലമുറയിലേക്കും നീളും .പ്ലാസ്റ്റിക് കത്തിക്കുമ്പോളുണ്ടാകുന്ന ഡയോക്സിൻ ,ഫ്യൂറാൻ വാതകങ്ങൾ വിഷവാതകങ്ങളാണ് . .ഡയോക്സിൻ ,ഫ്യൂറാൻ 
1 .എന്നിവ കാൻസർ വളർച്ചകൾക്കു കാരണമാകാം 
2 .അവ ഓസോൺ അടുക്കിനെ നശിപ്പിക്കുന്നു .
3 .ഈ വിഷവാതകങ്ങൾ  ശ്വസിക്കുന്നത് ഹൃ ദയ രോഗങ്ങൾക്ക് കാരണമാകും .
4 .ശ്വാസ കോശ രോഗങ്ങൾക്ക് സാദ്ധ്യത കൂട്ടും .
5 .തലചുറ്റൽ ,തലവേദന ,ചർമ രോഗങ്ങൾ എന്നിവക്കുള്ള സാധ്യത കൂട്ടും .
6 .നാഡീറ്വ്യൂഹത്തെ തകരാറിലാക്കും .
7 .വൃക്ക ,കരൾ രോഗങ്ങൾക്കു സാധ്യത കൂടും .
8 .പ്രത്യുൽപാദന വ്യവസ്ഥ ,എൻസൈമുകളുടെ ഉല്പാദനം ,ശരീര വളർച്ച എന്നിവയെയും ബാധിക്കും .ഈ പ്രശ്ന ങ്ങൾ നിരവധി തലമുറകളിലേക്കു പകരും .
9 .മണ്ണിൽ കലർന്ന ഈ വിഷ സംയുക്തങ്ങൾ ഭക്ഷ്യ വിഷ മായി മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ബാധിക്കും . 

         അത്     കൊണ്ട്  ഒരു കാരണവശാലും  പ്ലാസ്റ്റിക്   കത്തിക്കരുത് .അത് കൃത്യമായി കഴുകി ഉണക്കി ഹരിത കർമ്മ സേനക്ക് കൈമാറുക .20 രൂപാ യും കൊടുക്കുക .ഈ  പ്രവർത്തനം ഗ്രൂപ്പിലെ  എല്ലാ അംഗങ്ങളുടെ വീട്ടിലും  നടക്കുന്നുണ്ട് എന്നുറപ്പുവരുത്താൻ ഉള്ള പ്രവർത്ത നം  നിരന്തരം നടത്തുന്നത് പ്രതിരോധ പ്രവർത്തനത്തിന്റ ഭാഗമാണ് .ഇനി ജലസംരക്ഷണത്തിന്റെ കാര്യം നോക്കാം .മഴ ഇപ്പോൾ നന്നായി പെയ്യുന്നുണ്ടല്ലോ .നമ്മളിൽ എത്ര പേരുടെ വീട്ടിൽ മഴവെള്ളം കുടിവെള്ളമായി എടുക്കാൻ പാകത്തിൽ  ശേഖരിച്ചിട്ടുണ്ട് .? ( ഒരു കൈയും ഉയർന്നില്ല ). ഇതാണ് സ്ഥിതി ! കിണർ റീചാർജിംഗ്‌ പോലുള്ള  ജലസംരക്ഷണ  പ്രവർത്തനങ്ങൾ എല്ലാ വീട്ടിലും നടത്തേണ്ടതുണ്ട് .അല്ലെങ്കിൽ കേരളം ഒരു തുള്ളി വെള്ളം കിട്ടാത്ത ഒരു
പ്രദേശമായി മാറും . 2050 ഓടെ കേരളം  വരണ്ട പ്രദേശമായി മാറും എന്ന മുന്നറിയിപ്പ് വന്നു കഴിഞ്ഞു .ചെന്നൈ നഗരത്തിന്റെ ഉദാഹരണം ശ്രദ്ധിക്കണം .( ചിത്ര യുടെ വാട്സാപ്പ് പോസ്റ്റിന്റെ ചുരുക്കം അവതരിപ്പിച്ചു .കിണർ റീചാർജിങ്ങിനു 8000 രൂപ മതിയാകും .ഗ്രാമ പഞ്ചായത്തിൻറെ ഫണ്ട് ലഭിക്കാൻ വേണ്ട ചർച്ചകൾ നടക്കണം ,സ്പോൺസർമാരെ കിട്ടിയാലും മതി.ഈ ഗ്രൂപ്പിലെ ഒരു വീട്ടിൽ എങ്കിലും ഈ വർഷം ചെയ്യൂ.മറ്റു വീടുകളിൽ അടുത്തവർഷമാകട്ടെ ,ഫണ്ടില്ലെങ്കിൽ .പല പഞ്ചായത്തുകളിലും ഇത് പ്രവർത്തന പ്രോജക്ടായി മാറിയിട്ടുണ്ട്‌ .അത് പോലെ ചെയ്യാവുന്ന പ്രൊജക്റ്റാണ് തണ്ണീർ ബാങ്ക് .കൃഷിഭവൻ ഒരു കുഴിക്കു 50 രൂപാ ഫണ്ട് തരും .പുരയിടത്തിൽ ധാരാളം  തണ്ണീർ ബാങ്കുകൾ ഉണ്ടാകട്ടെ .
നമ്മളിൽ എത്ര പേരുടെ വീട്ടിൽ മഴവെള്ളം കുടിവെള്ളമായി എടുക്കാൻ പാകത്തിൽ  ശേഖരിച്ചിട്ടുണ്ട് .? ( ഒരു കൈയും ഉയർന്നില്ല ). ഇതാണ് സ്ഥിതി ! കിണർ റീചാർജിംഗ്‌ പോലുള്ള  ജലസംരക്ഷണ  പ്രവർത്തനങ്ങൾ എല്ലാ വീട്ടിലും നടത്തേണ്ടതുണ്ട് .അല്ലെങ്കിൽ കേരളം ഒരു തുള്ളി വെള്ളം കിട്ടാത്ത ഒരു
പ്രദേശമായി മാറും . 2050 ഓടെ കേരളം  വരണ്ട പ്രദേശമായി മാറും എന്ന മുന്നറിയിപ്പ് വന്നു കഴിഞ്ഞു .ചെന്നൈ നഗരത്തിന്റെ ഉദാഹരണം ശ്രദ്ധിക്കണം .( ചിത്ര യുടെ വാട്സാപ്പ് പോസ്റ്റിന്റെ ചുരുക്കം അവതരിപ്പിച്ചു .കിണർ റീചാർജിങ്ങിനു 8000 രൂപ മതിയാകും .ഗ്രാമ പഞ്ചായത്തിൻറെ ഫണ്ട് ലഭിക്കാൻ വേണ്ട ചർച്ചകൾ നടക്കണം ,സ്പോൺസർമാരെ കിട്ടിയാലും മതി.ഈ ഗ്രൂപ്പിലെ ഒരു വീട്ടിൽ എങ്കിലും ഈ വർഷം ചെയ്യൂ.മറ്റു വീടുകളിൽ അടുത്തവർഷമാകട്ടെ ,ഫണ്ടില്ലെങ്കിൽ .പല പഞ്ചായത്തുകളിലും ഇത് പ്രവർത്തന പ്രോജക്ടായി മാറിയിട്ടുണ്ട്‌ .അത് പോലെ ചെയ്യാവുന്ന പ്രൊജക്റ്റാണ് തണ്ണീർ ബാങ്ക് .കൃഷിഭവൻ ഒരു കുഴിക്കു 50 രൂപാ ഫണ്ട് തരും .പുരയിടത്തിൽ ധാരാളം  തണ്ണീർ ബാങ്കുകൾ ഉണ്ടാകട്ടെ .ഞ്ഞു  വന്നത് ഇതാണ് .  പൂർവതലമുറ നമ്മളെ ഏൽപ്പിച്ച നല്ല മണ്ണ് ,നല്ല വെള്ളം , നല്ല  വായു വരും തലമുറയെ തിരിച്ചേൽപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഈ സംഘവും ഏറ്റെടുക്കേണ്ടതുണ്ട് .

പ്രായമായവരെ നന്നായി പരിപാലിക്കണം . പാലിയേറ്റിവ് കെയർ  പ്രവർത്തനങ്ങൾ നടക്കണം . മണ്ണിലെ രാസവസ്തുക്കൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ജൈവ പച്ചക്കറി തോട്ടം,ജൈവലോഷൻ നിർമാണം ,സോപ്പ് നിർമാണം ഇവയൊക്കെ സ്വാശ്രയ ശീലം വർദ്ധിപ്പിക്കുന്ന പ്രതിരോധ പ്രവർത്തന ങ്ങൾ ആണ് .ആരോഗ്യ രംഗത്തെ അടിസ്ഥാന പാഠങ്ങളും മറക്കരുത് .സോപ്പ്‌     ഉ പയോഗിച്ചു കൈ കഴുകുന്നത് പോലും ഇപ്പോഴും അശ്രദ്ധമായാണ് .20 സെക്കന്റു നേരമെങ്കിലും സോപ്പുലായനി കൈയിൽ സ്പർശിച്ചിരിക്കേണ്ടതുണ്ട് അണുക്കൾ നശിക്കാൻ .ഇതൊക്കെ കുട്ടികളെയും ഓർപ്പിക്കുന്ന വിധത്തിലുള്ള അവരുടെ അറിവിന്റെ തിരിച്ചറിവിൻറെ ഭാഗമാകുന്ന വിധത്തിൽ വായനയെ ശക്തിപ്പെടുന്ന വിധത്തിൽ പദ്ധതികളു ണ്ടാവണം .നിങ്ങളുടെ യൂണിറ്റിൽ വീടുകളോട്  ചേർന്ന് 25 -30 വീടുകൾ ഉൾപ്പെടുന്ന മാതൃകഗ്രാമ പ്രവർത്തനം തുടങ്ങുക .അഞ്ചു പ്രോജക്ടുകളെങ്കിലും തിരഞ്ഞെടുത്തു ഈ വർഷം മുഴുമി   പ്പി ക്കുക  . ജൈവവൈവിധ്യ പഠനം , കിണർ റീചാർജിങ് , പാലിയേറ്റിവ് കെയർ , ജൈവ ലോഷൻ,സോപ്പ് നിർമാണം , പ്ലാസ്റ്റിക് നിർമാർജനം , ആരോഗ്യക്ലാസ്സുകൾ ...എന്നിങ്ങനെ അപ്പോൾ  തൊട്ടടുത്ത വീടുകളും ഇത്തരം കാര്യങ്ങൾ ചെയ്തു തുടങ്ങും .അങ്ങിനെ കേരളത്തെ മാറ്റാൻ ,ഭാരത ത്തെ മാറ്റാൻ  പ്രതിരോധ പ്രവർത്തനമായി  ഹരിത ഗ്രാമങ്ങളുണ്ടാകട്ടെ .സ്വാശ്രയ ശീലവും സ്വാതന്ത്ര്യവും നിലനിൽക്കട്ടെ .( ആലക്കോടു  നരിയമ്പാറ കോളനിയിൽ  ശ്രെയസ് ഗ്രൂപ്പിന്റെ കീഴിലുള്ള  അനശ്വര വനിതാ  സ്വയം സഹായ സംഘ ത്തിൽ  "പ്രതിദിനം പ്രതിരോധം നവോത്ഥാനകേരളത്തിനായി " എന്ന വിഷയത്തി ൽ നടത്തിയ പ്രസംഗത്തിൻ്റെ  ചുരുക്കം)

*******************************************************************


വീട്ടു പറമ്പത്തെ പുതിയ വിരുന്നുകാരൻ (23/07/2019 )







Monday, July 22, 2019

"മഴക്കുഴികൾ ശരിയായ പരിഹാരമല്ല. എന്തുകൊണ്ടെന്നാൽ .....

നിഷാന്ത് പരിയാരം എഴുതുന്നു.

"മഴക്കുഴികൾ ശരിയായ പരിഹാരമല്ല.

എന്തുകൊണ്ടെന്നാൽ .....


  ഏറെ നിരാശയോടെയാണ്  ഇതെഴുതുന്നത്. അതിഗുരുതരമായ ജലദാരിദ്ര്യത്തിലേക്ക് നീങ്ങുന്ന ഒരു നാട്ടിലെ ജനതയായ നാം അതേപറ്റി നടത്തുന്ന ചർച്ചകൾക്ക് പ്രശ്നത്തിന്റെ മഞ്ഞുമല മുനമ്പിനെ പോലും സ്പർശിക്കാനാകുന്നില്ലല്ലോ എന്നതാണ് നിരാശ..

 മഹാഭൂരിപക്ഷം പേരും നിർദേശിച്ച പരാഹാരങ്ങൾ മഴക്കുഴികളും മഴവെള്ള സംഭരണികളും ടെറസിലെ മഴവെളളത്തെ കിണറ്റിൽ ഇറക്കുന്ന കിണർ റീ ചാർജും  തടയണകളും.. ആ പട്ടിക നീണ്ടു പോകുന്നു.
അവയൊന്നും ആവശ്യമില്ല എന്നല്ല ,ആവശ്യമാണ് , പക്ഷേ അതിനും മേലെ പാരിസ്ഥിതിക പരിഹാരങ്ങൾ നിർബന്ധമായും  വരണം ,വന്നിരിക്കണം ..

   കാര്യമായി ആരും പ്രകൃതിയെ കുറിച്ച് മിണ്ടിയില്ല.. മാനവരാശിയും  ജീവലോകമാകെയും നേരിടുന്ന ഹിമാലയൻ പ്രശ്നങ്ങൾക്കെല്ലാം സാങ്കേതിക പരിഹാരങ്ങൾ ( Technological Solutions) ഉണ്ടെന്ന് സാമാന്യ ജനത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.    അല്ലെങ്കിൽ അവർ പറയില്ല -കാടു മൂടിയ പറമ്പിൽ പോലും ഒരു മീറ്റർ നീളവും അരമീറ്റർ ആഴവും അത്ര തന്നെ വീതിയുമുളള കുഴികൾ എടുത്താൽ കിണറുകൾ ജലസമൃദ്ധമാകുമെന്ന് ..
അവർ പറയില്ല -വീടിന്റെ പുരപ്പുറത്തെ വെള്ളം കിണറ്റിൽ ഇറക്കിയതുകൊണ്ടു മാത്രം ഉറവകൾ ശക്തിപ്പെടുമെന്ന് ..
   തീച്ചയായും പറയില്ല..

   സർക്കാർ പദ്ധതികളുടെ നടത്തിപ്പിൽ പങ്കാളികളായ സെമിനാർ ബുദ്ധിജീവികളും ക്ലാസെടുക്കൽ വിദഗ്ധരും പറയുന്ന ഒരു തമാശയുണ്ട് , 3000 മില്ലീമീറ്റർ വാർഷിക വർഷപാതം ലഭ്യമായിട്ടും നമ്മുടെ നാട്ടിൽ വരൾച ഉണ്ടാകുന്നതിനു കാരണം കേരളത്തിന്റെ ചരിവാണെന്ന് , ഇതു കേട്ടാൽ തോന്നുക കഴിഞ്ഞ മൂന്നു നാല് ദശകങ്ങൾ കൊണ്ടാണ് കേരളം ചരിഞ്ഞത് എന്നാണ്. ആ ചരിവിന്റെ കിഴക്കൻ ഉന്നതിയായ പശ്ചിമഘട്ടമാണ് നമുക്ക് മഴ തരുന്നതെന്നും സുഖശീതളമായ കാലാവസ്ഥ ഒരുക്കുന്നതെന്നും ക്ലാസ് കേൾക്കുന്ന പാവങ്ങളോട് അവർ പറയുകയുമില്ല.. പറഞ്ഞാൽ ഗാഡ്ഗിൽ റിപ്പോർട്ടും ചിലപ്പോൾ റിസോർട് വ്യവസായവും ഇടയലേഖനങ്ങളുടെ പൊള്ളത്തരങ്ങളും പാട്ടക്കാലാവധി കഴിഞ്ഞ ഹാരിസന്റെ തോട്ടങ്ങളും ഒക്കെ ചർച്ച ചെയ്യേണ്ടി വരും.. അതു കൊണ്ട് പശ്ചിമഘട്ടത്തിന്റെ നീളവും വീതിയും '' Hotest Hot "ജൈവവൈവിധ്യവും പറഞ്ഞ് നിർത്തും ..
 
    ''ആനമലയിൽ പെയ്യുന്ന മഴവെള്ളം ആറ് മണിക്കൂർ കൊണ്ട് അറബിക്കടലിലെത്തും '' എന്നൊക്കെ തട്ടി വിടുന്ന വിദഗ്ധരെ കണ്ടിട്ടുണ്ട് .. ഒഴുകുന്ന വെള്ളമെല്ലാം അണകളിൽ തടഞ്ഞു നിർത്തിയാൽ നാട് ജലസമൃദ്ധമാകും എന്ന ഉപദേശവും .. പുഴകൾ ഒഴുകി കടലിൽ എത്തിയില്ലെങ്കിൽ കരയിൽ നിന്നും കടലിലേക്കുള്ള ജൈവ പദാർത്ഥ പ്രവാഹങ്ങൾ തടസ്സപ്പെടില്ലേ എന്നും അത് പൊക്കാളി കൃഷിയെ മുതൽ കടലിലെ മൽസ്യ ലഭ്യതയെ വരെ ബാധിക്കില്ലേ എന്നും , ഒഴുക്ക് കുറഞ്ഞാൽ ഓരുവെള്ളത്തിന്റെ തള്ളിക്കയറ്റം വർദ്ധിക്കില്ലേ എന്നും അവരോട് ചോദിക്കരുത്..
  ആന മലയിൽ പെയ്യുന്ന മഴവെള്ളം ആറ് മണിക്കൂർ കൊണ്ട് അറബിക്കടലിൽ എത്തുമായിരുന്നു എങ്കിൽ ക്ലാസെടുക്കുന്ന വിദഗ്ധരും നമ്മളുമെല്ലാം 6 മാസത്തെ വേനലിനിടെ വെള്ളം കിട്ടാതെ ചത്തേനേ.. ആനമലയിൽ മാത്രമല്ല പശ്ചിമഘട്ടത്തിലാകെയും ഇടനാടൻ കുന്നുകളിലും പെയ്യുന്ന മഴവെളളം സ്വാഭാവിക സസ്യാവരണത്താൽ കവചിതമായ മണ്ണിലേക്കിറങ്ങി ഭൂഗർഭങ്ങളിലെ ജല അറകളിൽ സംഭരിക്കപ്പെടുന്നതു കൊണ്ടാണ് അടുത്തൊരു കാലം വരെ മേടമാസത്തിലും നമ്മുടെ കിണറുകൾ വറ്റാതിരുന്നത്, അതുകൊണ്ടാണ് കൊടിയ വേനലിലും നമ്മുടെ പല നീർച്ചാലുകളും വറ്റിവരണ്ടു പോകാതിരുന്നത് ,
കേരളത്തിന്റെ ഭൂഘടനയുടെയും കാലാവസ്ഥയുടെയും ജൈവവ്യവസ്ഥയുടെയും സവിശേഷതകൾ കൊണ്ടാണ് നമുക്ക് മൂന്ന് വിള നെൽക്കൃഷി ചെയ്യാനായത്..
കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിൽ പൂർണമായും ഇടനാടൻ ചെങ്കൽപരപ്പിന്റെ ഭാഗമായ കാരക്കുണ്ട് വെള്ളച്ചാട്ടം ഈ 2019 മെയ് മാസം വരെയും ഒഴുകിയത് ഉദാഹരണമായി ഇവിടെ സൂചിപ്പിക്കട്ടേ..
ചരിഞ്ഞ ഭൂപ്രകൃതിയാണെങ്കിലും പെയ്യുന്ന മഴവെളളത്തെ മണ്ണിലേക്കിറക്കാൻ പര്യാപ്തമായ സസ്യസമൃദ്ധി നമുക്കുണ്ടായിരുന്നു..
പശ്ചിമഘട്ടത്തിന്റെ ഉന്നതിയിലെ ചോലവനങ്ങളിലും പുൽമേടുകളിലും അതിനു താഴെ ചെങ്കുത്തായ ചരിവുകളിൽ പോലും മഴവെള്ളം ഉപരിതല ജലപ്രവാഹമായി (Surface flow) ഒഴുകിപ്പോകുന്നത് നമുക്ക് കാണാനാകില്ല . ചുട്ടുപഴുത്ത ഇരുമ്പുപാത്രത്തിൽ വീഴുന്ന വെള്ളത്തുളളികളെ പോലെ കാടിന്റെ തലപ്പിൽ പെയ്യുന്ന മഴവെള്ളവും അപ്രത്യക്ഷമാകുന്നു.. യഥാർത്ഥത്തിൽ അത് അപ്രത്യക്ഷമാകലല്ല, ഒരു തരം ഒളിച്ചു വയ്ക്കലാണ് , ചെയ്യുന്ന മഴവെള്ളമത്രയും ചോലകളായി മാത്രം പുറത്തേക്കൊഴുക്കുന്ന കാടുമൂടിയ മലകളുടെ മഹത്തായ മാന്ത്രികത.. മരത്തിന്റെ തടിയിൽ പറ്റിപ്പിടിച്ചു വളരുന്ന പന്നൽച്ചെടികൾ മുതൽ ഉണക്കത്തടി തുരക്കുന്ന വണ്ടുകളും പിന്നെ ചിതലുകളും ഉറുമ്പുകളും വരെ ഈ മഹാ ഇന്ദ്രജാലത്തിൽ തങ്ങളുടേതായ പങ്ക് വഹിക്കുന്നു ..
ഏത് വേനലിലും കാട്ടിൽ വെളളമുളളത് ആര് 'മഴക്കുഴി' നിർമിച്ചിട്ടാണ് ?????
  മഴക്കുഴികൾ ശരിയായ പരിഹാരമല്ല എന്നു പറയുന്നത് എന്തു കൊണ്ടാണെന്നു വിശദീകരിക്കാം ?

1. മഴക്കാലത്ത് നമുക്ക് കാണാവുന്ന രീതിയിൽ മണ്ണിന്റെ ഉപരിതലത്തിലൂടെ വെള്ളം ഒഴുകിപ്പോകുന്നു എങ്കിൽ മാത്രമേ കുഴികൾ കുഴിച്ച് ആ വെള്ളത്തെ കുഴിയിൽ ഇറക്കേണ്ടതുളളൂ .. അല്ലാത്ത പക്ഷം പൂർണമായും അത് ഒരു പാഴ് വേല മാത്രം.

2. അടിക്കാടുകൾ ഉൾപ്പടെയുള്ള സ്വാഭാവിക സസ്യാവരണങ്ങൾ ഉള്ളതോ ,കരിയിലകളാൽ മണ്ണിന് പുതപ്പുള്ളതോ ആയ ഒരു പറമ്പിലും മഴക്കുഴികൾ ആവശ്യമില്ല..  കാരണം അത്തരം പറമ്പുകളിൽ നിന്നും സാധാരണയായി ഒരു തുള്ളി വെളളം പോലും ഒഴുകി നഷ്ടപ്പെടില്ല..

3. അനാവശ്യമായി ഇത്തരം കുഴികൾ നിർമിക്കുന്നത് മണ്ണിൽ നിന്നും ബാഷ്പീകണം വഴിയുള്ള ജലനഷ്ടം വർദ്ധിപ്പിക്കുകയും അത് വരൾചയ്ക്ക് വഴിവയ്ക്കുകയും ചെയ്യും.

4. ആവശ്യമുള്ള ഇടങ്ങളിൽ കുഴിച്ച മഴക്കുഴികളിൽ നിന്നും നീക്കം ചെയ്യുന്ന

മണ്ണിനെ ആവരണ വിളകൾ വഴിയോ പുതയിട്ടോ സംരക്ഷിച്ചില്ലെങ്കിൽ അത് മണ്ണൊലിപ്പിനും കാരണമാകും .
   

 മഴക്കുഴികൾ നിർമിക്കാൻ കാടുവെട്ടിത്തെളിക്കുന്നതുപോലുള്ള മണ്ടത്തരങ്ങൾക്ക് പാവം തൊഴിലുറപ്പ് തൊഴിലാളികളെ തന്നെ ഉപയോഗിച്ചേക്കാം.. കാടുമൂടിയ മണ്ണ് തന്നെ മഴവെളളത്തെ മണ്ണിലിറക്കുമെന്ന സാമാന്യബോധം പദ്ധതി ആസൂത്രണ വിദഗ്ധർക്ക് ഉണ്ടാകാനിടയില്ല , ഉണ്ടായാലും അവർ പറയില്ല, കാരണം ഫണ്ട് ചെലവാക്കണ്ടേ..!!
കാടിന്റെ സ്വാഭാവികതയിൽ നിന്ന് പാഠം പഠിക്കുകയും കൃഷിയിടങ്ങളിൽ അവശേഷിച്ച സ്ഥലങ്ങളിലെല്ലാം ആവരണ വിളകൾ വളർത്തുകയും, മണ്ണിൽ നേരിട്ട് മഴയോ വെയിലോ കാറ്റോ ഏൽക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം.  
സ്വാഭാവികമായി വളരുന്ന പുൽവർഗ സസ്യങ്ങളെ സാധ്യമായത്രയും സംരക്ഷിക്കാൻ ശ്രമിക്കുകയും വേണം..
പരിസ്ഥിതി പരിപാലനത്തിന്റെ പാഠങ്ങൾ പരിസ്ഥിതിയിൽ നിന്നു തന്നെയാകണം പഠിക്കേണ്ടത് -
   - നിശാന്ത് -
******************************************************************************

മഴക്കുഴികൾ എന്ന പമ്പരവിഡ്ഢിത്തത്തെ കുറിച്ച് കഴിഞ്ഞ ദിവസം എഴുതിയ പോസ്റ്റിന്റെ കൂടെ ചേർത്തു വായിക്കാൻ അൽപം കൂടി ..
  മഴക്കുഴികളിൽ വെള്ളമുണ്ടാകാൻ സാധ്യത  മഴയുള്ള മാസങ്ങളിൽ മാത്രമല്ലേ.. മറ്റു മാസങ്ങളിൽ അവ എന്തു ചെയ്യും.. ??
ഉത്തരം ലളിതമാണ്
അവ വരൾച്ചയുടെ തോത് വർദ്ധിപ്പിക്കും.
എങ്ങനെ എന്ന് വിശദീകരിക്കാം..
 ഒന്നാമതായി മഴക്കുഴികൾ മഴ വെള്ളത്താൽ നിറഞ്ഞാലും ആ വെളളം ഭൂമിയിലേക്ക് കാര്യമായി ഇറങ്ങുകയില്ല എന്ന വസ്തുതയാണ് പറയാനുള്ളത്. കാരണം കുഴിയ്ക്കകത്തെ വെറുംമണ്ണിൽ വെള്ളം കെട്ടി നിൽക്കുന്നതോടെ അടിയിൽ ചെളിയുടെ നേർത്ത പാളി രൂപം കൊള്ളും . ഇതിന്റെ കനം ഏതാനും മഴകൾ കൂടി കഴിയുമ്പോൾ വർദ്ധിക്കും ,ഇതോടെ മണ്ണിലേക്കുള്ള നീർവാർച്ച തടയപ്പെടും.. മൺ റോഡിലും മറ്റും രൂപം കൊള്ളുന്ന ചെറിയ വെള്ളക്കെട്ടുകൾ ഏറെ ദിവസം അത്തരത്തിൽ തന്നെ അവശേഷിക്കുന്നതിനുള്ള കാരണം അടിയിൽ ഊറിക്കൂടിയ ചെളി വെളളത്തെ മണ്ണിലേക്ക് ഇറക്കാതിരിക്കുന്നതിനാലാണ് .. വെയിലേറ്റ് ബാഷ്പീകരണം വഴിയാകും മൺ റോഡിലെ ഇത്തരം കുഴികൾ പലപ്പോഴും വറ്റുന്നത് .. മഴക്കുഴികളിലും ഇതു തന്നെ സംഭവിക്കും.. വെളളത്തെ മണ്ണിൽ ഇറക്കാൻ സമ്മതിക്കുകയുമില്ല. ബാഷ്പീകരണ നഷ്ടം വർദ്ധിപ്പിക്കുകയും ചെയ്യും..
  മിക്ക മഴക്കുഴികളുടെയും ആഴം 30 സെന്റീമീറ്റർ മുതൽ 50 സെന്റീമീറ്റർ വരെയാണ് , അതായത് ചെടികളുടെയും മരങ്ങളുടെയും വേര്പടല മേഖല (Root Zone ) .ഈ മേഖലയിൽ സൂര്യപ്രകാശത്തിന്റെ ചൂടും കാറ്റും ഒന്നും തട്ടാൻ പാടില്ലാത്തതാണ്. കാരണം മണ്ണിന്റെ ഈ അടരിലെ ജലാംശം ബാഷ്പീകരണം വഴി നഷ്ടപ്പെട്ടാൽ അത് സസ്യ വളർച്ചയെ ദോഷകരമായി ബാധിക്കും.
അടിക്കാടു കൊണ്ടും കരിയിലകൾ കൊണ്ടും ദ്രവിക്കുകയും അഴുകുകയും ചെയ്യുന്ന ജൈവാംശം കൊണ്ടും മൂടപ്പെട്ട മണ്ണാണ് ഇത്തരത്തിൽ ആഴത്തിൽ തുറന്നു വയ്ക്കപ്പെടുന്നത് .
മഴയില്ലാത്ത മാസം മുഴുവൻ ഈ 'മഴക്കുഴികൾ' 'ബാഷ്പീകരണക്കുഴികൾ' ആയാണ് വർത്തിക്കുക ..
    - നിശാന്ത് -



Saturday, July 20, 2019

മനുഷ്യൻ പട്ടിണി കിടന്നു ചാവുമ്പോൾ കഴുകന്മാരെ തീറ്റാൻ 13 കോടി !

ജാർഖൻഡിൽ കഴിഞ്ഞ 10 ദിവസമായി പട്ടിണി കിടന്ന ഒരു മനുഷ്യൻ മരിച്ചതിൽ അവിടുത്തെ ഭക്ഷ്യ വകുപ്പിന് ഉത്തരവാദിത്തമൊന്നുമില്ല എന്ന് ഭക്ഷ്യ വകുപ്പു മന്ത്രി പറഞ്ഞതായുള്ള വാർത്തക്കു തൊട്ടു താഴെയാണ് കഴുകന്മാർക്കു പ്രജനന പദ്ധതി എന്ന വാർത്ത വായിച്ചത് .

മനുഷ്യൻ പട്ടിണി കിടന്നു ചാവുമ്പോൾ  കഴുകന്മാരെ  തീറ്റാൻ 13 കോടി !


കഴുകന്മാരെ  സംരക്ഷിക്കുന്നതിന്  12.53 കോടി  കേന്ദ്ര ഗവഃ മാറ്റിവെച്ചതായി പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ്  ജാവദേക്കർ അറിയിച്ചു.രാജ്യത്തെ കഴുകന്മാരുടെ ആകെ എണ്ണം 40  ദശലക്ഷത്തിൽ നിന്ന് 19000  ആയി കുറഞ്ഞതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണിതെന്നും പരിസ്ഥിതി മന്ത്രി അറിയിച്ചു എന്നാണ് വാർത്ത .

നീളൻ കൊക്കുള്ള  12000  കഴുകന്മാരും വെള്ളത്തൂവൽപ്പുറമുള്ള 6000 കഴുകന്മാരും നേർത്ത കൊക്കുള്ള  1000 കഴുകന്മാരും മാത്രമേ ബാക്കിയുള്ളു .

1990 കളുടെ മധ്യത്തിലും 2007 ഓടെയും  മൂന്നിനം  നാടൻകഴുകന്മാരുടെയും എണ്ണത്തിൽ  99 % കുറവുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത് .
എന്താണ് വൻതോതിലുള്ള ഈ കുറവിന്  കാരണം ?

പശുക്കൾക്ക് ചികിത്സയുടെ ഭാഗമായി നൽകിയ ( ഡികളോ ഫെനക്   Declofenac ) എന്ന മരുന്നാണ്  കാരണമായി പ്രധാനമായി കണ്ടെത്തിയത് .കന്നുകാലികൾക്ക് വേദനയും വീക്കവും വരുമ്പോൾ അത് കുറക്കുന്നതിനാണ് ഈ മരുന്ന് ഉപയോഗിച്ചത്.എന്നാൽ ചത്ത് പോയ മൃഗങ്ങളെ ആഹാരമാക്കുന്നവയാണല്ലോ  കഴുകന്മാർ.അങ്ങിനെ ഇത്തരം മൃഗങ്ങളുടെ മാംസത്തിലടങ്ങിയ മരുന്നിന്റെ അംശം  കഴുകന്മാർക്ക് വിഷമായി മാറി.കഴുകന്മാർ ചത്തൊടുങ്ങതിനു കാരണമായത് ഇതാണ് .

കഴുകന്മാരുടെ വംശവർദ്ധനവിനായുള്ള  പ്രവർത്തനങ്ങൾക്കായി ഉത്തരാഖണ്ഡ്  സംസ്ഥാനത്തിനാണ്  ഏറ്റവും  കൂടുതൽ തുക അനുവദിച്ചത്.
5 കോടി  80  ലക്ഷം .മൃഗങ്ങളിൽ വീക്കത്തിനായി ഉപയോഗിക്കുന്ന മരുന്നുകൾ കഴുകന്മാരിൽ അപകടകരമാണോ എന്ന വിലയിരുത്താനുള്ള  പ്രോജക്ട്   തുടങ്ങുന്നതിന് ഇന്ത്യൻ വെറ്റിനറി ഗവേഷണ കേന്ദ്രത്തിന് 2 .71 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. രാജ്യത്ത്  ഗുജറാത്ത് ,മധ്യപ്രദേശ്,ഹരിയാന,ബീഹാർ ,വെസ്റ്റ് ബംഗാൾ ,ആസ്സാം ,ഒഡിഷ ,തെലങ്കാന എന്നിവിടിങ്ങളിലായ് എട്ടു സംരക്ഷണ പ്രജനനകേന്ദ്രങ്ങൾ കഴുകന്മാരുടെ പ്രജനന വര്ധനവിനായി പ്രവർത്തിക്കുന്നുണ്ട്.(അവലംബം ഇന്ത്യൻ എക്സ്പ്രസ്സ് ,20 / 7 / 2019).

കഴുകന്മാരുടെ എണ്ണം കുറഞ്ഞു പോയാൽ നമ്മൾ മനുഷ്യന്മാർക്ക് എന്താണ് പ്രശ്നം എന്ന ചോദ്യം സ്വാഭാവികമാണ് .
ജാർഖണ്ഡ്  പോലുള്ള സംസ്ഥാനങ്ങളിൽ മനുഷ്യർ പട്ടിണി കൊണ്ട് മരിക്കുന്നു എന്ന വാർത്ത വായിക്കുമ്പോഴും കഴുകന്മാരുടെ വംശവർദ്ധനവിന് ഇത്രയും പണം നീക്കി വെക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യം വീണ്ടുമുയർന്നേക്കാം.


ഭൂമിയിൽ ജീവൻ നിലനിൽക്കണമെങ്കിൽ  ആഹാരശൃംഖലയിലെ ഓരോ കണ്ണിയും നിലനിൽക്കേണ്ടതാണ് എന്നുള്ളതാണ് ഈ ചോദ്യങ്ങൾക്കുള്ള  ഒരേ ഒരു ഉത്തരം.
പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്കു  അടിയന്തിര പ്രാധാന്യം നൽകണമെന്ന് പറയുന്നതും  ഇത് കൊണ്ടുതന്നെ.

മരുന്നുകൾ മൃഗങ്ങളിലോ മനുഷ്യനിലോ ഉപയോഗിക്കുന്നതിനു മുൻപ് ആഹാരശൃംഖലയിലെ  മറ്റു ജീവികൾക്ക്   അവ വരുത്താനിടയുള്ള പ്രശ്നങ്ങളും പഠിക്കേണ്ടതുണ്ട് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

കഴുകന്മാർ ശവംതീനി ജീവികളാണ്.പ്രകൃതിയുടെ ശുചീകരണത്തൊഴിലാളികൾ.അവ മാരകരോഗം ബാധിച്ച ജീവികളുടേതടക്കം  മൃഗങ്ങളുടെ ശവശരീരങ്ങൾ തിന്നുതീർക്കുക എന്ന ശുചീകരണ പ്രവർത്തനം കൂടി ചെയ്യുന്നുണ്ട്.ആന്ത്രാക്സ്,റാബീസ് പോലുള്ള മാരകരോഗങ്ങൾ ബാധിച്ചു  മരിച്ച ജീവികളുടെ ശരീരഭാഗങ്ങൾ തിന്നാലും കഴുകന്  അതിന്റെ വയറ്റിലുള്ള പ്രത്യേകതരം ആസിഡിന്റെ പ്രവർത്തനഫലമായ്  രോഗബാധയുണ്ടാകാറില്ല.അത്തരം പകർച്ചവ്യാധികൾ പടരാതിരിക്കാൻ  കഴുകന്മാരുടെ ഭക്ഷണരീതി സഹായകമാണ്.കഴുകന്മാരുടെ എണ്ണം കുറയുമ്പോൾ ഇത്തരം മാരകരോഗങ്ങൾ കണ്ടമാനം പെരുകുന്നു .കഴുകന്മാർ കൈവെക്കാത്ത മാംസഭാഗങ്ങൾ പട്ടികൾക്കും എലികൾക്കുമായി   ധാരാളം ബാക്കിവന്നു.പട്ടികളും എലികളും പെരുകാൻ തുടങ്ങി.പട്ടികളും എലികളും രോഗം  ബാധിച്ച ജീവികളുടെ ശവങ്ങൾ തിന്നുമ്പോൾ അവ രോഗവാഹിനികളായിത്തീരുന്നു.കഴുകന്മാരുടെ വയറിന്റെ ഗുണം  കൊണ്ട് രോഗാണുക്കൾ നശിക്കുകയും രോഗം പകരുന്നത് ഇല്ലാതാവുകയും ചെയ്യും.

ഇന്ത്യയിൽ തെരുവുപട്ടികളുടെ എണ്ണം 11  വര്ഷം കൊണ്ട്  7  ദശലക്ഷത്തിൽ നിന്ന് 29  ലക്ഷമായി പെരുകി.38.5 ദശലക്ഷം തവണ നായ കടിയേറ്റ സംഭവങ്ങളുണ്ടായി.50000 ത്തോളം പേർക്ക് പേപ്പട്ടി കടിയേറ്റു  ചികിത്സ തേടേണ്ടിവന്നു .പേ വിഷത്തിനെതിരെ കൂടുതൽ വാക്സിൻ ഉത്പാദിപ്പിക്കാൻ മാത്രം ഇന്ത്യൻ ഗവൺമെന്റിനു  340  കോടി ഡോളറിനു തുല്യമായ  തുക ചെലവായതായി റിപ്പോർട് ചെയ്യപ്പെടുന്നു .
റാബീസ്,ആന്ത്രാക്സ്, പ്ളേഗ്  തുടങ്ങിയ രോഗങ്ങൾ  പെരുകുന്നതായും കാണാം .(അവലംബം :  www.4vultures.org ; www.wikipedia.org  )

പരിസ്ഥിതി സംരക്ഷണ മൂല്യങ്ങളാണ് കഴുകനെ  പ്രധാനപ്പെട്ട ഒരു കണ്ണിയാക്കുന്നത്.13  കോടി രൂപ ചിലവഴിച്ചാലും തരക്കേടില്ല. കഴുകന്മാർ മുൻപത്തെ പോലെ 40 ദശലക്ഷം എന്നതിലേക്ക്  വിരിഞ്ഞു വളർന്നു ചിറകുയർത്തി പറക്കേണ്ടത് തന്നെ.

 Declofenac ൻറെ കന്നുകാലികളിലുള്ള ഉപയോഗം 2006  മാർച്ചു 11  മുതൽ നമ്മുടെ രാജ്യത്തു നിരോധിക്കപ്പെട്ടിരിക്കുകയാണ് എങ്കിലും  ഇതിന്റെ ഉപയോഗം പൂർണമായി നിർത്താൻ കഴിഞ്ഞോ എന്ന കാര്യം സംശയമാണ്.അത് മറ്റൊരു അന്വേഷണ വിഷയമാണ് .

(തയ്യാറാക്കിയത്  : രാധാകൃഷ്ണൻ സി കെ,ആഹ്ളാദ് ആർ  ;ആലക്കോട് 20/07/2019)

click here for a pdf file


Saturday, July 13, 2019

ഹരിത ഗ്രാമം-A DISCUSSION ON HOW TO ADOPT A VILLAGE 12/07/2019

To read more about model villages click here

contact 9447739033 for guidance or send your queries to 
radhakrishnan2019@gmail.com


How to adopt a village- national service scheme click here




To read more about nss activities click here



ഹരിത ഗ്രാമം- എന്തൊക്കെ  പ്രവർത്തനങ്ങൾ  ചെയ്യാം 

പുതിയ പ്രോജക്ടുകൾ 

1.ഫിലമെന്റ് രഹിത കേരളം -scaffolding  വിശദാംശങ്ങൾക്കു ഇവിടെ ക്ലിക്ക്  ചെയ്യുക  

2.രേഖകൾ ഡിജിറ്റലൈസിങ്  ചെയ്യൽ 
വിശദാംശങ്ങൾക്കു ഇവിടെ ക്ലിക്ക്  ചെയ്യുക  







1.കൊതുകിൻറെ ഉറവിട നശീകരണം -തുടർച്ചയായ സന്ദർശനങ്ങൾ
2.പ്ലാസ്ടിക് ശേഖരണം -തുടർപ്രവർത്തനം
3.ചാലുകളുടെ / ഓടകളുടെ ശുചീകരണം
4.തുണിബാഗ് നിർമാണം - പരിശീലനം ,പ്രചാരണം
5.ജൈവ ലോഷൻ നിർമാണം -പരിശീലനം ,പ്രചാരണം
6.സോപ്പ് നിർമാണം -പരിശീലനം ,പ്രചാരണം
7.ജൈവകൃഷി ത്തോട്ടം(അടുക്കളത്തോട്ടം ) -നിർമാണം ,പ്രചാരണം
8.കമ്പൊസ്റ്റിങ്ങ് പരിശീലനം -മണ്‍  കല  / പൈപ്പ് / മണ്ണിര   കമ്പൊസ്റ്റിങ്ങുകൾ / ബയോ ഗ്യാസ് പ്ലാൻറ്
9.ഔഷധ തോട്ട നിർമാണം / 5 ഔഷധ സസ്യങ്ങൾ എങ്കിലും (ആര്യ വേപ്പ് ,പപ്പായ ,തുളസി , മുറികൂട്ടി ,കറിവേപ്പ്.......... )
10.ചാലിൽ / അ രുവിയിൽ ചെറു തടയണകൾ നിർമ്മിക്കുക
11 .ഊർജസംരക്ഷണ പ്രവർത്തനങ്ങൾ ( കറന്റു ബിൽ ശേഖരിച്ച് ഊർജ ഉപഭോഗ  വിവരങ്ങൾ  രേഖപ്പെടുത്തുക,ഉപഭോഗം കുറക്കാൻ പ്രചാരണം ,മോണിട്ടറിങ്   )
12 .ഇ വേസ്റ്റ് ശേഖരണം
13 .കിണർ റീ ചാർജിംഗ്,കോണ്ടൂർ ബണ്ടിംഗ്  പോലുള്ള ജല സംരക്ഷണ പ്രവർത്തനങ്ങൾ
14.കൊതുകിനെതിരെ, ഗപ്പി മത്സ്യങ്ങളെ വളർത്തൽ
15 .ഫല വൃക്ഷതൈകൾ വെച്ചു പിടിപ്പിക്കൽ
16.ജലസ്രോതസ്സുകളെ സംരക്ഷിക്കൽ ,ഉറവിട പ്രദേശം വനവല്കരണം നടത്തുക ,ഇടിഞ്ഞ കരകൾ പൂക്കൈത / കണ്ടൽ തുടങ്ങിയവ വെച്ചു പിടിപ്പിച്ച്‌
സംരക്ഷിക്കുക
17 മദ്യത്തിനും മറ്റു ലഹരി ഉപയോഗത്തിനും എതിരെ ബോധവൽകരണ പ്രവർത്തന ങ്ങൾ നടത്തുക
18.പാലിയേ റ്റിവ് കെയർ യൂനിറ്റുകൾ സ്ഥാപിക്കുക

......................................

******************************************************************************************************

 കാസർഗോഡ് ജില്ലയിലെ ഹയർ സെക്കണ്ടറി  നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർമാർക്കുള്ള പ്രഥമ ജില്ലാതല ശില്പശാലയിൽ   ദത്തുഗ്രാമം ഹരിത ഗ്രാമം  എന്ന  വിഷയത്തിൽ നടന്ന ചർച്ചാക്ലാസ്സിൽ വിഷയാവതരണം നടത്തുന്നു .2012-13 കാലഘട്ടത്തിൽ ഈസ്റ്റ് എളേരി പഞ്ചായത്തിൽ കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂളിന്റെയും ഹാപ്പി ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ   കൊല്ലാടയിൽ വിജയകരമായി നടത്തിയ  ശുചിത്വ ഗ്രാമ പ്രവർത്തനം  ഒരു അടിസ്ഥാന മാതൃക  എന്ന നിലയിൽ ഈ ശില്പശാലയിൽ  ചർച്ച ചെയ്യപ്പെട്ടു .ഈ വർഷം  കാസർഗോഡ് ജില്ലയിൽ  നാഷണൽ സർവീസ് സ്കീമിന്റെ  നേതൃത്വത്തിൽ  അതതു പ്രദേശത്തെ  നാട്ടുകാരുടെയും വിദ്യാർത്ഥി വളന്റിയർമാരുടെയും  വിവിധ  ഗവ  / സന്നദ്ധ സഹായ  സംഘടനക ളുടെ പങ്കാളിത്തത്തോടെ ജില്ലയിൽ അമ്പതോളം ഹരിതഗ്രാമങ്ങൾ രൂപീകരിച്ചു കൊണ്ട്  കിണർ റീചാർജിംഗ്‌ ,മറ്റു ജലസംരക്ഷണ പ്രവർത്തനങ്ങൾ ,മാലിന്യ സംസ്കരണം,പാലിയേറ്റീവ് കെയർ , ഹരിതവത്കരണം തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ   പ്രവർത്തനം തുടങ്ങുവാൻ  വേണ്ട നിർദ്ദേശങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത് .കേരള സംസ്ഥാനത്തൊട്ടാകെ 1263  മാതൃകാ ഹരിത ഗ്രാമങ്ങൾ  ചിങ്ങം ഒന്നിന്  നിലവിൽ വരുമെന്ന്  ഹയർ സെക്കണ്ടറി  നാഷണൽ സർവീസ് സ്‌കീം കോഴിക്കോട്  റീജിയണൽ പ്രോഗ്രാം കോഡിനേറ്റർ  മനോജ്‌കുമാർ കണിച്ചു കുളങ്ങര  സൂചിപ്പിക്കുന്നു  .കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കണം എന്ന ആവശ്യം ശക്തമായി ഉയർന്നു വരുന്ന സാഹചര്യത്തിൽ ഇത്തരം സൂക്ഷ്മതല സംരക്ഷണ  പ്രവർത്തനങ്ങൾക്ക് പ്രസക്തി കൂടിവരികയാണ് .- രാധാകൃഷ്ണൻ സി കെ  12/07 /2019 


ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ  12/07 /2019 
ഈ വിഷയത്തെക്കുറിച്ചു കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 



















Thursday, July 4, 2019

കേരളം പഠിക്കേണ്ടത് ചെന്നൈയിൽ നിന്നാണ്.-കെ. എസ് ചിത്ര

കെ. എസ് ചിത്രയുടെ ഫേസ് ബുക്ക് കുറിപ്പ്
രൂക്ഷമായ ശുദ്ധജല ക്ഷാമത്താൽ വലയുകയാണ് ചെന്നൈ നഗരം. ജീവിതമാകെ കീഴ്മേൽ മറിഞ്ഞിരിക്കുന്നു. വർഷങ്ങളായി ചെന്നൈയിൽ താമസിക്കുന്ന,  ...കടുത്ത വേനലിൽപോലും ചെന്നൈയിലേക്കു പറന്നിറങ്ങുമ്പോൾ വിമാനത്തിൽനിന്നു കാണുന്നൊരു ചിത്രമുണ്ട്: പല സ്ഥലത്തായി കിടക്കുന്ന, ചെറുതും വലുതുമായ നീല നിറമുള്ള ജലാശയങ്ങൾ. ചുറ്റും മരങ്ങളുമായി കുറെ ചതുപ്പുനിലങ്ങൾ. പിന്നെപ്പിന്നെ അതിൽ പലതും കാണാതായെങ്കിലും അതു മനസ്സിൽ തട്ടിയിരുന്നില്ല. ഇന്ന് ഈ ചെമ്പരംപാക്കം തടാകത്തിനു മുന്നിൽ നിൽക്കുമ്പോൾ വല്ലാതെ പേടിച്ചുപോകുന്നു.വെള്ളമില്ല എന്നറിയായിരുന്നുവെങ്കിലും ഇത്രത്തോളമെത്തിയിട്ടുണ്ടെന്നു കരുതിയതേയില്ല. മരുഭൂമിയുടെ നടുവിൽ നിൽക്കുന്നതുപോലെ. ഈ പമ്പിങ് സ്റ്റേഷനു സമീപമുള്ള ബോർഡ് അതിലേറെ പേടിപ്പെടുത്തുന്നതാണ്. ദിവസേന 530 മില്യൻ ലീറ്റർ വെള്ളം ഇവിടെനിന്ന് എടുക്കുന്നുവെന്നാണു ബോർഡിലുള്ളത്.പമ്പിങ് നിർത്തിയിരിക്കുന്നു. പമ്പിങ് സ്റ്റേഷനിലേക്കു വെട്ടിയ നീർച്ചാലിൽ ഇന്നലെ പെയ്ത മഴയുടെ വെള്ളം നൂലുപോലെ കെട്ടിക്കിടക്കുന്നു. 3800 ഏക്കർ‌ തടാകമാണു വരണ്ടുകിടക്കുന്നത്. 80 അടി ഉയരത്തിൽ ഈ പ്രദേശത്തത്രയും വെള്ളം നിൽക്കേണ്ടതായിരുന്നു!ചെന്നൈ നഗരത്തിലേക്കു വെള്ളമെടുത്തിരുന്ന ഇതുപോലുള്ള നാലു തടാകങ്ങളും വറ്റിവരണ്ടിരിക്കുന്നു. ചിലയിടത്തു ഒരു ശതമാനം വെള്ളം ബാക്കിയുണ്ട്. ചെന്നൈയിൽ മൺസൂൺ എത്താൻ 65 ദിവസമെങ്കിലും ബാക്കിയുണ്ടെന്ന കാര്യം ഓർക്കുമ്പോൾ അറിയാതെ ഞെട്ടിപ്പോകും. മഴ പെയ്താലും ഇവ നിറയുമെന്നും കുടിക്കാനായി വെള്ളം ബാക്കിവയ്ക്കുമെന്നും ഇനി പറയാനാകില്ല. കഴിഞ്ഞ പ്രളയത്തിനു നിറഞ്ഞൊഴുകിയ തടാകങ്ങളാണിവയെല്ലാം.അമ്പലപ്പുഴയിൽ ഞാൻ കളിച്ചു നടന്നത് നാലു വശവും വെള്ളംനിറഞ്ഞ കായൽക്കരയിലെ വീട്ടിലാണ്. കണ്ണെത്താ ദൂരത്തോളം വെള്ളം കെട്ടിക്കിടക്കുന്നതു കാണാം. അതെല്ലാം ഓർമയിലെ അഹങ്കാരമാണെന്ന് ഇവിടെ നിൽക്കുമ്പോൾ മനസ്സിലാകും. ഏതു നിമിഷവും ഏതു തടാകവും ഏതു നദിയും ഇല്ലാതാകുമെന്നാണു ചെന്നൈ ഓർമിപ്പിക്കുന്നത്. നാലു നദികൾ ഒഴുകിയെത്തിയിരുന്ന ചെന്നൈയ്ക്ക് ഇന്നു സ്വന്തമായുള്ളതു വരണ്ടുണങ്ങിയ നാലു വലിയ തടാകങ്ങൾ.കഴിഞ്ഞവർഷം ഒന്നാം നിലവരെ കയറിയെത്തിയ വെള്ളത്തെ പ്രതിരോധിക്കാനാകാതെ നോക്കിനിന്നു. ഇപ്പോൾ പൊലീസ് കാവലുണ്ടെങ്കിലേ വെള്ളം വിതരണം ചെയ്യാനാകൂ എന്നായി അവസ്ഥ. രണ്ടു സമയത്തും കുടിവെള്ളമില്ലതാനും. എന്റെ വീടും സ്റ്റുഡിയോയും നിൽക്കുന്ന സ്ഥലത്തിനു ലേക് (lake) ഏരിയ എന്നാണു പറയുന്നത്. പണ്ടവിടെ വലിയ തടാകമുണ്ടായിരുന്നു. കെട്ടിടമുണ്ടാക്കുമ്പോൾ കോൺക്രീറ്റ് കാൽ ഉറപ്പിക്കാൻ 30 അടി താഴ്ത്തിയപ്പോൾ വെള്ളം വന്നതിനെത്തുടർന്നു പണി നിർത്തിവയ്ക്കേണ്ടി വന്നത് എനിക്കോർമയുണ്ട്.പമ്പ് ചെയ്തു കളയാവുന്നതിലും അധികം വെള്ളമാണു വന്നുകൊണ്ടിരുന്നത്. കുറച്ചുകാലം മുൻപ് ഈ പരിസരത്തെ കെട്ടിടത്തിൽ 430 അടി കുഴിച്ചിട്ടും വെള്ളം കിട്ടാത്തതിനാൽ രണ്ടു കുഴൽക്കിണറുകൾ ഉപേക്ഷിച്ചു. ഭൂതലജല നിരപ്പ് 400 അടി താഴ്ന്നിരിക്കുന്നുവെന്നാണു പറയുന്നത്. 40 നില കെട്ടിടത്തിന്റെ ഉയരത്തോളം വെള്ളത്തിന്റെ നിരപ്പു താഴേക്കു പോയിരിക്കുന്നു. കൂടുതൽ പേടിപ്പെടുത്തുന്ന കാര്യം പരിധിയിൽ കൂടുതൽ താഴെപ്പോയാൽ ഇതു തിരിച്ചുവരാൻ പ്രയാസമാണെന്ന വാർത്തയാണ്. കോടിക്കണക്കിനു കുഴൽക്കിണറുകൾ വീണ്ടും വീണ്ടും താഴോട്ടുപോയി ഉള്ളതുഇപ്പോൾ സമയം സന്ധ്യയായിട്ടേയുള്ളൂ. ഈ കടന്നുപോകുന്ന വഴിയിൽ പലയിടത്തും കുടങ്ങൾ നിരത്തിയിരിക്കുന്നത് വെളുപ്പിനു മൂന്നോ നാലോ മണിക്കു വരുന്ന ടാങ്കർ ലോറിയെ കാത്താണ്. ഒരു  കുടുംബത്തിനു 5 കുടം െവള്ളമാണു നൽകുന്നതെന്നു ഡ്രൈവർ പറയുന്നു. ചിലയിടത്തു വെള്ളം തികയാതെ തൊട്ടടുത്ത ടാങ്കറിനു ടോക്കൺ നൽകുന്നു. കാത്തുനിന്നാലും വെള്ളം കിട്ടുമെന്നുറപ്പില്ല. പലയിടത്തും പൈപ്പിൽ വെള്ളം വരുന്നത് എത്രയോ ദിവസം കൂടിയാണ്. എല്ലാ വീട്ടിലും ഒരാൾ ഉറങ്ങാതിരിക്കും. മുറ്റത്തെ ടാങ്കിലേക്കു വെള്ളം വീണാലുടൻ മോട്ടർ ഓൺ ചെയ്യണം. വലിച്ചെടുത്തു കൊണ്ടിരിക്കുന്നു.എന്നാലേ, മറ്റു ടാങ്കുകളിലേക്കു നിറയ്ക്കാനാകൂ. കുടവുമായി കാത്തുനിൽക്കുന്ന ആരും ഉറങ്ങുന്നില്ല. കുട്ടികൾ ഉറക്കംതൂങ്ങിയാണു സ്കൂളുകളിലെത്തുന്നത്. ജീവിതമാകെ, തകിടം മറിഞ്ഞിരിക്കുന്നു. ചെന്നൈയിൽ വെള്ളവുമായി ടാങ്കറുകൾ ഓട്ടമത്സരം തുടങ്ങിയിട്ടു 10 വർഷമേയായിട്ടുള്ളൂ. കേരളത്തിൽ മണൽ ടിപ്പറുകൾ ഇടിച്ചു ജനം മരിക്കുന്നതുപോലെ, ഇവിടെ ടാങ്കറുകളിടിച്ചു ജനം മരിക്കുന്നു. കിട്ടിയ വെള്ളം എത്രയും പെട്ടെന്ന് എത്തിക്കാനുള്ള ഭ്രാന്തൻ ഓട്ടമാണ്.എന്റെ വീട്ടിൽ വെള്ളംകൊണ്ടുവരുന്ന ലോറിക്കാരൻ പറഞ്ഞു, മൂന്നു ദിവസം ക്യൂ നിന്നിട്ടാണു വെള്ളം കിട്ടിയതെന്ന്. അത്യപൂർവമായി കിണറുകളുള്ള സ്ഥലങ്ങളിൽ, അതു താഴിട്ടു പൂട്ടിയിരിക്കുന്നു. പലയിടത്തുനിന്നും, രാത്രി പാത്തും പതുങ്ങിയുമാണ് സ്വകാര്യ ടാങ്കറുകൾ വെള്ളം നിറയ്ക്കുന്നത്.ഞാൻ ചെന്നൈയിൽ എത്തിയ കാലത്ത് പോരൂർ ചതുപ്പുനിലമായിരുന്നു. പോരൂരിന്റെ ഉൾപ്രദേശത്തേക്കുള്ള റോഡുകളുടെ ഇരുവശവും വേനൽക്കാലത്തുപോലും നനവു കാണാമായിരുന്നു. ഷൂട്ടിങ് ആവശ്യത്തിനു വാഹനം ഇറക്കിയിടുമ്പോൾ മണ്ണിൽ ടയർ താഴുമായിരുന്നു. ഇവിടെ മാത്രം 30,000 ഫ്ലാറ്റുകൾ ഉയർന്നുവത്രെ. അവർക്കുവേണ്ട വെള്ളത്തിന്റെ നല്ലൊരു ഭാഗവും ഊറ്റിയെടുത്തതു കുഴൽക്കിണറുകളിൽ നിന്നാണ്. ഓരോ പ്രദേശവും ഇതുപോലെയാണു വളർന്നത്. ചതുപ്പുകൾ ഇല്ലാതാകുകയും ഭൂഗർഭജലം ഊറ്റിയെടുക്കുകയും ചെയ്തു.നഗരത്തിലെ പല ഫ്ലാറ്റുകളിൽ നിന്നും ജനം ഒഴിഞ്ഞുതുടങ്ങി. 12,000 ലീറ്റർ വെള്ളത്തിനു 5000 രൂപയാണ്. അതും 10 ദിവസമെങ്കിലും കാത്തിരിക്കണം. ഇടത്തരം കുടുംബത്തിന് ഇത്രയേറെ വെള്ളം പണംകൊടുത്തു വാങ്ങാനാകില്ല. തിരുവനന്തപുരത്തു കുട്ടിക്കാലത്തു കുടിച്ച വെള്ളത്തിനു മധുരമായിരുന്നു. ഏഷ്യയിലെ ഏറ്റവും മധുരമേറിയ വെള്ളം അതായിരുന്നുവത്രെ. ചെന്നൈയിൽ എത്തിയ കാലത്ത് ഇവിടത്തെ വെള്ളത്തോടു പുച്ഛം തോന്നിയിട്ടുണ്ട്. ഇന്ന് നിറവും മണവും രുചിയും നോക്കാതെ ഏതു വെള്ളം കിട്ടിയാലും മതിയെന്നു മനസ്സു പറയുന്നു.ഇവിടെ കുറഞ്ഞത് 50% മഴയാണ്. ചെന്നൈയിലെ മരിച്ചുപോയ തടാകത്തിനു കരയിൽ നിൽക്കുമ്പോൾ എനിക്കൊരു കാര്യം വ്യക്തമായി മനസ്സിലാകുന്നു. ഇതു ചെന്നൈയ്ക്കു മാത്രമുള്ള പാഠമല്ല. വേമ്പനാട്ടു കായലിലും അഷ്ടമുടിക്കായലിലും ബിയ്യം കായലിലും ഇപ്പോഴത്തെപ്പോലെ എന്നും വെള്ളമുണ്ടാകുമെന്നു കരുതാനാകില്ല. മഴ കുറഞ്ഞതു മാത്രമല്ല ചെന്നൈയുടെ ദുരന്തം. കുഴൽക്കിണർ വലിച്ചെടുത്ത ദുരന്തം കൂടിയാണിത്. കടലിൽനിന്നും 25 കിലോമീറ്റർ അകലെപ്പോലും കിണറുകളിൽ ഉപ്പുവെള്ളമായിത്തുടങ്ങിയിരിക്കുന്നു. ഉപ്പുവെള്ളം ഭൂമിക്കടിയിലൂടെ പടർന്നു കയറുകയാണ്.ജയലളിത കടുത്ത ഭാഷയിൽ മഴവെള്ളസംഭരണം നിർബന്ധമാക്കിയതുകൊണ്ടാണ് ഇത്രയെങ്കിലും കുഴൽക്കിണറുകളിൽ വെള്ളം ബാക്കിയാകുന്നതെന്ന് കണ്ടവരെല്ലാം പറയുന്നു. അന്ന് അവരെ എല്ലാവരും ശപിച്ചു. കേരളം പഠിക്കേണ്ടത് ഇവിടെ നിന്നാണ്. കടലിലേക്കു പോകാതെ ഓരോ തുള്ളിവെള്ളവും കൈക്കുമ്പിളിലെന്നപോലെ സൂക്ഷിക്കണം. ഭൂമിക്കടിയിലൂടെ ഉപ്പുവെള്ളത്തിന്റെ ദുരന്തം പടർന്നുകയറുന്നതു കേരളവും തിരിച്ചറിയണം.കൊച്ചിപോലുള്ള സ്ഥലങ്ങളിലെ ലക്ഷക്കണക്കിനു കുഴൽക്കിണറുകൾ വലിച്ചെടുക്കുന്നതു വരാനിരിക്കുന്ന ദുരന്തത്തിന്റെ തുള്ളികൾ കൂടിയാണ്. നിറഞ്ഞുനിൽക്കുന്ന തടാകങ്ങളും നദികളും വെറും ഒരു വർഷത്തെ ഇടവേളയിൽപോലും മരിച്ചുപോയേക്കാം.
ഇവിടെ ആരുമിപ്പോൾ നന്നായുറങ്ങാറില്ല:
വീട്ടിലൊരു കുഴൽക്കിണറുണ്ട്. അത്യാവശ്യം വെള്ളം അതിൽനിന്നു കിട്ടുന്നത് കുറച്ചു വർഷമായി മഴവെള്ളസംഭരണി അതുമായി ബന്ധിപ്പിച്ചതുകൊണ്ടു മാത്രമാണ്. എപ്പോഴും ഒരു ചെവി പൈപ്പിൽ വെള്ളംവരുന്ന ശബ്ദമുണ്ടോ എന്നതിനായി തുറന്നുവയ്ക്കണം. ജോലിക്കു വരുന്ന പലരും പറയുന്നത് രാത്രി ഉറങ്ങാറില്ല എന്നാണ്.
പണം കൊടുത്താൽപോലും വെള്ളം കിട്ടാനില്ല. ഉണ്ടായാലല്ലേ വിതരണം ചെയ്യാനാകൂ. ഉള്ള വെള്ളം വീതിച്ചു കൊടുക്കുകയാണ്. ഓരോ ദിവസവും അതിന്റെ അളവു കുറഞ്ഞുവരുന്നു. ഞാൻ ഇവിടെ ജീവിച്ചുതുടങ്ങിയ കാലത്തു വെള്ളത്തിന്റെ സമൃദ്ധിയായിരുന്നു. വെള്ളം ചോദിച്ചാൽ ഉടൻ എത്ര വേണമെങ്കിലും ടാങ്കറിൽ അടിച്ചു തരുമായിരുന്നു. മഴയിങ്ങനെ പെയ്യാതിരുന്നാൽ ഇതെവിടെ ചെന്നെത്തുമെന്നറിയില്ല. എല്ലാവർക്കും വെള്ളംതേടി നാടുവിടാനാകില്ലല്ലോ.
കെ.എസ്.ചിത്ര