Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Tuesday, November 12, 2019

പാലിയേറ്റീവ് കെയർ യൂണിറ്റ് ...കൊല്ലാട ഇ എം.എസ് പഠനകേന്ദ്രം & ഗ്രന്ഥാലയം

 പാലിയേറ്റീവ് കെയർ യൂണിറ്റ് ...
കൊല്ലാട ഇ എം.എസ് പഠനകേന്ദ്രം & ഗ്രന്ഥാലയത്തിന്റെ സ്വാന്ത്വന പരിചരണ രംഗത്തെ ഇടപെടലിന്റെ ഭാഗമായി പാലിയേറ്റീവ് കെയർ യൂണിറ്റ് രൂപീകരിച്ചു.കമ്പല്ലൂർ സ്കൂൾ മുൻ അധ്യാപകനും പാലിയേറ്റീവ് മേഖലയിൽ മികച്ച പ്രവർത്തകനുമായ ശ്രീ. രാധാകൃഷ്ണൻ സി.കെ യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.പരിപാടിയോടനുബ്ധിച്ച് വിപുലീകരിച്ച രക്തദാനസേനയുടെ പ്രകാശനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി കെ മോഹനൻ കമ്പല്ലൂർ പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തകനായ രൂപേഷ് കെ വി ക്ക് കൈമാറി നിർവ്വഹിച്ചു.കൂടാതെ കൊല്ലാട പാലീയേറ്റീവ് യുണിറ്റിനാവശ്യമായ ഉപകരണങ്ങൾ വാങ്ങുതിനായുള്ള സാമ്പത്തിക സഹായത്തിനായി മുനയം കുന്ന് സൈബർവിംഗ് വാട്ട്സപ്പ് കൂട്ടായ്മ സ്വരൂപിച്ച തുക കൂട്ടായ്മയുടെ ട്രഷറർ ദിപിൻ കെ.കെ യോഗത്തിൽ വച്ച് കെ ദാമോദരന് കൈമാറി. യോഗത്തിൽ കമ്പല്ലൂർ പ്രദേശത്തെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച അഗസ്റ്റ്യൻ മാസ്റ്റർ, കമ്പല്ലൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സെക്രട്ടറി കെ.പി ബൈജു എന്നിവർ ആശംസ അറിയിച്ചു.പ്രസ്തുത യോഗത്തിൽ ഗ്രന്ഥാലയം പ്രസിഡണ്ട് ശിവദാസ് എൻ.വി അധ്യക്ഷത വഹിച്ചു .സെക്രട്ടറി രവി.കെ.വി സ്വാഗതം പറഞ്ഞു. ദീപക്.പി വി നന്ദി പ്രകാശിപ്പിച്ചു.
പരിപാടിയോട് സഹകരിച്ച മുഴുവൻ നാട്ടുകാർക്കും നന്ദിയറിക്കുന്നതിനോടൊപ്പം പാലിയേറ്റീവ് കെയർ യൂണിന്റെ തുടർ പ്രവർത്തങ്ങൾക്ക് എല്ലാവിധ സഹായങ്ങളും പ്രതീക്ഷിക്കുന്നു.
      യൂണിറ്റ്ന് ആവശ്യമായ വാട്ടർ ബെഡ്, ഗ്ലൂക്കോ മീട്ടർ, വീൽചെയർ, രക്തസമ്മർദം അളക്കുന്നതിനാവശ്യമായ സ്നിഗ്മോമാനോമീറ്റർ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങാനുള്ള സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നു.