ഉർവിയെ പുഷ്പ്പിപ്പിക്കും കല പോൽ നമുക്കത്ര നിർവൃതികരം,
സർഗ വ്യാപാരമുണ്ടോ മന്നിൽ ?
Click here and please listen to this voice file from Kannur FM
(മൊബൈലിൽ ക്ലിക്കുന്നവർ വോയിസ് കേൾക്കാൻ രണ്ട് തവണ ക്ലിക്കണം)
കടുമേനി അപ്പുക്കുട്ടൻ നായർ മികച്ച കർഷകനാണ്.അദ്ദേഹത്തിന്റെ കൃഷിയിലുള്ള അറിവും താൽപര്യവും ആദരണീയമാണ്. ഞങ്ങളുടെ സ്കൂളിലെ വിദ്യാർഥികൾക്ക് നെൽക്കൃഷിയിൽ പരിശീലനം തന്നിട്ടുണ്ട്. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് 2013 ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂമിത്ര സേനാ ക്ലബ്ബിനുള്ള അവാർഡ് കമ്പല്ലൂർ ഗവ .ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചത്.(click here for a report ) തിരുവനന്തപുരത്ത് അന്നു നടന്ന സമ്മാനദാന ച്ചടങ്ങിൽ പരിസ്ഥിതി വകുപ്പിന്റെ ഡയരക്ടർ ശ്രീകണ്ഠൻ നായർ അപ്പുക്കുട്ടൻ നായരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കു നൽകിയ " മലയോരത്തെ നെൽകൃഷി പരിശീലനത്തെ "ക്കുറിച്ച് പ്രത്യേക പരാമർശം നടത്തിയിരുന്നു .( ഇതിന്റെ വീഡിയോ ലിങ്ക് ഇവിടെ ചേർക്കുന്നതാണ്https://www.youtube.com/watch?v=QVGfyk5qCys&t=3s ) നല്ലൊരു ആതിഥേയൻ കൂടിയായ അദ്ദേഹത്തിന്റെ വീട്ടിലും കൃഷിയിടത്തിലും ഞങ്ങൾ പലതവണ പോയിട്ടുണ്ട്. മിശ്ര വിള സമ്പ്രദായത്തിലെ അദ്ദേഹത്തിന്റെ വിജയകരമായ അനുഭവങ്ങൾ കേരള സമൂഹത്തിന്റെ അതിജീവനത്തിന് നിർണായകമായ മുതൽ കൂട്ടാണ് .വിവിധ കൃഷി കൂട്ടായ്മകളിൽ അദ്ദേഹത്തിന്റെ ക്ലാസുകൾ ലഭിക്കുന്നത് നന്നായിരിക്കും. അംഗീകാരങ്ങൾക്കു പുറകെ പോകാത്ത, പ്രകൃതി സ്നേഹിയും മാതൃകാ കൃഷിക്കാരനുമായ അദ്ദേഹത്തിന് ഇനിയും ധാരാളം അംഗീകാരങ്ങൾ ലഭിക്കട്ടെ. - CKR