ഭൂമിത്രസേന ക്ലബ്ബ് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കമ്പല്ലൂര്‍
BMC 215/HS 25/KGD/08/12
പരിസ്ഥിതി ദിനാഘോഷം- സമ്മാന വിതരണം
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ഉപന്യാസമത്സരം ,പോസ്റ്റർ രചനാ മത്സരം,ജലസുരക്ഷ ഇ-ക്വിസ് മത്സരം എന്നിങ്ങനെ വിവിധ മത്സരങ്ങളില്‍ ഹയർ സെക്കണ്ടറി ,ഹൈസ്കൂൾ ,അപ്പർ പ്രൈമറി ,ലോവർ പ്രൈമറി തലങ്ങളിലായി പങ്കെടുത്തവർക്കുള്ള സമ്മാനങ്ങളും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള കാഷ് അവാര്‍ഡും വാര്‍ഡ് മെമ്പര്‍ സുലോചന ടി വി വിതരണം ചെയ്തു.സി ജെ മാത്യു മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ കെ ഡി മാത്യു; സീനിയര്‍ അസിസ്റ്റന്റ് ബെറ്റി ജോര്‍ജ് ഫാക്കല്‍റ്റി ഇന്‍ ചാര്‍ജ് രാധാകൃഷ്ണന്‍ സി കെ എനിവര്‍ സംസാരിച്ചു ..ഭൂമിത്രസേന വളണ്ടിയര്‍ ആനന്ദ് ആര്‍ സ്വാഗതവും അര്‍ജുന്‍ ടി ആര്‍ നന്ദിയും പറഞ്ഞു.
08/07/2013 തിങ്കളാഴ്ച 11 മണിക്ക് നടന്ന യോഗത്തില്‍ പങ്കെടുത്ത ഹയര്‍ സെക്കണ്ടറി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളും നവാഗതരായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികളും സമ്മാനിതരായ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും ഉള്‍പെട്ട സദസ്സിന് ഈ സമ്മാനദാനച്ചടങ്ങ് പ്രചോദനകരമായി മാറി.
No comments:
Post a Comment