Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Friday, February 28, 2014

കമ്പല്ലൂർ ഭൂമിത്ര സേനാ ക്ലബ് വിദ്യാർത്ഥി നേതാക്കൾക്ക് ബഹുമാനപ്പെട്ട എം എൽ എ യുടെ അനുമോദനം


കമ്പല്ലൂര്‍ സ്കൂള്‍ ഹരിത വഴിയോരം 2014 -പദ്ധതിയുടെ ഉദ്ഘാടനം;ആയന്നൂർ കൂട്ടുകൃഷി  വിളവെടുപ്പും



ആയന്നൂർ കൂട്ടുകൃഷി  വിളവെടുപ്പും സംസ്ഥാന അവാർഡ്‌ ജേതാക്കളായ കമ്പല്ലൂർ  ഭൂമിത്ര സേനാ ക്ലബ് (നാഷണൽ സർവീസ് സ്കീം യൂനിറ്റിന്റെയും  കേരളാ കാലാവസ്ഥാ വ്യതിയാന വകുപ്പിന്റ്റെയും സംയുക്ത   സംരംഭം ) വിദ്യാർത്ഥി നേതാക്കൾക്ക് അനുമോദനവും നടന്നു (28 / 02 / 2014 )


Sunday, February 9, 2014

നന്ദി






പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങ ള്‍ക്ക്     കമ്പല്ലൂര്‍   ഹയര്‍സെക്കണ്ടറിസ്കൂളി നു  സംസ്ഥാന അവാര്‍ഡ്‌


അഭിനന്ദനങ്ങൾ ,

മഴയേയും വെയിലിനേയും കൂസാതെ അവധിദിനങ്ങളിൽ ,വൈകുന്നേരങ്ങളിൽ ,മധ്യാഹ്നങ്ങളിൽ പോലും ,

പാടത്തും നീർച്ചാലുകളിലും  വിയർപ്പൊഴുക്കിയ ഭൂമിത്ര സേനാ വളണ്ടിയ ർ മാർക്ക്  , കൂടെ  പ്രവർത്തിച്ച എൻ എസ് എസ്  വളണ്ടിയർമാർക്കും .

ഈ  വിജയം നിങ്ങളുടേതാണ് .


മണ്ണിനേയും മലകളേയും ജീവജലത്തെയും പ്രാണവാ യുവിനേയും നിലനിർത്താനുള്ള നമ്മുടെ പോരാട്ടത്തെ കേരളം മാനിക്കുന്നു .
പതറാതെ മുന്നോട്ട്‌ .


നന്ദി -

ആശയങ്ങളുംപിന്തുണയുമായി കൂടെ നിന്ന എന്‍എസ്എസ് ജില്ലാ കോഡിനേറ്റര്‍ മനോജ്കുമാര്‍ കെ ,സംസ്ഥാനകോഡിനേറ്റര്‍,പ്രോജക്റ്റ് ഓഫിസര്‍,എന്‍എസ്എസ് സെല്‍ ,

കാസര്‍ഗോഡ്‌ ജില്ലാ ശുചിത്വ മിഷന്‍ പ്രവര്‍ത്തകര്‍,

വിശേഷിച്ചുംഅസി`കോഡിനേറ്റര്‍വിനോദ്കുമാര്‍ കെ

ഈ പോരാട്ടങ്ങളെ അകക്കണ്ണു കൊണ്ട് അനുഗ്രഹിച്ച മാദ്ധ്യമ സുഹൃത്തുക്കൾക്ക് ,







ഇപ്പോഴും നെൽകൃഷി സാധ്യമാണെന്ന് ഞ ങ്ങളെ പഠിപ്പിക്കുന്ന കടുമേനി നല്ലൂർ അപ്പുക്കുട്ടൻ ചേട്ടനെ പോലുള്ള ജൈവ കർഷക സുഹൃത്തുക്കൾക്ക് ,

കൊല്ലാട ഹാപ്പി ആർട്സ് &സ്പോര്ട്സ് ക്ലബ് ,പ്രതിഭാ പുരുഷ സഹായ സംഘം,അംബെചാൽ  ,നേതാജി പുരുഷ സഹായ സംഘം കമ്പല്ലൂർ ,ഉദയ പുരുഷ സഹായ സംഘം കാട്ടി പ്പൊയിൽ ;ബെടൂർ വായനശാല ,സി ആർ സി വായനശാല ;തേജസ്വിനി കർഷക സംഘം ആയന്നൂർ ,വിവിധ കുടുംബ ശ്രീ യൂണിറ്റുകൾ ,നാട്ടുകാർ ,അദ്ധ്യാപക അനധ്യാപക സുഹൃത്തുക്കൾ ,പി റ്റി എ അംഗങ്ങൾ ,സുലോചന റ്റി വി ,സന്തോഷ്‌ കെ വി ;മേരിക്കുട്ടി ജെയിംസ്‌ എന്നിവരുൾപ്പെടെയുള്ള ജന പ്രതിനിധികൾ -എല്ലാവരുടേയും സഹകരണത്തിന് .










BHOOMITHRASENA LEADER; RIYA JOY

BHOOMITHRASENA LEADER; ARJUN T .R





 PANCHAYATH PRESIDENT IN A SHUCHTHWAGRAAMAM DEMO CLASS IN KADUMENI
NSS UNIT  LEADER;ANAND R

 NSS UNIT  LEADER;MIDHUNA SHAJI










Friday, February 7, 2014

കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂളിനു സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂമിത്രസേനാ ക്ലബിനുള്ള അവാർഡ്‌


കമ്പല്ലൂർ  ഹയർ സെക്കണ്ടറി  സ്‌കൂൾ ഈ വർഷം കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്    സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും  സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .

   ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ  പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ്  കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ  ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു .

 തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ  ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട  മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ   നിന്നും സ്കൂളിനു വേണ്ടി  അവാർഡ്‌  ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക  അദ്ധ്യക്ഷയായിരുന്നു .

       നേരത്തെ ചടങ്ങിൽ തിരുവനന്തപുരം ജില്ലയിൽ ഈ വർഷം തുടങ്ങുന്ന

" നഗരത്തിൽ ഒരു ഹരിതച്ചാർത്ത് "  എന്ന പ്രോഗ്രാമിൻറെ ഉൽഘാടനം
ബഹുമാനപ്പെട്ട മന്ത്രി ശ്രീ തിരുവഞ്ചൂർ ഉദ്ഘാടനം ചെയ്തു .

*********************************************************************************
സമ്മാനർഹരായവരുടെ ലിസ്റ്റ്‌  -

ഹയർ സെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാനത്ത്
 ഒന്നാം സ്ഥാനം -ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ,കമ്പ ല്ലൂർ 
രണ്ടാംസ്ഥാനം- ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂൾ , അയ്യപ്പൻകാവ് 
മൂന്നാം സ്ഥാനം -ഗവ ഹയർ സെക്കണ്ടറി സ്കൂൾ ,
കോളേജ് വിഭാഗത്തിൽ  മേഖലാതലത്തിൽ മാത്രം 

വടക്കൻ മേഖലയിൽ -

ഒന്നാം സ്ഥാനം -ഗവ എഞ്ചിനിയ റിംഗ് കോളേജ് ,വെസ്റ്റ് ഹിൽ ,കോഴിക്കോട് 
രണ്ടാംസ്ഥാനം-മേരിമാത ആട്സ് &സയൻസ് കോളേജ് ,മാനന്തവാടി ,വയനാട്‌ 

മദ്ധ്യ മേഖലയിൽ -

ഒന്നാം സ്ഥാനം -കൃസ്ത്യൻ കോളജ്‌ ,ചെമ്മണ്ണൂർ 
രണ്ടാംസ്ഥാനം-സെന്റ് തെരേസാസ് കോളേജ് ,എറണാകുളം 
മൂന്നാം സ്ഥാനം -ഗവ പോളി റ്റെക്നിക് കോളേജ് ,കളമശ്ശേരി 

ദക്ഷിണ മേഖലയിൽ -  

ഒന്നാം സ്ഥാനം -കതോലികൈറ്റ്  കോളെജ് ,പത്തനംതിട്ട 
രണ്ടാംസ്ഥാനം-മാർ ഇവാനോയിസ് കോളേജ് ,തിരുവനന്തപുരം 
മൂന്നാം സ്ഥാനം -സെന്റ്‌ ജോണ്‍ സ് കോളേജ്, അഞ്ചൽ 


















*********************************************************************************
കാസർഗോഡ്     ജില്ലാ ശുചിത്വ മിഷനും
 നാഷണൽ സർവീസ് കീം   ജില്ലാ സംസ്ഥാന   ഘടകങ്ങൾക്കും  -     നന്ദി 
 ആശയങ്ങൾക്കും പിന്തുണക്കും .

*********************************************************************************

ഇത് ടീം വർകിന്റെ വിജയം