കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ ഈ വർഷം കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ് ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .
ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു .
തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ് ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു .
നേരത്തെ ചടങ്ങിൽ തിരുവനന്തപുരം ജില്ലയിൽ ഈ വർഷം തുടങ്ങുന്ന
" നഗരത്തിൽ ഒരു ഹരിതച്ചാർത്ത് " എന്ന പ്രോഗ്രാമിൻറെ ഉൽഘാടനം
ബഹുമാനപ്പെട്ട മന്ത്രി ശ്രീ തിരുവഞ്ചൂർ ഉദ്ഘാടനം ചെയ്തു .
*********************************************************************************
സമ്മാനർഹരായവരുടെ ലിസ്റ്റ് -
ഹയർ സെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാനത്ത്
ഒന്നാം സ്ഥാനം -ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ,കമ്പ ല്ലൂർ
രണ്ടാംസ്ഥാനം- ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂൾ , അയ്യപ്പൻകാവ്
മൂന്നാം സ്ഥാനം -ഗവ ഹയർ സെക്കണ്ടറി സ്കൂൾ ,
കോളേജ് വിഭാഗത്തിൽ മേഖലാതലത്തിൽ മാത്രം
വടക്കൻ മേഖലയിൽ -
ഒന്നാം സ്ഥാനം -ഗവ എഞ്ചിനിയ റിംഗ് കോളേജ് ,വെസ്റ്റ് ഹിൽ ,കോഴിക്കോട്
രണ്ടാംസ്ഥാനം-മേരിമാത ആട്സ് &സയൻസ് കോളേജ് ,മാനന്തവാടി ,വയനാട്
മദ്ധ്യ മേഖലയിൽ -
ഒന്നാം സ്ഥാനം -കൃസ്ത്യൻ കോളജ് ,ചെമ്മണ്ണൂർ
രണ്ടാംസ്ഥാനം-സെന്റ് തെരേസാസ് കോളേജ് ,എറണാകുളം
മൂന്നാം സ്ഥാനം -ഗവ പോളി റ്റെക്നിക് കോളേജ് ,കളമശ്ശേരി
ദക്ഷിണ മേഖലയിൽ -
ഒന്നാം സ്ഥാനം -കതോലികൈറ്റ് കോളെജ് ,പത്തനംതിട്ട
രണ്ടാംസ്ഥാനം-മാർ ഇവാനോയിസ് കോളേജ് ,തിരുവനന്തപുരം
മൂന്നാം സ്ഥാനം -സെന്റ് ജോണ്‍ സ് കോളേജ്, അഞ്ചൽ
*********************************************************************************
കാസർഗോഡ് ജില്ലാ ശുചിത്വ മിഷനും
നാഷണൽ സർവീസ് കീം ജില്ലാ സംസ്ഥാന ഘടകങ്ങൾക്കും - നന്ദി
ആശയങ്ങൾക്കും പിന്തുണക്കും .
*********************************************************************************
ഇത് ടീം വർകിന്റെ വിജയം
No comments:
Post a Comment