Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Thursday, April 4, 2019

'പളളം' എന്ന ഡോക്യുമെൻ്ററി-കൗതുകകരവും ഏറെ വിജ്ഞാനപ്രദവും

ഇന്നലെ കൊട്ടയാടുള്ള നമ്മുടെ രാധാകൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ വച്ച് ജയേഷ് പാടിച്ചാൽ സംവിധാനം ചെയ്ത (ക്യാമറയും) 'പളളം' എന്ന ഡോക്യുമെൻ്ററി കണ്ടു.
4 വർഷമെടുത്താണത്രേ 28 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെൻററി നിർമ്മിച്ചത്.

എന്തായാലും പള്ളം കൗതുകകരവും ഏറെ വിജ്ഞാനപ്രദവുമായ ഒരു ഫിലിമാണ്.
പള്ളം എന്നു പറഞ്ഞാൽ ജീവജാലങ്ങൾക്കു് അന്നവും അഭയവും ദാഹജലവും നൽകുന്ന ചെങ്കൽ പ്രദേശങ്ങളിലുള്ള താഴ്ന്ന നിലങ്ങളിലെ വെള്ളക്കെട്ടുകളാണെന്നാണ് അദ്ദേഹം ആ മുഖം നൽകിയതിൽ നിന്ന് മനസ്സിലാക്കാനായത്.

മഴക്കാലത്ത് രൂപപ്പെടുന്ന ഇത്തരം ജലാശയങ്ങൾ കാസർഗോഡ് ജില്ലയിൽ ധാരാളമുണ്ടത്രേ.

മനോഹരമായ ഫ്രെയ്മുകളിൽ പള്ളങ്ങളെ ആശ്രയിച്ചു കഴിയുന്ന കൂത്താടി മുതൽ കുറുക്കൻ വരെയുള്ള പക്ഷി -മൃഗ ജാലങ്ങളെ പരിചയപ്പെടുത്തിയും അവയുടെ ഇണചേരൽ പ്രജനനം, ജീവ സാന്താരണം വരെ  പ്രൊഫഷണൽതികവിൻ്റെ സൂക്ഷമതയോടെ പകർത്തിയിരിക്കുന്നു ജയേഷ്. വിവിധയിനം പക്ഷികളും മത്സൃങ്ങളും, തവളകൾ, പാമ്പുകൾ, ചെറു മൃഗങ്ങൾ അടക്കമുള്ള ജീവികളെല്ലാം ഇവിടെ അണിനിരക്കുന്നണ്ട്.

 മനുഷ്യൻ്റെ ദുഷ്ചെയ്തികളും, കൊള്ളരുതായ്മകളും മൂലം പള്ളങ്ങൾക്കുണ്ടാവുന്ന നാശവും തദ്വാര ജീവജാലങ്ങളനുഭവിക്കുന്ന ദുരിതവും ദുരന്തവും എടുത്തു കാണിച്ചാണ് ചിത്രം അവസാനിപ്പിക്കുന്നത്

ദൃശ്യങ്ങൾക്കനുസരിച്ചുള്ള സാരവത്തായ സ്ക്രിപ്റ്റും, പ്രൗഡോജ്വലമായ നരേഷനും കാഴ്ചയെ സഹായിക്കയും ദൃശ്യങ്ങൾ ബാക്കി വച്ച കുറവ് പരിഹരിക്കയും ചെയ്യുന്നു.
പരിസ്ഥിതി സൗഹൃദ ജീ വിതത്തെക്കുറിച്ച് തലമുറകളെ ബോധവൽക്കരിക്കുന്ന ഈ ചിത്രത്തിൻ്റെ പിന്നിൽ നമ്മുടെ ജിതേഷ് കമ്പല്ലൂർ മാഷ് കൂടി ഉണ്ടെന്നറിയുന്നു.👏👏

രാധാകൃഷ്ണൻ മാഷിൻ്റെ റിട്ടയർമെൻ്റ് ചടങ്ങുകളുടെ ഭാഗമായാണ് ചിത്രമവിടെ പ്രദർശിപ്പിച്ചത്.🙏🌹🌹

എന്തായാലും ചിത്രത്തോടൊപ്പം മാഷ് ടെ മനോഹരമായ വീടും ഇന്നലെ ഇങ്ങനെ കാണാനായി.-
************************************************************************************
എനിക്ക് പള്ളം എന്ന ഡോകുമെന്ററിയിലൂടെ മനസ്സിലായത് നമ്മൾ ജീവികളേയും പക്ഷികളേയും ഉപദ്രവിക്കരുത്. നമ്മൾ അവയെ സ്നേഹിക്കുകയാണ് ചെയ്യേണ്ടത്. പക്ഷികൾ മുട്ടയിടുന്നതും അവ കൂട്ട് കൂടുന്നതുമൊക്കെ യാ ണ് എനിക്ക് ഇതിൽ നിന്നു മനസ്സിലായത്. മുങ്ങാം കോഴി ഇത് കൂട് ഉണ്ടാക്കുന്നത് ചണ്ടിയും പ്ലാസ്റ്റിക്കും കൊണ്ടാണ്.പിന്നെ ഒരു പ്രത്യേക തയുണ്ട്. ഇവറ്റകൾ മുട്ട ഇടാനാകുമ്പോഴാണ് കൂട് ഉണ്ടാക്കുന്നത്. പിന്നെ കുറേ പക്ഷികളേയും മൃഗങ്ങളേയും മീനുകളേയും ഒക്കെ കാണാൻ സാധിച്ചു.പിന്നെ എനിക്ക് ഇതിൽ നിന്ന് ഒരു കാര്യം കൂടി മനസ്സിലായി. ഒരിക്കലും മൃഗങ്ങളേയും പക്ഷികളേയും കൊല്ലരുത്. അങ്ങിനെ ചെയ്താൽ ദൈവം പോലും പൊറുക്കൂല. ഇത് ഓർക്കുക.ഈ പള്ളം എന്ന മൂവി സംവിധാനം ചെയ്തത് ജയേഷ് പാടിച്ചാൽ ആണ്- ദേവപ്രിയ മനോജ്, കൊട്ടയാട് കവല, ആലക്കോട്.( എഡിറ്റ് ചെയ്യാതെ വാട്സ പ്പിൽ ടൈപ്പ് ചെയ്തത് സി.കെ.രാധാകൃഷ്ണൻ മാസ്റ്റർ )
 ******************************************************************************
പള്ളം - ഒരു ജീവാഭയം
Pallam-an arc of life
30mts
Full HD

Camera
Direction
Jayesh padichal
   
Sound, Editing
Sethu k padoli

Script; commentary
Dr. E. Unnikrishnan

Producer

Ecofolk
an initiative for green communication 

Address

Ecofolk
Sataveri
Kandoth
Payyannur
670307

Email
 kavunni@gmail.com
 *******************************************************

No comments:

Post a Comment