Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Thursday, April 4, 2019

" ജീവജലം" എന്ന കനിവിന്റെ പുരസ്ക്കാരം നേടാൻ മധ്യവേനൽ അവധി നാളുകളിൽ കുട്ടികൾക്കൊരവസരം.

പ്രി യരെ, വേനൽ  കടുക്കുകയാണ് പറവകൾക്കായി കരുതാം നമുക്കൊരിറ്റു വെള്ളം..." ജീവജലം" എന്ന കനിവിന്റെ പുരസ്ക്കാരം നേടാൻ മധ്യവേനൽ അവധി നാളുകളിൽ  കുട്ടികൾക്കൊരവസരം.
ലക്ഷ്യം കുട്ടികൾ പ്രകൃതിയേയും, ജീവജാലങ്ങളേയും കുറിച്ച് അവബോധമുള്ളവരായി വളരേണം എന്ന ആഗ്രഹം മാത്രം... 
10,001 പത്തായിരത്തൊന്ന് രൂപ സമ്മാനതുകയും പ്രശസ്ഥിപത്രവും, ശിൽപ്പവുമാണ് വിജയികൾക്ക് നൽകുന്നത് മൂന്ന് വിജയികളെ തിരഞ്ഞെടുക്കും യഥാക്രമം 5001,3001,2001, ഇങ്ങനെയാണ് സമ്മാനതുക നൽകുക ( മഴക്കാലം തുടങ്ങും വരെയാണ് തുടരേണ്ടത്. വിജയികൾക്ക് പുരസ്ക്കാരം നൽകുന്ന ദിവസം പകർത്തിയ ദൃശ്യങ്ങളുടെ പ്രദർശനവും റിപ്പോർട്ട് അവതരണവും പക്ഷി നിരീക്ഷണ ക്ലാസ്സും പ്രൊഫസർ ഇന്ദുചൂഡൻ മാഷിന്റെ കേരളത്തിലെ പക്ഷികളുടെ പുതിയ പതിപ്പായ പുസ്തകവും ഒരു ദിവസത്തെ പക്ഷി നിരീക്ഷണ യാത്രയും ഒപ്പം പക്ഷി ചിത്രം പകർത്താനുള്ള ഫോട്ടോഗ്രാഫി ക്ലാസ്സും നൽകുന്നതാണ് പറവകളെക്കുറിച്ചുള്ള കഥയും കവിതയും തയ്യാറാക്കുന്നവർക്ക് പ്രത്യേക സമ്മാനം നൽകുന്നതാണ്)

ചെയ്യേണ്ടുന്നത് ഇത്രയുമാണ്
ചിത്രത്തിൽ കാണുന്നതുപോലെ
മൺപാത്രങ്ങളിൽ ശുദ്ധജലം നിറച്ച് അതിൽ വരുന്ന പക്ഷികളുടെ നിറവും, വലിപ്പവും,സ്വഭാവ സവിശേഷതകളും
നിരീക്ഷിച്ച് വിവരണങ്ങൾ സമയവും തീയതിയും ഉൾപ്പെടെ രേഖപ്പെടുത്തണം
  ഫോട്ടോകളും വീഡിയോയും അടങ്ങുന്ന ശേഖരം തയ്യാറാക്കുക
മൊബൈലിൽ പകർത്തിയവയും സ്വീകരിക്കുന്നതാണ്
വെള്ളം അഴുകുമ്പോൾ മാറ്റി നിറയ്ക്കാൻ ശ്രദ്ധിക്കുമല്ലൊ
എറ്റവും കൂടുതൽ ഇനം വെള്ളം കുടിക്കാനെത്തുന്ന പക്ഷികളുടെ വിവരണവും ചിത്രങ്ങളും മറ്റു നിരീക്ഷണ വിവരങ്ങളുടെയും മേന്മ മുൻനിർത്തിയാണ് വിജയികളെ തിരഞ്ഞെടുക്കുക
കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ നമ്പറിൽ ബന്ധപ്പെടുക 9747602581
 പറവകൾക്ക് വേണ്ടി എന്നാൽ സാധിക്കുന്നൊരു കാര്യം ചെയ്യാനുള്ള ശ്രമമാണിത് എല്ലാ സുമനസ്സുകളും കൂടെ കൂടുമല്ലൊ...
നാളെ മുതൽ തന്നെ ശ്രമിക്കുമെന്ന പ്രതീക്ഷയോടെ -ജയേഷ്  പാടിച്ചാൽ...

No comments:

Post a Comment