STEPS TO PROTECT AKKOKAVU ( CONSERVATION OF SACRED GROVE ) ON 3/08/2018
ആക്കോക്കാവില്‍ പച്ചപ്പൊരുക്കാന്‍ കമ്പല്ലൂരിലെ കുട്ടികള്‍
നാശോന്മുഖമായ കമ്പല്ലൂരിലെ ആക്കോക്കാവിനെ പച്ചപ്പണിയിക്കാന്‍ കുട്ടികളുടെ കൂട്ടായ്മ. ഒരുകാലത്ത് നിറഞ്ഞ വനമായിരുന്ന കാവില്‍ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാക്കിയായത് കുറച്ചു മരങ്ങളും പാറപ്പരപ്പും മാത്രം. ഇപ്പോള്‍ ബാക്കിയായ കാവിലെ രണ്ടേക്കര്‍ മണ്ണിനെ പച്ചപ്പണിയിക്കാന്‍ ഒരുങ്ങുകയാണ് കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ പി ടി എയും എന്‍ എസ് എസും സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സും ജൂനിയര്‍ റെഡ്ക്രോസ്സും. ഈ പ്രവര്‍ത്തനത്തില്‍ അവരോടൊപ്പം കമ്പല്ലൂരിലെ സി ആര്‍ സി ഗ്രന്ഥശാലയും കൈകോര്‍ക്കുന്നു. പിന്‍തുണയുമായി കാവു സംരക്ഷണ സമിതിയും കമ്പല്ലൂര്‍ ശ്രീ ഭഗവതീക്ഷേത്രം ട്രസ്റ്റീ ബോര്‍ഡും ഒപ്പമുണ്ട്.

ആദ്യഘട്ടമായി കാവില്‍ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കും. എല്ലാ മാസവും തൈകളുടെ വളര്‍ച്ച നിരീക്ഷിക്കാനുള്ള സംവിധാനവും സംഘാടകരുടെ നേതൃത്വത്തില്‍ ഉണ്ടാകും. വേനല്‍ക്കാലത്ത് സമീപവാസികളുടെ സഹകരണത്തോടെ നനയ്ക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. കാവിന്റെ ഭൂമി റവന്യൂ അധികാരികളെക്കൊണ്ട് അളന്നു തിട്ടപ്പെടുത്തുവാനുള്ള നടപടികള്‍ കാവു സംരക്ഷണ സമിതികളുടെ നേതൃത്വത്തില്‍ നടപ്പിലാക്കും. ദേവസ്വം ബോര്‍ഡിന്റെയും ജനപ്രതിനിധികളുടോയും സഹകരണത്തോടെ മതില്‍ കെട്ടി സംരക്ഷിക്കുവാനുള്ള ശ്രമവും വിജയത്തിലെത്തിക്കും. വരുന്ന പത്തു വര്‍ഷക്കാലം കൊണ്ട് ആക്കോക്കാവിനെ ജൈവസമ്പന്നമായ വനഭൂമിയാക്കി മാറ്റുവാനുള്ള നാടിന്റെ ശ്രമങ്ങള്‍ക്കാണ് വനവല്‍ക്കരണ പരിപാടിയിലൂടെ തുടക്കം കുറിച്ചത്.
കമ്പല്ലൂര്‍ സി ആര്‍ സി പരിസരത്തുനിന്ന് ആരംഭിച്ച കാവു സംരക്ഷണസന്ദേശയാത്ര വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി കെ മോഹനന്‍ ഫ്ലാഗ് ഓഫ് ചെയ്തു. വളണ്ടിയര്‍മാരോടൊപ്പം ഗ്രന്ഥശാലാ പ്രവര്‍ത്തകരും കാവു സംരക്ഷണ സമിതി ആംഗങ്ങളും പ്രകൃതി സ്നേഹികളും ജാഥയില്‍ അണിചേര്‍ന്നു. തുടര്‍ന്ന് കാവിനു സമീപം ചേര്‍ന്ന ഉദ്ഘാടനപരിപാടിയില്‍ കാസറഗോഡ് ഡി വൈ എസ് പി പി കെ സുധാകരന്‍ മുളന്തൈ നട്ടുകൊണ്ട് വനവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കാവിന് സ്ഥലം വിട്ടു നല്‍കിയ കെ കെ മോഹനന്‍ നമ്പ്യാര്‍ മാസ്റ്ററെ കമ്പല്ലൂര്‍ ശ്രീ ഭഗവതീക്ഷേത്രം ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ശ്രീ നാരായണന്‍ പി പൊന്നാടയണിയിച്ച് ആദരിച്ചു. കാവു സംരക്ഷണ സമിതി ചെയര്‍മാന്‍ പി ടി ദിവാകരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി മാത്യു, എം എം സുലോചന, പി ടി എ പ്രസിഡന്റ് കെ എസ് ശ്രീനിവാസന്‍, സ്കൗട്ട് മാസ്റ്ററായ സി ശ്രീകാന്ത്, ഷിജു മോഹന്‍. ടി വി കൃഷണന്‍, കെ പി രമേശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഹെഡ്‌മാസ്റ്റര്‍ വി വി ഭാര്‍ഗവന്‍ സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി അനില്‍ കമ്പല്ലൂര്‍ നന്ദിയും പറഞ്ഞു. വനവല്‍ക്കരണത്തോടൊപ്പം വളണ്ടിയര്‍മാരുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ കാവിനുള്ളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കി റീസൈക്ലിംഗിനു കൈമാറി. പ്രവര്‍ത്തനങ്ങള്‍ക്ക് കെ പി ബൈജു, പി രവീന്ദ്രന്‍, ശിവദാസന്‍, കെ വി രവി, സി വി ദിനേശന്‍, ശ്രീജ സി, രാജേഷ് കെ ഓ, ഷിഖിന്‍ കമ്പല്ലൂര്‍, ഹരികൃഷ്ണന്‍, അനീഷ് പി വി, കെ പി ഗോവിന്ദന്‍, ടാര്‍ലി കെ എ, ഷീജ, സി കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.-posted by Baiju K P,HSST ,GHSS KAMBALLUR ( FB 03082019 )
No comments:
Post a Comment