Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Wednesday, May 22, 2019

ജൈവ വൈവിധ്യ ദിനം ആചരിച്ചാൽ മാത്രം പോരാ,കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം



ജൈവ വൈവിധ്യ ദിനം ആചരിച്ചാൽ മാത്രം പോരാ ,കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു്  ജലസംരക്ഷണ രീതികൾ നിയമമാക്കിയും കെട്ടിടനിർമാണം അടക്കമുള്ള വികസന പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണ നയങ്ങൾക്ക് വിധേയമാക്കുകയും വേണം .ജലം പൊതു സ്വത്തായി പ്രഖ്യാപിച്ചു ഓരോ ഗ്രാമ യൂണിറ്റിന്റെയും ആവശ്യത്തിന് മാത്രമുള്ള മിതമായ ഉപയോഗം ഉറപ്പു വരുത്തുക .പൊതുചടങ്ങുകളിൽ ടാപ്പ്  ആവശ്യത്തിലധികം നേരം തുറന്നു പിടിച്ചു കൈകഴുകുന്ന രീതി നിരോധിക്കുക .പ്ലാസ്റ്റിക്  കത്തിക്കുന്നതിനെതിരെ അതിശക്തമായ നിയന്ത്രണം ഏർപ്പെടുത്തുക .ചാലുകളിലും തോടുകളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ  നിരന്തര പ്രാദേശിക മോണിറ്ററിംഗ് ഏർപ്പെടുത്തുക .മഴക്കുഴികൾ  കിണറുകൾക്കു സമീപം കുഴിച്ചു മഴവെള്ളം ഭൂമിയിലേക്കിറക്കുക .സ്വകാര്യ സംരക്ഷിത വനങ്ങളിലേക്കും വയലുകളിലേക്കും   വികസനത്തിൻറെ പേരിലുള്ള കയ്യേറ്റം അവസാനിപ്പിക്കുക .  ഇതൊക്കെ വായിച്ചു ലൈക്കടിക്കുന്നതിനു പകരം അതാതു പ്രദേശങ്ങളിൽ കർമസമിതികൾ രൂപികരിച്ചു അടിയന്തിര പ്രവർത്തനങ്ങൾ തുടങ്ങുക .ഭാവി തന്നെ ഇല്ലെങ്കിൽ ഭാവിക്കു വേണ്ടി എന്തിനു പഠിക്കണം എന്ന ചോദ്യത്തിന് ഉത്തരം നമ്മുടെ പ്രവർത്തനങ്ങളാകട്ടെ -CKR 








No comments:

Post a Comment