ആലക്കോട് ഗ്രാമപഞ്ചായത്തിലെ കൊട്ടയാടു പ്രദേശത്തെ മാതൃകാ സ്വയംസഹായ സംഘത്തിന്റെയും ആലക്കോട് എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷനൽ സർവീസ് സ്കീം യൂനിറ്റിന്റെയും ആഭിമുഖ്യത്തിൽ കൊട്ടയാട് മേഖലയിൽ ശുചീകരണ പ്രവർത്തനം ജൂൺ 2 ഞായറാഴ്ച രാവിലെ 10 മണിക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർ ഉദ്ഘാടനം ചെയ്യുന്നു. കൂടാതെ അന്നത്തെ യോഗത്തിൽ ഈ അക്കാദമിക് വർഷം മാതൃകാ സ്വയംസഹായ സംഘ അംഗങ്ങളുടെ കുടുംബാം ഗങ്ങളിൽ വെച്ച് ഏറ്റവും മികച്ച എസ് എസ് എൽ സീ ഫലം നേടിയ ബിമൽ ബെന്നി എന്ന വിദ്യാർത്ഥിയെ അനുമോദിക്കുകയും ചെയ്യുന്നു . പ്രസ്തുത ചടങ്ങിലും തുടർ പ്രവർത്തനങ്ങളിലും താങ്കളുടെ സാന്നിദ്ധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
പ്രവർത്തനങ്ങൾ 02/06/2019
ചാൽ ശുചീകരണം
പ്ലാസ്റ്റിക് ശേഖരണം
റോഡരികു ശുചീകരണം
അനുമോദന സമ്മേളനം .
പ്രവർത്തനങ്ങൾ 02/06/2019
ചാൽ ശുചീകരണം
പ്ലാസ്റ്റിക് ശേഖരണം
റോഡരികു ശുചീകരണം
അനുമോദന സമ്മേളനം .
No comments:
Post a Comment