അരുവി ശുചീകരണം മൂന്നാം മേഖല -10 am-1 pm 23/06/2013
അമ്പേച്ചാൽ
കമ്പല്ലൂർഹയർ സെക്കണ്ടറി സ്കൂൾ ഭൂമിത്രസേന ക്ലബിന്റെയും എൻ എസ് എസ് ടീമിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ അമ്പേച്ചാൽ ശുചീകരിച്ചു .അമ്പേച്ചാലിന്റെ ഉത്ഭവ സ്ഥാനം സന്ദർശിച്ചു .റിസർവ് വനത്തിന്റെ അടുത്തു നിന്നും കുതിച്ചു ചാടുന്ന ശക്തമായ നീരുറവ വിദ്യാർത്ഥികൾക്ക് കൌതുകമായി . ഉത്ഭവ സ്ഥാനം മുതൽ ചെമ്മരംകയം റോഡ് വരെയുള്ള ഭാഗമാണ്പ്ലാസ്റ്റിക് വിമുകതമാക്കി ശുചീകരിച്ചത്.10 വളണ്ടിയർമാരും 1 0 നാട്ടുകാരും ഉൾപ്പെടെ ഇരുപതോളം സന്നദ്ധപ്രവർത്തകർ പങ്കെടുത്തു
.ഇതിന്റെ കൂടെ ചാലിന്റെ സമീപമുള്ള വീടുകളിൽ ലഘു ലേഖ വിതരണവും നടന്നു.പ്രവർത്തനം വാർഡ് മെമ്പർ സുലോചന ടി വി ഉൽഘാടനം ചെയ്തു .മുൻ പി ടി എ അംഗം കെ രാഘവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു .
സജീവൻ കമ്പല്ലൂർ സ്വാഗതവും ഭൂമിത്രസേന ക്യാപ്റ്റൻ അർജുൻ ടി ആർ നന്ദിയും പറഞ്ഞു.വാർഡ് മെമ്പർ സന്തോഷ് കെ.വി ,അനീഷ് ,രാഘവൻ ,കുടുംബ ശ്രീ പ്രതിനിധികൾ ജാനകി , ഓമന ,അഗസ്ത്യൻ മാസ്റ്റർ ,സ്നേഹ കൃഷ്ണൻ ,ഫാകൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ സി കെ എന്നിവർ സംസാരിച്ചു .
6 ഓളം ചാക്കുകൾ നിറയെ പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും നീക്കം ചെയ്തു .കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിച്ചു .
മാലിന്യങ്ങൾ ചാലുകളിൽ നിക്ഷേപിക്കുന്നത് ശരിയല്ലെന്ന് തുടങ്ങി ശരിയായ മാലിന്യ സംസ്കരണ രീതികളെ ക്കുറിച്ച് വിശദീകരിക്കുന്ന ലഘുലേഖ 10ഓളം വീടുകളിൽ ഇന്ന് എത്തിച്ചു .
.പൊതുവെ ഈ മേഖലയിൽ മാലിന്യം കുറവായി
മാത്രമേ കണ്ടുള്ളൂ `പ്ലാസ്റ്റിക് കുപ്പികൾ അധികം കണ്ടില്ല .ഈ ഭാഗത്തു മദ്യപ ന്മാർ ഇല്ല എന്നതാകാം കാരണം .അമ്പെച്ചാൽ മേഖല മദ്യ വിരുദ്ധ മേഖലയായി നാട്ടുകാർ പ്രതിജ്ഞ എടുത്ത തായി അറിയാനും കഴിഞ്ഞു.
എന്നാൽ കുളിക്കടവുകളിൽ സോപ്പ് പൊതികളും ഡി റ്റ ർജന്റ്റ് പൊതികളും ധാരാളമായി ചാലിൽ വലിച്ചെറിഞ്ഞതായി കണ്ടു .ഈ കേന്ദ്ര ങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള സന്ദേ ശ മടങ്ങിയ ബോർഡുകളും പ്ലാസ്റ്റിക് ശേഖരിക്കാൻ പ്രത്യേക ചാക്കുകളും വെക്കണമെന്ന് അഭിപ്രായമുണ്ടായി.
വലിയ തോട്ടങ്ങളുടെ ഉടമകൾ താമസിക്കുന്ന പ്രദേശ മാകയാലാണ് ചാലിൽ മാലിന്യങ്ങൾ കുറഞ്ഞതെന്നും തോന്നുന്നു.ചാലിന് ചേർന്ന് വീടുള്ള സ്ഥലങ്ങളിൽ ചാലിൽ പ്ലാസ്റ്റിക് നിറഞ്ഞു കിടക്കുന്നത് ഇതിന് തെളിവായെടുക്കാം .ഇത്തരം വീടുകളിൽ കേന്ദ്രീകരിച്ചു മാലിന്യസംസ്കരണത്തിന് കൂടുതൽ സാമ്പത്തിക സാങ്കേതിക സഹായങ്ങളും നിരീക്ഷണവും പഞ്ചായത്ത് അധികൃതരിൽ നിന്നും നാട്ടുകാരിൽ നിന്നും ഉണ്ടാകേണ്ടതുണ്ട് .
ബാക്കി പത്രം
കക്ഷി രാഷ്ട്രിയ ഭേദമില്ലാതെ, നാട്ടുകാരിൽ നിന്നും ആവേശ പൂർണമായ സഹകരണമാണ് കിട്ടുന്നത്.എന്നാൽ അമ്പേച്ചാൽ മേഖലയിൽ കഴിഞ്ഞ വർഷം നട്ടു പിടിപ്പിച്ച വേപ്പിൻ തൈകൾ സാമൂഹ്യ ദ്രോഹികൾ പിഴുതു കളഞ്ഞതായി യാത്രയിൽ ഞങ്ങൾ കണ്ടെത്തി .
കഴിഞ്ഞാഴ്ച ചാലിൽ ഇറങ്ങി ശേഖരിച്ച പ്ലാ സ്റ്റിക് നിറച്ച ചാക്കുകളിൽ ചിലതു ചാലിൽ ചൂണ്ടയിടാൻ വന്നവരിൽ ആ രോ ചാലിൽ ഒഴുക്കി കളഞ്ഞതായി വളണ്ടിയർമാർ റിപ്പോർട്ട് ചെയ്തു.
അടുത്ത പ്രവർത്തനം അടുത്ത ശനി ഉച്ചയ്ക്ക് ശേഷം (29 /06/2013) 2 മണിക്കു ചേടിക്കുണ്ട് ചാൽ ഉത്ഭവസ്ഥാന ത്തു നിന്നും (കംപല്ലൂർ അമ്പലത്തിനു അടുത്തുള്ള അരയാൽ ).
സ്വാഗതം !

No comments:
Post a Comment