Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Sunday, June 23, 2013

ചെരുവപ്പാടി -കലയംകുണ്ട് ചാൽ ശുചീകരണം 22/6/2013 ; 3 PM -5 PM

അരുവി  ശുചീകരണം 

കമ്പല്ലൂർഹയർ സെക്കണ്ടറി സ്കൂൾ  ഭൂമിത്രസേന ക്ലബിന്റെയും എൻ  എസ് എസ് ടീമിന്റെയും നാട്ടുകാരുടെയും  നേതൃത്വത്തിൽ ചെരുവപ്പാടി -കലയംകുണ്ട് ചാൽ  ശുചീകരിച്ചു .ചെരുവപ്പാടി ചാലിന്റെ ഉത്ഭവ സ്ഥാനം സന്ദർശിച്ചു .ചെരുവപ്പാടി  ഉത്ഭവ സ്ഥാനം മുതൽ ആക്കൊകാവ്  റോഡ്‌  വരെയുള്ള ഭാഗമാണ്പ്ലാസ്റ്റിക്‌ വിമുകതമാക്കി  ശുചീകരിച്ചത്.10 വളണ്ടിയർമാരും 20 നാട്ടുകാരും ഉൾപ്പെടെ മുപ്പതോളം സന്നദ്ധപ്രവർത്തകർ പങ്കെടുത്തു

         .ഇതിന്റെ കൂടെ ചാലിന്റെ സമീപമുള്ള വീടുകളിൽ  ലഘു ലേഖ വിതരണവും നടന്നു.പ്രവർത്തനം വാർഡ് മെമ്പർ സന്തോഷ്‌ കെ വി ഉൽഘാടനം ചെയ്തു .കെ പി രമേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .
ഗിരിഷ്‌ ടി വി സ്വാഗതവും ഭൂമിത്രസേന ക്യാപ്റ്റൻ റിയ ജോയി  നന്ദിയും പറഞ്ഞു.ജേസീസ് പ്രതിനിധി ദിലീപ് പി , നേതാജി പുരുഷസഹായ സംഘം പ്രതിനിധി ജിതേഷ് കമ്പല്ലുർ ,ഫാകൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ സി കെ എന്നിവർ സംസാരിച്ചു .

10 ഓളം ചാക്കുകൾ നിറയെ പ്ലാസ്റ്റിക്‌ കുപ്പികളും മാലിന്യങ്ങളും നീക്കം ചെയ്തു .കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിച്ചു .

മാലിന്യങ്ങൾ ചാലുകളിൽ നിക്ഷേപിക്കുന്നത് ശരിയല്ലെന്ന് തുടങ്ങി ശരിയായ മാലിന്യ സംസ്കരണ രീതികളെ ക്കുറിച്ച് വിശദീകരിക്കുന്ന ലഘുലേഖ 25ഓളം വീടുകളിൽ ഇന്ന് എത്തിച്ചു .
കക്ഷി രാഷ്ട്രിയ ഭേദമില്ലാതെ നാട്ടുകാരിൽ നിന്നും ആവേശ പൂർണമായ സഹകരണമാണ് കിട്ടുന്നത് .
അടുത്ത പ്രവർത്തനം നാളെ രാവിലെ (ഞായർ ,23/06/2013)10 മണിക്കു  അംബെചാൽ ഉത്ഭവസ്ഥാന ത്തു നിന്നും . സ്വാഗതം ! 



















No comments:

Post a Comment