Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Wednesday, December 11, 2019

ജനകീയ ഡോക്ടർ ബിജോയ് മാത്യുവിനെ ആദരിച്ചു


ആലക്കോട് കൊട്ടയാട് കവല മാതൃകാ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ 8-12-2019 ന് സുരേഷ്  പാറയിലിൻറെ ഭവനത്തിൽ വെച്ച്   അനുമോദന യോഗം നടന്നു. ദേശീയ ഗുണനിലവാര സൂചിക അനുസരിച്ച് ദേശീയതലത്തിലും സംസ്ഥാന തലത്തിലും മികച്ച സേവനത്തിനുള്ള അംഗീകാരം നേടിയ തേർത്തല്ലി പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിൽ സേവനം നടത്തിവരുന്ന കൊട്ടയാട് കവലയിലെ ജനകീയ ഡോക്ടർ ബിജോയ് മാത്യുവിനെ ആദരിച്ചു. കൂടാതെ കണ്ണൂർ ജില്ലാതല  സഹോദയ സ്പോട്സ് മീറ്റർ ഡിസ്കസ് ത്രോ, ഷോട് പുട് എന്നീ ഇനങ്ങളിൽ സ്വർണ മെഡൽ നേടിയ എയ്ബൽ ബിജുവിനെ അനുമോദിക്കുകയും ചെയ്തു. നരിയമ്പാറ ഗ്രാമ പഞ്ചായത്തംഗം ഔസേപ്പച്ചൻ   അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയും ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു. രാജു മേക്കുഴയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ  സുരേഷ്  പാറയിൽ , ബീന കൊച്ചില്ലാത്ത് , ജോസഫ് വർഗീസ്, സി.കെ രാധാകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഡോ . ബിജോയ് മാത്യു ആരോഗ്യശീലങ്ങളെക്കുറിച്ചുള്ള ക്ലാസ് നയിച്ചു. ജീവിത ശൈലി രോഗങ്ങളുടെ വർധനവ് ശ്രദ്ധിക്കേണ്ടതാണെന്നും വ്യായാമത്തിനും ശരിയായ ഭക്ഷണശീലങ്ങൾക്കും പ്രാധാന്യം കൊടുക്കാനുണ്ടെന്നും പുകവലി മദ്യപാന ശീലങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്നും വിലയിരുത്തപ്പട്ടു.  യോഗത്തിൽ നാട്ടുകാരുടെ മികച്ച പങ്കാളിത്തമുണ്ടായി.







ചെറുകിട സോപ്പ് , ലോഷൻ നിർമാണം

*************************************************
ചെറുകിട സോപ്പ് ,  ലോഷൻ  നിർമാണം  എങ്ങിനെ ?CLICK HERE
THE PROCESS OF SOAP MAKING AT HOME
***************************************************************************
Lotion and Soap making training, NORTH KERALA
CKR 9447739033
LKR  9495261871
GIRIJA TEACHER 9539374440

FOR SOAP KITS (65-90)AND LOTION KITS(250/- ),MOULDS (525/-)

Swadeshi rural development centre,Kovvapally kanhangad

Swadeshi rural development centre,TVM

11-12-2019 ;സോപ്പു നിർമ്മാണം മട്ടന്നൂർ മേഖലയിൽ തുടങ്ങി.ഇതോടെ ഈ വർഷം  200 സോപ്പുകൾ ആയി ( ലക്ഷ്യം 10000  ! )

1.  SELF ,ALAKODE  20- നിർമ്മാണച്ചിലവ്  270 രൂപ
2.  RAJU MEKUZHAYIL,ALAKODE  20-നിർമ്മാണച്ചിലവ്  270 രൂപ
3.  DEEPA ALAKODE 20-നിർമ്മാണച്ചിലവ്  270 രൂപ
4.  RAJAGOPALAN ALAKODE  20-നിർമ്മാണച്ചിലവ്  270 രൂപ
5.  JOSEPH ALAKODE 20-നിർമ്മാണച്ചിലവ്  270 രൂപ
6.  RAJAN ALAKODE 20-നിർമ്മാണച്ചിലവ്  270 രൂപ
7.  BENNY ALAKODE 20-നിർമ്മാണച്ചിലവ്  270 രൂപ
8.  PADMINI AMMA  MATTANNUR 20 -നിർമ്മാണച്ചിലവ്  270 രൂപ
9.  SARASWATHI AMMA MATTANNUR 20-നിർമ്മാണച്ചിലവ്  270 രൂപ
10. SHAJI MATTANNUR 20-നിർമ്മാണച്ചിലവ്  270 രൂപ





Tuesday, November 12, 2019

പാലിയേറ്റീവ് കെയർ യൂണിറ്റ് ...കൊല്ലാട ഇ എം.എസ് പഠനകേന്ദ്രം & ഗ്രന്ഥാലയം

 പാലിയേറ്റീവ് കെയർ യൂണിറ്റ് ...
കൊല്ലാട ഇ എം.എസ് പഠനകേന്ദ്രം & ഗ്രന്ഥാലയത്തിന്റെ സ്വാന്ത്വന പരിചരണ രംഗത്തെ ഇടപെടലിന്റെ ഭാഗമായി പാലിയേറ്റീവ് കെയർ യൂണിറ്റ് രൂപീകരിച്ചു.കമ്പല്ലൂർ സ്കൂൾ മുൻ അധ്യാപകനും പാലിയേറ്റീവ് മേഖലയിൽ മികച്ച പ്രവർത്തകനുമായ ശ്രീ. രാധാകൃഷ്ണൻ സി.കെ യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.പരിപാടിയോടനുബ്ധിച്ച് വിപുലീകരിച്ച രക്തദാനസേനയുടെ പ്രകാശനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി കെ മോഹനൻ കമ്പല്ലൂർ പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തകനായ രൂപേഷ് കെ വി ക്ക് കൈമാറി നിർവ്വഹിച്ചു.കൂടാതെ കൊല്ലാട പാലീയേറ്റീവ് യുണിറ്റിനാവശ്യമായ ഉപകരണങ്ങൾ വാങ്ങുതിനായുള്ള സാമ്പത്തിക സഹായത്തിനായി മുനയം കുന്ന് സൈബർവിംഗ് വാട്ട്സപ്പ് കൂട്ടായ്മ സ്വരൂപിച്ച തുക കൂട്ടായ്മയുടെ ട്രഷറർ ദിപിൻ കെ.കെ യോഗത്തിൽ വച്ച് കെ ദാമോദരന് കൈമാറി. യോഗത്തിൽ കമ്പല്ലൂർ പ്രദേശത്തെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച അഗസ്റ്റ്യൻ മാസ്റ്റർ, കമ്പല്ലൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സെക്രട്ടറി കെ.പി ബൈജു എന്നിവർ ആശംസ അറിയിച്ചു.പ്രസ്തുത യോഗത്തിൽ ഗ്രന്ഥാലയം പ്രസിഡണ്ട് ശിവദാസ് എൻ.വി അധ്യക്ഷത വഹിച്ചു .സെക്രട്ടറി രവി.കെ.വി സ്വാഗതം പറഞ്ഞു. ദീപക്.പി വി നന്ദി പ്രകാശിപ്പിച്ചു.
പരിപാടിയോട് സഹകരിച്ച മുഴുവൻ നാട്ടുകാർക്കും നന്ദിയറിക്കുന്നതിനോടൊപ്പം പാലിയേറ്റീവ് കെയർ യൂണിന്റെ തുടർ പ്രവർത്തങ്ങൾക്ക് എല്ലാവിധ സഹായങ്ങളും പ്രതീക്ഷിക്കുന്നു.
      യൂണിറ്റ്ന് ആവശ്യമായ വാട്ടർ ബെഡ്, ഗ്ലൂക്കോ മീട്ടർ, വീൽചെയർ, രക്തസമ്മർദം അളക്കുന്നതിനാവശ്യമായ സ്നിഗ്മോമാനോമീറ്റർ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങാനുള്ള സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നു.



Thursday, October 31, 2019

ഖരമാലിന്യ നിർമ്മാർജ്ജനം കാസർകോട് ജില്ലയിൽ

കാസർകോട് പീപ്പിൾസ് ഫോറം ,

ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ് ഗ്രാജ്വേററ് സ്റ്റഡീസ്  &  റിസർച്ച് ഇൻ  ജിയോളജി , ഗവ.കോളേജ്, കാസർകോട് ,

കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്  , ടെക്നോളജി  &  എൻവയോൺമെൻറ് , തിരുവനന്തപുരം

എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലന പരിപാടി :

വിഷയം :
" SOLID WASTE MANAGEMENT IN KASARAGOD "
[ ഖരമാലിന്യ നിർമ്മാർജ്ജനം കാസർകോട് ജില്ലയിൽ ]

തീയതി  :
2 -11-2019 ശനി
9.30 A M to 5 P M

സെമിനാർ ഹാൾ ,
ഗവ.കോളേജ് ,
കാസർകോട് .

ഉദ്ഘാടനം :
ശ്രീ.എ.ജി.സി.ബഷീർ ,
കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്.

Keynote Address :
ഡോ.മുഹമ്മദ് അസ്ലം ,
Head , Dept. of GEOLOGY ,
Central University of Karnataka .

വിഷയവുമായി ബന്ധപ്പെട്ട പ്രബന്ധങ്ങൾ അവതരിപ്പിച്ചു കൊണ്ട് പ്രശസ്ത വ്യക്തികൾ വിവിധ സെഷനുകളിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യും...

വളരെ പ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ആധികാരികമായ പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുകയാണ്.

കാസർകോട് പീപ്പിൾസ് ഫോറത്തിന്റെ മുഴുവൻ അംഗങ്ങളും ഈ പരിശീലന പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.

കുടുംബസമേതം പങ്കെടുക്കുവാൻ ശ്രദ്ധിക്കുക....

താല്പര്യമുള്ള പൊതുജനങ്ങളെ പരിശീലന പരിപാടിയെപ്പറ്റി വിവരം അറിയിക്കുക...
പങ്കെടുപ്പിക്കുക.....


🙏🙏

Pro V Gopinathan ,
President ,
M Padmakshan ,
Secretary ,
KASARAGOD PEOPLE'S FORUM ,
Kasaragod .

Saturday, October 26, 2019

ഡൽഹി മാലിന്യ വിമുക്തമാക്കുന്നതിനുള്ള നടപടികൾ

ഡൽഹി നഗരത്തെ മാലിന്യ വിമുക്തമാക്കുന്നതിനുള്ള  നടപടികൾ സൂചിപ്പിച്ചു  ഞാൻ  അയച്ച കത്തിന് ദൽഹി മുഖ്യ മന്ത്രിയുടെ മറുപടി :

Dear Radhakrishnan,
The pollution levels in Delhi continue to be a major cause of concern, and tackling it remains my top priority
.............................................(click here to read more).........................
Many of you addressed the urgent need to increase and subsidised public transport facilities. I am happy to share that only yesterday I flagged off 100 new buses and over 4000 buses are under various stages of procurement. I am confident these buses will be added to Delhi’s public transport fleet over the next year.
I would like to assure you that some of the ideas you have put forth are already being implemented or will be rolled out in the near future.  
Radhakrishnan, we are determined to build a cleaner and safer Delhi, and having your suggestions truly helps us do this, together
Wishing you and your family a happy, safe and green Diwali. 
Thank you,
Arvind Kejriwal
Chief Minister, Delhi
*****************************************************************************
This is a computer generated letter I got c /o the website change .org.
Stll the fact that it is from the chief minister of Delhi and the topic is a very urgent matter-#FightingPollutionTogether. makes me share it with our friends.







പൊതു ഗതാഗതം ശക്തമാക്കുന്നതിനു പുതിയ 100 ബസുകൾ ഇറക്കിയതായും ഇനിയും 4000 ബസ്സുകൾ ഇറക്കുമെന്നും കെജരിവാൾ എഴുതുന്നു .മറ്റു നിർദ്ദേശങ്ങൾ പരിഗണനയിലുണ്ടെന്നും താമസിയാതെ നടപ്പാക്കുമെന്നും മറുപടിയിലുണ്ട് .   


Saturday, October 19, 2019

19 / 10 / 2019 : ഹരിതഗ്രാമത്തിൽ വീണ്ടും ജൈവ സോപ്പു നിർമാണം നടത്തി

19 / 10 / 2019 : ജൈവ അലക്കു സോപ്പ് നിർമ്മാണ പരിശീലനം

ഹരിതഗ്രാമത്തിൽ വീണ്ടും സോപ്പു നിർമാണം നടത്തി .ഇത്തവണ ഒരു കുടുംബശ്രീ അംഗത്തിനാണ് ജൈവ അലക്കു സോപ്പ് നിർമ്മാണ പരിശീലനം നൽകിയത് .ആലക്കോട്  N S S ഹയർസെക്കണ്ടറി സ്‌കൂൾ നാഷണൽ  സർവീസ്  സ്‌കീം  യൂണിറ്റ് അംഗങ്ങളും സോപ്പ് നിർമ്മാണ പ്രവർത്തനം പരി ചയപ്പെടുകയും തങ്ങളുടെ സ്‌കൂളിലും ഇത്തരം പ്രവർത്തനങ്ങൾ തുടങ്ങണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു .


************************************************************************
ഇനി ഈ വർഷം 9960 സോപ്പ്‌കൾ കൂടി നിർമിക്കും .
********************************************************************
സോപ്പ് കിറ്റിന്റെ വില - 70 രൂപ
ഉപയോഗിച്ച  പാമോയിൽ എണ്ണയുടെ വില -12 0 രൂപ
ആകെ ചെലവ് -190 രൂപ
ലഭ്യമായ അലക്ക് സോപ്പി ന്റെ അളവ് -3.50 kg
ഒരു  കിലോ  അലക്കു  സോപ്പിനു ശരാശരി  ഉൽപാദന ചെലവ് - 55 രൂപാ
ഒരു  കിലോ  അലക്കു  സോപ്പിനു ശരാശരി  മാർക്കറ്റ് വില  - 65-130  രൂപാ .

*******************************************************************************

ഒരു തവണ അലക്കു സോപ്പ് നിർമിക്കുമ്പോൾ ലാഭം 35-240 രൂപ.വീട്ടിൽ നിർമ്മിക്കുന്നത് ജൈവ സോപ്പ് ആണ് എന്ന വ്യത്യാസവമുണ്ട് .മൃഗക്കൊഴുപ്പ്  ഉപയോഗിക്കുന്നില്ല .
***************************************************************************

അലക്കു സോപ്പ് /  കുളി  സോപ്പ്‌  നിർമ്മാണ പരിശീലനം ആവശ്യമുള്ളവർ 9447739033 എന്ന നമ്പറിൽ വിളിക്കുക - CKR




Thursday, October 3, 2019

ചെറുകിട സോപ്പ് , ലോഷൻ നിർമാണം 2019 OCTOBER 2



ചെറുകിട സോപ്പ് നിർമാണം (ശാസ്ത്ര സാഹിത്യ പരിഷത് വിതരണം ചെയ്യുന്ന കിറ്റ് ഉപയോഗിച്ചു കുളി സോപ്പ് നിർമി ക്കുന്ന വിധം )
SOFT SOAP AND BIO LOTION MAKING

സോപ്പ് നിർമ്മാണം  SOAPMAKING
ആവശ്യമായ സാധനങ്ങൾ 

(1)സോഡിയം ഹൈഡ്രോക്സയിഡ് ( കാസ്റ്റിക്  സോഡാ )
(2 )വെളിച്ചെണ്ണ -I KG
(3 ) കൂട്ട്‌ എ (filler A) :SODIUM SILICATE (GIVES THE SOAP  WEIGHT AND STRENGTH)
(4) കൂട്ട്‌ ബി  (filler B) : MAGNESIUM SILICATE( TALCUM POWDER;SOLIDIFIES)
(5 ) നിറ എണ്ണ (colour oil )
(6) റോസിൻ (rosin)( a solid form of resin obtained from pines and some other plants, പൈൻ മരത്തിന്റെ കറ ;SOAP വേഗം സെറ്റാകാൻ  സഹായിക്കുന്നു  )
(7) വെള്ളം 350 മില്ലിലിറ്റർ 
(8) സുഗന്ധ ദ്രവ്യം 

സ്ഥിരമായി വാങ്ങിവെക്കേണ്ട സാധനങ്ങൾ 

(1 ) സോപ്പുണ്ടാക്കുന്നതിനുള്ള അച്ചു് ,2 നല്ല കൈയുറകൾ, ,പെട്രോളിയം ജെല്ലി ,പ്ലാസ്റ്റിക് ഷീറ്റ് ,ഒരു  സ്റ്റീൽ പാത്രം ,ഒരു ചെറിയ പ്ലാസ്റ്റിക് ബക്കറ്റു ,ഒരു തവി ,ഒരു സ്പൂൺ ,WASTE CLOTH

നിർമാണരീതി 

ഒരു കിലോ എണ്ണക്ക് ആവശ്യമായ സാധന ങ്ങളാണ്  പരിഷത്തിന്റെ  സോപ്പ് കിറ്റിൽ ഉള്ളത് .ശരാശരി 80 ഗ്രാം തൂക്കമുള്ള 20 കട്ട  സോപ്പ് ഇത് കൊണ്ടുണ്ടാക്കാം .
1 .കൈയുറകൾ ധരിക്കുക .ഒരു സ്റ്റീൽ പാത്രത്തിൽ 250 മില്ലി വെള്ളം എടുത്തു അതിൽ കാസ്റ്റിക് സെയ്ദ് നന്നായി ലയിപ്പിക്കുക .ഇതിലേക്ക് കൂട്ട്‌ എ (filler A) ചേർത്ത് നന്നായി ഇളക്കുക .( കാസ്റ്റിക് സോഡ വെള്ളവുമായി പ്രവർത്തിക്കുമ്പോൾ നല്ല ചൂട് അനുഭവപ്പെടും.ഈ ലായനി നന്നായി തണുക്കുവാൻ അനുവദിക്കുക  )

2.സോപ്പുണ്ടാക്കുന്നതിനുള്ള അച്ചിന്റെ ഉൾഭാഗത്തു അല്പം പെട്രോളിയം ജെല്ലി പുരട്ടിയ ശേഷം അത് നിരപ്പായ സ്ഥലത്തു പ്ലാസ്റ്റിക്ക് ഷീറ്റിനു മുകളിലായി വെക്കുക .(ജെല്ലി പുരട്ടുന്നത് സോപ്പ് പിന്നീട് അച്ചിൽ നിന്നും ഇളക്കിയെടുക്കുന്നതിനു  സഹായിക്കും )


3 . ഒരു കിലോ വെളിച്ചെണ്ണ ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ( സ്റ്റീൽ പാത്രവുമാകാം )എടുത്തു വെക്കുക ഇതിൽ നിന്നും 25 മില്ലി എണ്ണ ഒരു സ്റ്റീൽഗ്ലാസ്സിലെടുത്തു റോസിൻ   ( റോസ് പൊടിയുടെ ചെറിയ പാക്കറ്റ് ) ചേർത്ത് ചൂടാക്കുക .ഇളക്കി ചേർക്കുക .റോസിൻ   നന്നായി ലയിച്ച ശേഷം ഗ്ലാസ് തണുക്കുവാൻ അനുവദിക്കുക .(അന്തരീക്ഷ ഊഷ്മാവ് 25 -30 സി യിൽ കൂടുതൽ ഉണ്ടെങ്കിൽ റോസിൻ ചേർക്കാതെ തന്നെ സോപ്പ് കട്ടയാവുന്നതാണ് )

4. എണ്ണയിലേക്ക് (975 gm) step 1നു ശേഷമുള്ള മിശ്രിതം സാവധാനത്തിൽ ഒഴിച്ച് തവി ഉപയോഗിച്ച് ശ്രദ്ധയോടെ 10 മിനിട്ടു ഇളക്കുക (.മിശ്രിതം കൈ കൊണ്ട് തൊടരുത് .ദേഹത്താവരുത് .)

5.ഇതിലേക്ക്  കൂട്ട്‌ ബി  (filler B) അൽപം അല്പമായി ചേർത്ത് മിശ്രിതം കുറുകി വരുവോളം ( ഉദ്ദേശം 20 മിനിട്ടു ) നന്നായി ഇളക്കുക .കുറുകിവരുമ്പോൾ കളർ ചേർത്ത സുഗന്ധദ്രവ്യം ഒഴിച്ച് നന്നായി ഇളക്കുക .ഇതിലേക്ക് step 3 ൽ തയ്യാറാക്കി വെച്ച റോസിൻ മിശ്രിതം ഒഴിച്ചു നന്നായി ഇളക്കുക .അതിനുശേഷം അച്ചിലേക്കു ഒഴിച്ച് നിരത്തുക .
6.നാല് മണിക്കൂർ കഴിഞ്ഞാൽ അച്ചിൽ നിന്നും സോപ്പ് ഇളക്കിയെടുക്കണം .(അപ്പോഴും കയ്യുറ ഉപയോഗിക്കണം)

(7  ) സോപ്പ് ഉണ്ടാക്കി 4 ദിവസത്തിന് ശേഷം വേണമെങ്കിൽ കവറിൽ ഇട്ടു വെക്കാം .എന്നാൽ 14 ദിവസങ്ങൾക്കു ശേഷം മാത്രമേ ഉപയോഗിക്കാവൂ .


(8) നിറം ചേർക്കാൻ പാക്കറ്റിൽ ഉള്ള ടൈറ്റാനിയം ഡയോക്സയിഡ് അല്പം എണ്ണയിൽ ചാലിച്ചു ബാ ക്കിയുള്ള എണ്ണയിലേക്ക് ഒഴിക്കുക .

(9  ) ജനത സോപ്പിനും സിൽ വർമൂ ൺ സോപ്പിനും റോസിൻ ചേർക്കാറില്ല .

( അവലംബം : പരിഷത് പ്രൊഡക്ഷൻ സെന്റർ പ്രസിദ്ധീകരിച്ച ലഘുലേഖ )

മുന്നറിയിപ്പ് 
1 .കാസ്റ്റിക് സോഡാ ശരീരത്തിൽ തട്ടിയാൽ 
ഉടൻ നല്ലപോലെ വെ ള്ളമൊഴിച്ചു കഴുകുക .പിന്നീട് അല്പം എണ്ണ  പുര ട്ടുക 

2 .അലൂമിനിയം പാത്രങ്ങൾ സോപ്പു നിർമാണത്തിന് ഉപയോഗിക്കരുത് .

3 . കയ്യുറ നിർബന്ധമായും ഉപയോഗിച്ചിരിക്കണം 


4 .ചെറിയ കുട്ടികൾ ഈ രാസവസ്തുക്കൾ കൈകാര്യം ചെയ്യരുത് .

-CKR 2/ 10 / 2019

5. പരിഷത് കിറ്റുകൾ അതാതു ജില്ലാ ഓഫീസുകളിൽ ലഭ്യമാണ് .
6. മറ്റു കിറ്റുകൾ ഉപയോഗിക്കുമ്പോൾ പ്രക്രിയയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകും .അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ചു ചെയ്യുക .



പരിശീലനം ആവശ്യമെങ്കിൽ വീട്ടിൽ,വന്നു ചെയ്തുതരുന്നതാണ് .ഒരു തവണ മാത്രം .-CKR 9447739033( ഈ വർഷം 10000 സോപ്പുകൾ നിർമ്മിക്കും )



ലോഷൻ നിർമാണം നിർദ്ദേശങ്ങൾ 

ആവശ്യമായ അസംസ്കൃത വസ്‌തുക്കൾ -

1.ഒലിഖ് ആസിഡിന്റെയും സോഫ്റ്റ് സോപിന്റെയും മിശ്രിതം
2.പൈനോയിൽ
3.പുൽതൈലം (
ആദ്യംവേണ്ടവ-
ലോഷന്‍ കിറ്റ്-1(സോഫ്റ്റ്‌സോപ്പും ഒലീക്ക് ആസിഡും ചേര്‍ന്ന മിശ്രിതം(ഇടത്തരംകുപ്പി),പൈന്‍ ഓയില്‍(ഏറ്റവും വലിയ കുപ്പി) ,പുല്തൈലം(ചെറിയ കുപ്പി )
(കിറ്റു വാങ്ങുന്നതിന്  സ്വദേശി സെന്റര്‍,കൊവ്വപ്പള്ളിക്ക് സമീപം,കാഞ്ഞങ്ങാട്;വില 180-200 ;ഫോണ്‍ 9446090893; ലോഷൻ കിറ്റ് വില 250 രൂപ ;സോപ്പ് കിറ്റ് 110 രൂപ  as on 2/10/2019 )
രണ്ടു  സ്റ്റീല്‍ തവികൾ;
ഒരു വലിയ ബക്കറ്റും ഒരു ചെറിയ ബക്കറ്റും

വെള്ളം-12 ലിറ്ററോളം വലിയ ബക്കറ്റി ല്‍



നിർമിക്കുന്ന വിധം 

1.ഒലിഖ് ആസിഡിന്റെയും സോഫ്റ്റ് സോപിന്റെയും മിശ്രിതം പൈൻ ഓയിലിന്റെ കൂടെ ബക്കറ്റിൽ ഒഴിക്കുക .2 തവികൾ ഒന്നിനു പുറകെ ഒന്നായി നന്നായി വേഗം വേഗം  ഇളക്കുക .കട്ടി പിടിക്കാനോ പാട കെട്ടാനോ അനുവദിക്കരുത് 

2.ഈ മിശ്രിതത്തിൽ പുൽതൈലംഒരു ചെറുകുപ്പി നിറയെ ഒഴിക്കുക. ഇളക്കുക 
3.(12 ലിറ്റർ )വെള്ളം പതുക്കെ ഒഴിക്കുക ,ഇളക്കുക 
4 .അടുത്ത ബക്കറ്റി ലോട്ടും തിരിച്ചും രണ്ടു തവണ ഒഴിച്ച് നന്നായി ഇളക്കി ചേർക്കുക .
5.ഇനി ലിറ്റർ അളവുള്ള കുപ്പികളിലോട്ടു മാറ്റാം .പ്രകൃതി ദത്ത ലോഷൻ തയ്യാറായി കഴിഞ്ഞു 


(ആവശ്യമെങ്കില്‍ ഉട ന്‍ ഉപയോഗിച്ച് തുടങ്ങുക).
12 ലിറ്റര്‍ ലോഷന്‍ ഇങ്ങനെ ലഭിക്കും.


ഒരു ലിറ്ററിന് മുടക്ക് - 21രൂപാ( മാര്‍ക്കറ്റ് നിരക്ക്-46-55 വരെ)


പരിശീലനത്തിനു ശേഷം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ലോഷൻ നിർമാണ ത്തിൻറെ മെച്ചങ്ങൾ ചർ ച്ച ചെയ്തു

മെച്ചങ്ങൾ 

.പാഴാക്കി കളയുന്ന പ്ലാസ്റ്റിക്‌ കുപ്പികൾ വീണ്ടും ഉപയോഗിക്കാൻ കഴിയും ;
രാസവസ്തുക്കൾ കുറഞ്ഞ ലായനി പ്രചരിപ്പിക്കുന്നു ;
ശുചീകരണ ത്തിന്റെ ചെലവ് വൻ തോതിൽ കുറയും ;
സ്വാശ്രയ ശീലം വർധിക്കും

മുൻപ്രവർത്തനങ്ങൾ  PREVIOUS ACIVITIES





Monday, September 30, 2019

രാജ്യത്തിൽ പ്ലാസ്റ്റിക് ശുചീകരണത്തിനായി നമുക്കും PLOGGING പ്ലോഗിങ് തുടങ്ങാം

രാജ്യത്തിൽ  പ്ലാസ്റ്റിക്  ശുചീകരണത്തിനായി   നമുക്കും PLOGGING പ്ലോഗിങ് തുടങ്ങാം 
Let us start plogging to ensure zero plastic roadsides and  streets  in India 30/09 / 2019 

വ്യായാമ നടത്തവും വഴിയോര ശുചീകരണവും ചേർന്ന പ്രവർത്തനമാണ് പ്ലോഗിങ് .PICK  UP , JOGGING എന്നീ പദങ്ങൾ ചേർന്നാണ്  PLOGGING എന്ന  പദം ഉണ്ടാകുന്നത് .മലയാളീകരിക്കുമ്പോൾ പെറുക്കലും ഓട്ട നടത്തവും ചേർന്ന് പെറുക്കിപാച്ചൽ  എന്നോ  പാഞ്ഞുപെറുക്കൽ എന്നോ പേര് കൊടുക്കാം ! ആകർഷകമായ മറ്റു പേരുകൾ ക്ഷണിക്കുന്നു .ഇവിടെ ടൈപ്പ് ചെയ്യുകയോ കമന്റ് ചെയ്യുകയോ seakeyare@gmail.com എന്ന വിലാസത്തിൽ അയക്കുകയോ ചെയ്യാം . തെരഞ്ഞെടുക്കപ്പെടുന്ന പേര് അയച്ച വ്യക്തിക്കു പ്രത്യേകസമ്മാനം  പ്രതീക്ഷിക്കാം .LAST DATE 4 PM ,.OCTOBER 2

എന്നും രാവിലെ വ്യായാമത്തിനായി നമ്മളിൽ പലരും നടക്കുന്നുണ്ടല്ലോ .അങ്ങിനെ നടക്കുമ്പോൾ ഒരു ബാഗും കരുതുക .വഴിയിൽ കാണുന്ന പ്ലാസ്റ്റിക്കുകൾ ബാഗിലെടുത്തു ഓട്ടം / നടത്തം   തീരുന്ന പോയന്റിൽ ഏല്പിച്ചു ബാഗ് തിരികെ വാങ്ങുക .ഇതാണ് പരിപാടി .ഓടുന്ന വഴികളിൽ എല്ലാ ദിവസവും പതിവായി ഇത് ചെയ്യുക .പ്ളാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള ഫലപ്രദമായ ബോധവത്കരണ പരിപാടിയായി ഇതു മാറും .ഇന്ത്യൻ പ്രധാന മന്ത്രിയും ഈ പരിപാടി അതതു മേഖലകളിൽ നടത്താനും പൗരന്മാരോട് അത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും  ആഹ്വാനം ചെയ്തിട്ടുണ്ട് .

സ്വീഡൻ തുടങ്ങിയ വികസിത രാജ്യങ്ങളിൽ ആഭ്യന്തര ടൂറിസവുമായി ബന്ധപ്പെട്ടു ഈ പരിപാടി വിജയകരമായി നടന്നു വരുന്നു .

മൂന്നു  തലത്തിലുള്ള മുൻകരുതലുകൾ ഈ പരിപാടിക്ക് വേണ്ടതുണ്ട് .

( I  ).ആവശ്യക്കാർക്ക്  ഓട്ടത്തിന്റെ  തുടക്കത്തിലുള്ള  പോയിന്റിൽ  കാലിയായ ബാഗ് വിതരണം. ( അവർ സ്വന്തമായി സംഘടിപ്പിച്ചാലും മതി )

(1.) വീടുകളിൽ നിന്നുള്ള മാലിന്യം ഈ ബാഗുകളിൽ കൊണ്ടു വരരുത് .
( 2 ) പ്ലാസ്റ്റിക് മാത്രമേ ശേഖരി ക്കപ്പെടുന്നുള്ളൂ എന്നുറപ്പാക്കണം

( ii  ) .  2 KM പരിധിയിൽ കളക്ഷൻ പോയിന്റുകൾ /  പാത്രങ്ങൾ  .( സന്നദ്ധസംഘടനകൾ / വായനശാലകൾ / ഗ്രാമപഞ്ചായത് മുഖേന )

1.   പ്ലാസ്റ്റിക് മാത്രമേ ശേഖരി ക്കപ്പെടുന്നുള്ളൂ എന്നുറപ്പാക്കണം .
2 .   ശേഖരിച്ച പ്ലാസ്റ്റിക്കിനെ പിന്നീട്  വൃത്തിയാക്കി സംസ്കരണ           ശാലയിലേക്ക്    വേണ്ടവിധത്തിൽ തരാം തിരിക്കാനുള്ള സംവിധാനം .( (ആഴ്ചയിൽ ഒരു തവണ എങ്കിലും )
3 .  പരിപാടിയിൽ പങ്കെടുക്കുന്നവർക്കുള്ള ആദരവു ഉറപ്പാക്കുന്നതിനുള്ള   പ്രവർത്തനങ്ങൾ


( iii  ) . കളക്ഷൻ പോയിന്റുകളിൽ ശേഖരിക്കപ്പെട്ട പ്ലാസ്റ്റിക്  മാലിന്യം കൃത്യമായ ഇടവേളകളിൽ സംസ്കരണ ശാലയിലേക്ക് നീക്കം ചെയ്യൽ .( അതാതു ഗ്രാമ പഞ്ചായത്തിൻറെ ഉത്തരവാദിത്വം) 

ഇത്രയും ഉറപ്പാക്കിയതിനു ശേഷമേ പ്രോഗ്രാം തുടങ്ങാവൂ .പരിപാടി മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു .താങ്കളുടെ മേഖലയിൽ ഈ പരിപാടി തുടങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു .-CKR 30/09/2019




Sunday, September 29, 2019

ഇല വിശേഷം 30/09 / 019

ഇലകറികൾ  ആയി ഉപയോഗിക്കാവുന്ന   വിശേഷപ്പെട്ട ഇലകൾ - അപ്ഡേറ്റഡ് 30/09 / 019

ABOUT HERBS WHICH CAN BE USED AS CURRY LEAVES

CLICK THIS LINK FOR A PDF  FILE 

Friday, September 27, 2019

2019-20ലെ പരിസ്ഥിതികം ഫണ്ട് അനുവദിച്ചു .

2019-20ലെ പരിസ്ഥിതികം ഫണ്ട് അനുവദിച്ചു .കാസർഗോഡ് ജില്ലയിൽ കമ്പല്ലൂർ ഹയർ സെക്കന്ററിസ്കൂളും  വെള്ളരിക്കുണ്ട് ഹയർ സെക്കണ്ടറി സ്‌കൂളും ഫണ്ടിന് അർഹത നേടി .കണ്ണൂർ ജില്ലയിൽ കോഴിച്ചാൽ ഗവ ഹയർ സെക്കണ്ടറി സ്‌കൂളും ഫണ്ടിന് അർഹത നേടി.അഭിനന്ദനങ്ങൾ .


വിശദാംശങ്ങൾക്കു ഇവിടെ ക്ലിക്ക് ചെയ്യാം . 


Thursday, September 26, 2019

ദേശാടന ശലഭങ്ങൾ എത്തിത്തുടങ്ങി

ദേശാടന ശലഭങ്ങൾ എത്തിത്തുടങ്ങി Migratory butterflies arriving midlands in Kerala

ശലഭങ്ങളെ  കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക \

 or http://insectsofkerala.blogspot.com


അരളിശലഭം
നീലക്കടുവ 

Monday, August 12, 2019

ഹരിത ഗ്രാമത്തിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം


ഹരിത ഗ്രാമത്തിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്    സഹായം 

Help to the flood relief camps from model green village ALAKODE

12/08/ 2019 :  ആലക്കോട് ഹയർ സെക്കൻ ററി സ്കൂൾ എൻ എസ് എസ് യൂനിറ്റ് മുഖാന്തിരം തളിപ്പറമ്പ് താലൂക്ക് ഓഫിസിലെ കളക്ഷൻ സെന്റർ വഴി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്  ആലക്കോട് ടൗൺ വ്യാപാര സ്ഥാപനങ്ങൾ ഹൃദയപൂർവം നൽകിയ നിത്യോപയോഗ വസ്തുക്കൾ വളണ്ടിയർമാർ ഏറ്റു വാങ്ങി.പ്രോഗ്രാം ഓഫീസർ  പ്രേംകുമാർ മാസ്റ്റർ  ഈ ശേഖരണത്തിൽ ലഭിച്ച വസ്തുക്കൾ സമീപത്തെ കളക്‌ഷൻ  സെന്ററായ തളിപ്പറമ്പ് താലൂക്ക് ഓഫിസിലേക്കു കൈമാറി .ഹരിത ഗ്രാമ പ്രതിനിധി എന്ന നിലയിൽ ഞാനും രാവിലെ പത്തര മണി മുതൽ ഒന്നര മണി വരെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും അഞ്ഞൂറ് രൂപ മുടക്കി  7 നാപ്കിനുകൾ വാങ്ങി നൽകുകയും ചെയ്തിട്ടുണ്ട് .












Sunday, August 11, 2019

ഹരിത ഗ്രാമത്തിൽ ഞാവൽ തൈകൾ വിതരണം ചെയ്തു.

 ഹരിത ഗ്രാമത്തിൽ ഓരോവീട്ടിലും ഒരു ഔഷധ തോട്ടം എന്ന പദ്ധതിയുടെ ഭാഗമായി മുപ്പതോളം  ഞാവൽ തൈകളും  അശോക മരച്ചെടികളും വിതരണം ചെയ്തു.എൻ എസ് എസ് വളണ്ടിയർമാരായ അഭിജിത് ,അഭിനന്ദ് എന്നിവർ തൈകൾ വിതരണം ചെയ്യുന്നതിന് നേതൃത്വം നൽകി.






4 / 8/2019 ഓരോ വീട്ടിലും ഓരോ ഔഷധത്തോട്ടം

4 / 8/2019 : A HERBAL GARDEN IN EACH HOUSE:  ARYAVEPPU PLANTS DISTRIBUTED

ഓരോ വീട്ടിലും ഓരോ ഔഷധത്തോട്ടം ഉറപ്പാക്കുന്നതിനായുള്ള വേപ്പു ഗ്രാമം പദ്ധതിയുടെ ഭാഗമായി യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം ഓരോ വേപ്പിൻ തൈ വീതം വിതരണം ചെയ്തു.നാഷണൽ സർവീസ് സ്‌കീം വളന്റിയർമാർ നേതൃത്വം നൽകി .ആലക്കോട്  എൻ  എസ്  എസ്    ഹയർ സെക്കണ്ടറി സ്കൂൾ  നാഷനൽ സർവീസ് സ്കീം യൂനിറ്റിന്റെയും കൊട്ടയാട് കവല മാതൃകാ സ്വയം സഹായ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഹരിത ഗ്രാമ പദ്ധതിയുടെ ഭാഗമായാണ് വേപ്പു ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത് .45  വീടുകളിൽ ഇതോടെ  ആര്യ വേപ്പ് നട്ടു വളർത്താൻ തുടങ്ങിയിട്ടുണ്ട് .



Saturday, August 10, 2019

03 / 08 / 2019 ഹരിത ഗ്രാമം ഉത്ഘാടനം ചെയ്തു .

Model green village  inaugurated in Alkaode
03 / 08 / 2019   ആലക്കോട് കോട്ടയാടു കവല  ഹരിത ഗ്രാമം ഗ്രാമപഞ്ചായത്തു മെമ്പർ ജോസഫ് സേവ്യർ  ( ഔസേപ്പച്ചൻ)  ഉത്ഘാടനം  ചെയ്തു .
ആലക്കോട്  എൻ  എസ് എസ്   ഹയർ സെക്കണ്ടറി സ്കൂൾ  നാഷനൽ സർവീസ് സ്കീം യൂനിറ്റിന്റെയും കൊട്ടയാട് കവല മാതൃകാ സ്വയം സഹായ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഹരിത ഗ്രാമ പ്രൊജക്ട് ഗ്രാമപഞ്ചായത്ത് മെമ്പർ ജോസഫ് വർഗീസ് ഉൽഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് മുരളീദാസ് അധ്യക്ഷത വഹിച്ചു. മാതൃകാ സ്വയം സഹായ സംഘം പ്രസിഡന്റ് രാജു മേക്കുഴയിൽ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ പ്രേംകുമാർ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി.മാതൃകാ സ്വയംസഹായ സംഘം സെക്രട്ടറി ബെന്നി തോമസ് , സംഘാംഗങ്ങളായ  സുരേഷ്, സി.കെ.രാധാകൃഷ്ണൻ , കൃഷ്ണകുമാർ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറിസിന്ധുകുമാരി ഇ  വി  ,എൻ എസ് എസ് വളണ്ടിയർ  രവിശങ്കർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു  സ്കൂൾ സ്റ്റാഫംഗം ഡോ. ദീപേഷ് കൃതഞ്ജത രേഖപ്പെടുത്തി.

പത്ര റിപ്പോർട്ടിൽ ജോസഫ് സേവ്യർ  ( ഔസേപ്പച്ചൻ)  എന്ന ഭാഗത്തു പിശക് വന്നിട്ടുണ്ട്‌ .നിർവ്യാജം ഖേദിക്കുന്നു .



ആ ക്കോകാവ് സംരക്ഷണ നടപടികൾ തുടങ്ങി


STEPS TO PROTECT AKKOKAVU ( CONSERVATION OF SACRED GROVE ) ON 3/08/2018
ആക്കോക്കാവില്‍ പച്ചപ്പൊരുക്കാന്‍ കമ്പല്ലൂരിലെ കുട്ടികള്‍
നാശോന്മുഖമായ കമ്പല്ലൂരിലെ ആക്കോക്കാവിനെ പച്ചപ്പണിയിക്കാന്‍ കുട്ടികളുടെ കൂട്ടായ്മ. ഒരുകാലത്ത് നിറഞ്ഞ വനമായിരുന്ന കാവില്‍ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാക്കിയായത് കുറച്ചു മരങ്ങളും പാറപ്പരപ്പും മാത്രം. ഇപ്പോള്‍ ബാക്കിയായ കാവിലെ രണ്ടേക്കര്‍ മണ്ണിനെ പച്ചപ്പണിയിക്കാന്‍ ഒരുങ്ങുകയാണ് കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ പി ടി എയും എന്‍ എസ് എസും സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സും ജൂനിയര്‍ റെഡ്ക്രോസ്സും. ഈ പ്രവര്‍ത്തനത്തില്‍ അവരോടൊപ്പം കമ്പല്ലൂരിലെ സി ആര്‍ സി ഗ്രന്ഥശാലയും കൈകോര്‍ക്കുന്നു. പിന്‍തുണയുമായി കാവു സംരക്ഷണ സമിതിയും കമ്പല്ലൂര്‍ ശ്രീ ഭഗവതീക്ഷേത്രം ട്രസ്റ്റീ ബോര്‍ഡും ഒപ്പമുണ്ട്.
ആദ്യഘട്ടമായി കാവില്‍ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കും. എല്ലാ മാസവും തൈകളുടെ വളര്‍ച്ച നിരീക്ഷിക്കാനുള്ള സംവിധാനവും സംഘാടകരുടെ നേതൃത്വത്തില്‍ ഉണ്ടാകും. വേനല്‍ക്കാലത്ത് സമീപവാസികളുടെ സഹകരണത്തോടെ നനയ്ക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. കാവിന്റെ ഭൂമി റവന്യൂ അധികാരികളെക്കൊണ്ട് അളന്നു തിട്ടപ്പെടുത്തുവാനുള്ള നടപടികള്‍ കാവു സംരക്ഷണ സമിതികളുടെ നേതൃത്വത്തില്‍ നടപ്പിലാക്കും. ദേവസ്വം ബോര്‍ഡിന്റെയും ജനപ്രതിനിധികളുടോയും സഹകരണത്തോടെ മതില്‍ കെട്ടി സംരക്ഷിക്കുവാനുള്ള ശ്രമവും വിജയത്തിലെത്തിക്കും. വരുന്ന പത്തു വര്‍ഷക്കാലം കൊണ്ട് ആക്കോക്കാവിനെ ജൈവസമ്പന്നമായ വനഭൂമിയാക്കി മാറ്റുവാനുള്ള നാടിന്റെ ശ്രമങ്ങള്‍ക്കാണ് വനവല്‍ക്കരണ പരിപാടിയിലൂടെ തുടക്കം കുറിച്ചത്.
കമ്പല്ലൂര്‍ സി ആര്‍ സി പരിസരത്തുനിന്ന് ആരംഭിച്ച കാവു സംരക്ഷണസന്ദേശയാത്ര വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി കെ മോഹനന്‍ ഫ്ലാഗ് ഓഫ് ചെയ്തു. വളണ്ടിയര്‍മാരോടൊപ്പം ഗ്രന്ഥശാലാ പ്രവര്‍ത്തകരും കാവു സംരക്ഷണ സമിതി ആംഗങ്ങളും പ്രകൃതി സ്നേഹികളും ജാഥയില്‍ അണിചേര്‍ന്നു. തുടര്‍ന്ന് കാവിനു സമീപം ചേര്‍ന്ന ഉദ്ഘാടനപരിപാടിയില്‍ കാസറഗോഡ് ഡി വൈ എസ് പി പി കെ സുധാകരന്‍ മുളന്തൈ നട്ടുകൊണ്ട് വനവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കാവിന് സ്ഥലം വിട്ടു നല്‍കിയ കെ കെ മോഹനന്‍ നമ്പ്യാര്‍ മാസ്റ്ററെ കമ്പല്ലൂര്‍ ശ്രീ ഭഗവതീക്ഷേത്രം ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ശ്രീ നാരായണന്‍ പി പൊന്നാടയണിയിച്ച് ആദരിച്ചു. കാവു സംരക്ഷണ സമിതി ചെയര്‍മാന്‍ പി ടി ദിവാകരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി മാത്യു, എം എം സുലോചന, പി ടി എ പ്രസിഡന്റ് കെ എസ് ശ്രീനിവാസന്‍, സ്കൗട്ട് മാസ്റ്ററായ സി ശ്രീകാന്ത്, ഷിജു മോഹന്‍. ടി വി കൃഷണന്‍, കെ പി രമേശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഹെഡ്‌മാസ്റ്റര്‍ വി വി ഭാര്‍ഗവന്‍ സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി അനില്‍ കമ്പല്ലൂര്‍ നന്ദിയും പറഞ്ഞു. വനവല്‍ക്കരണത്തോടൊപ്പം വളണ്ടിയര്‍മാരുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ കാവിനുള്ളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കി റീസൈക്ലിംഗിനു കൈമാറി. പ്രവര്‍ത്തനങ്ങള്‍ക്ക് കെ പി ബൈജു, പി രവീന്ദ്രന്‍, ശിവദാസന്‍, കെ വി രവി, സി വി ദിനേശന്‍, ശ്രീജ സി, രാജേഷ് കെ ഓ, ഷിഖിന്‍ കമ്പല്ലൂര്‍, ഹരികൃഷ്ണന്‍, അനീഷ് പി വി, കെ പി ഗോവിന്ദന്‍, ടാര്‍ലി കെ എ, ‍ഷീജ, സി കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.-posted by Baiju K P,HSST ,GHSS KAMBALLUR (  FB 03082019 )

Friday, August 2, 2019

തണ്ണീർ ബാങ്കുകൾ

തണ്ണീർ ബാങ്കുകൾ എന്താണ്  ?

WATER BANKS- A NOTE 2/08/2019

മഴക്കുഴികൾ എളുപ്പം വറ്റിപ്പോയേക്കാം എന്നത് കൊണ്ടാണ് തണ്ണീർ ബാങ്കുകൾ  എന്ന  സംവിധാനത്തെ കുറിച്ച് ഗവണ്മെന്റ് ആലോചിച്ചത് .


Thursday, August 1, 2019

ഗ്രെറ്റ തുൻബർഗിന്റെ അനുയായികൾ വീടുകളിലെത്തി 01/08/2019

ഗ്രെറ്റ തുൻബർഗിന്റെ  അനുയായികൾ ഇന്ന് ഞങ്ങളുടെ  വീടുകളിലെത്തി .ഹരിതഗ്രാമം പ്രോജക്ടിൽ ഉൾപ്പെട്ട വീട്ടുകാരുടെ  പ്രഥമ യോഗം അടുത്ത ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്  ആനപ്പാറ എന്ന സ്ഥലത്തു മേക്കുഴയിൽ രാജുവിന്റെ വീട്ടിൽ വെച്ച്  നടക്കുമെന്നു സൂചിപ്പിച്ച ശേഷം  അതിൽ പങ്കെടുക്കണമെന്നും വീട്ടുകാരോട് അവർ അഭ്യർത്ഥിച്ചു .അനുഭാവപൂർണമായ മറുപടിയാണ് അവർക്കു ലഭിച്ചത് .ആലക്കോട് NSS ഹയർ സെക്കണ്ടറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് അംഗങ്ങളായ ആ മൂന്നു യുവാക്കളെ ഞാനും അനുഗമിച്ചു .ആലക്കോട് കൊട്ടയാടു മാതൃകാ ഗ്രാമ മേഖലയിലെ  35 വീടുകളിൽ ഹരിതഗ്രാമ പ്രോജക്ടുകളുടെ സാധ്യതയെക്കുറിച്ചു കുട്ടികൾ പറഞ്ഞു .ഓരോരുത്തരും തങ്ങൾ എന്താണ് പറയേണ്ടത് എന്ന് ചോദിച്ചു മനസ്സിലാക്കി വാക്യങ്ങൾ പറഞ്ഞു പരിശീലിച്ച ശേഷം ഉത്തരവാദിത്തത്തോടെ ,വിനയത്തോടെ  വീട്ടുകാരോട് കാര്യങ്ങൾ പറയുന്ന രീതി അഭിനന്ദനീയമായിരുന്നു .സമൂഹത്തിൽ എങ്ങിനെയാണ് ഇടപെ ടെ ണ്ടത് എന്നു പഠിച്ചെടുക്കുകയായിരുന്നു അവർ .ഇത്തരം അർത്ഥ പൂർണമായ പ്രവർത്തനങ്ങളാണ്  കുട്ടികളെ ഗ്രേസ് മാർക്കിന് അർഹമാക്കുന്നത് . 2 മണിക്കൂർ നീണ്ടു നിന്ന പ്രവർത്തനത്തിലൂടെ അവർ ഗ്രാമീണരുമായി ഇടപഴകൽ പഠിക്കുകയും ഗ്രാമജീവിതത്തിന്റെ  മഹത്തായ ചില പ്രത്യേകതകൾ മനസ്സിലാക്കുകയും ചെയ്‌തിട്ടുണ്ട്‌ .അഭിനന്ദ്  വിനോയ് ,അരവിന്ദ് സുനിൽ ,അഭിജിത് റ്റി  വിനോയ്  എന്നീ വളണ്ടിയർമാരുടെ ഇന്നത്തെ 2 മണിക്കൂർ നടത്തം  കാലാവസ്ഥാ വ്യതിയാനത്തിനെതിരെ യുള്ള ചുവടുവെപ്പുകൾ ആയിരുന്നു എന്ന് എത്ര പേർ തിരിച്ചറിയുന്നുണ്ടാകും ?









Monday, July 29, 2019

ഹരിത ഗ്രാമം -സർവേയിൽ ഉൾപ്പെടുത്താവുന്ന ചോദ്യങ്ങൾ 29/7/2019

Questions which can be incorporated in Harithagramam Survey 29/07/2019  

വീട്ടുടമയുടെ പേര്   :
വീട്ടു നമ്പർ :
വാർഡ് :
ഗ്രാമപഞ്ചായത്ത്  :
ഫോൺ  നമ്പർ :

ഹരിത ഗ്രാമം -സർവേയിൽ ഉൾപ്പെടുത്താവുന്ന ചോദ്യങ്ങൾ 
1.നിങ്ങളുടെ വീട്ടിൽ   അടുപ്പിൽ / വെളിയിൽ പ്ലാസ്റ്റിക് കത്തിക്കാറുണ്ടോ ?  ഉണ്ട് /തീരെ  ഇല്ല / വല്ലപ്പോഴും 
2.പ്‌ളാസ്റ്റിക് ശേഖരിച്ചു ഹരിത കര്മസേനക്ക് നൽകാറുണ്ടോ ? ഉണ്ട് / ഇല്ല / വല്ലപ്പോഴും
3 .മാലിന്യങ്ങൾ കൂന കൂട്ടിയിട്ടുണ്ടോ? ഉണ്ട് / ഇല്ല / വല്ലപ്പോഴും
4 .മാലിന്യങ്ങൾ ചാലുകളിലേക്കു വലിച്ചെറിയാറുണ്ടോ ?  ഉണ്ട് / ഇല്ല / വല്ലപ്പോഴും
5.വെള്ളം കെട്ടി കിടക്കുന്നതായി കാണുന്നുണ്ടോ ?  ഉണ്ട് / ഇല്ല / വല്ലപ്പോഴും
6.ഇ വേസ്റ്റ്  ഉണ്ടോ? ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ  ഏതൊക്കെ ?
7.ഒരു പച്ചക്കറി തോട്ടം ഉണ്ടോ ? നാലു ഇനമെങ്കിലും ?   ഉണ്ട് / ഇല്ല /  ഉണ്ടെങ്കിൽ  ഏതൊക്കെ?
8.ഫല വൃക്ഷങ്ങൾ ഉണ്ടോ ? നാലു ഇനമെങ്കിലും ? ഉണ്ട് / ഇല്ല /  ഉണ്ടെങ്കിൽ  ഏതൊക്കെ?
9. ഔഷധ ചെടികൾ നട്ടിട്ടുണ്ടോ ? ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ  ഏതൊക്കെ ?
10.അടുക്കളയിൽ നിന്നുമുള്ള മാലിന്യങ്ങൾ കമ്പോസ്റ്റു ആയി മാറ്റുന്ന ഏതെങ്കിലും സംവിധാനമുണ്ടോ ?  ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ  ഏതൊക്കെ 
11.മഴവെള്ളം ശേഖരിച്ചു അരിച്ചു വൃത്തിയാക്കി കുടിവെള്ളമായി മാറ്റുന്ന ഏതെങ്കിലും സംവിധാനമുണ്ടോ ?  ഉണ്ട് / ഇല്ല / ഉടൻ ചെയ്യണമെന്നുണ്ട് .(ഉണ്ടെങ്കിൽ  ഏതു സംവിധാനം   ?)
12.മഴക്കുഴികൾ കുഴിച്ചിട്ടുണ്ടോ ?  ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ  എത്ര എണ്ണം   ?
13.CFL ബൾബുകൾ ഉപയോഗിക്കുന്നുണ്ടോ ?  ഉണ്ട് / ഇല്ല  .ഉണ്ടെങ്കിൽ  എത്ര  ? 
14.CFL ബൾബുകൾ LED ബൾബുകൾ ആക്കി മാറ്റാനുള്ള KSEB പദ്ധതിയിൽ അപേക്ഷിച്ചിട്ടുണ്ടോ ?  ഉണ്ട് / ഇല്ല / 
15 .ഫിലമെൻറ് ബൾബുകൾ ഉപയോഗിക്കുന്നുണ്ടോ ?  ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ  എത്ര  ?
16 .സൗരോർജo വൈദ്യുതോർജ മാക്കി  ഉപയോഗിക്കുന്നുണ്ടോ ? ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ  എത്ര വാട്ട്  ?
17 .കറന്റിന്റെ പ്രതിമാസ ഉപയോഗം എത്ര യൂണിറ്റ് ? ...................... /  ഓർക്കുന്നില്ല
 ( p h/ consumer. no, .........                                                                                       )
18 .പുകവലി ശീലം ഉള്ള അംഗങ്ങൾ ഉണ്ടോ ?  ഉണ്ട് / ഇല്ല / വല്ലപ്പോഴും വലിക്കും 
19 .മദ്യപാന  ശീലം ഉള്ള അംഗങ്ങൾ ഉണ്ടോ ?  ഉണ്ട് / ഇല്ല / വല്ലപ്പോഴും കുടിക്കും 
20.ജീവിത ശൈലി രോഗങ്ങൾ ഉള്ളവർ എത്ര ?  ഉണ്ട് / ഇല്ല /  (ഉണ്ടെങ്കിൽ വിശദാംശങ്ങൾ)
(പ്രമേഹം ,രക്ത സമ്മർദം , ഹൃദ്രോഗം , സ്ട്രോക്ക് ,കാൻസർ ,അമിതവണ്ണം )
21.മറ്റു കിടപ്പു രോഗികൾ ഉണ്ടോ ?      ഉണ്ട് / ഇല്ല (ഉണ്ടെങ്കിൽ വിശദാംശങ്ങൾ)
22.പാലിയേറ്റിവ് പ്രവർത്തകർ വീട്ടിൽ മാസത്തിൽ ഒരുതവണ  വരാറുണ്ടോ ?  ഉണ്ട്  /  ഇല്ല  / വല്ലപ്പോഴും
23.വീട്ടിൽ ഒരു ലൈബ്രറി ഉണ്ടോ ? ഉണ്ട് / ഇല്ല / കുറച്ചൊക്കെ 
24.പത്തിൽ അധികം എണ്ണം വായനാ പുസ്ത കങ്ങൾ(പാഠപുസ്ത കങ്ങൾ അല്ലാതെ ) ഉണ്ടോ ? ഉണ്ട് / ഇല്ല .
25.പത്രം വായന ഉണ്ടോ ? ഉണ്ട് / ഇല്ല / വല്ലപ്പോഴും.(ഉണ്ടെങ്കിൽ ഏത് പത്രം ?                                     )
26.പതിവായി  ഒന്നിലധികം പത്രങ്ങൾ വായിക്കുന്ന ഒരു അംഗം എങ്കിലും ഉണ്ടോ ? ഉണ്ട് / ഇല്ല / (ഉണ്ടെങ്കിൽ ഏത് പത്രങ്ങൾ  ?                                     )
27.ഏതെങ്കിലും സ്വയം തൊഴിൽ സംരംഭം ഉണ്ടോ ( തയ്യൽ /  കോഴിവളർത്തൽ / പശു വളർത്തൽ /       ) ? ഉണ്ട് / ഇല്ല / .(ഉണ്ടെങ്കിൽ ഏത്..?)
28. 65 വയസ്സിനു താഴെയുള്ളവരിൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്തവരുടെ എണ്ണം -
29 .നിങ്ങളുടെ ഗ്രാമത്തിലെ കുളങ്ങൾ /കാവുകൾ / പുഴകൾ /കുന്നുകൾ എന്നിവ യുടെ ഇപ്പോഴത്തെ സ്ഥിതി - വറ്റിപ്പോവുന്നു . /  സംരക്ഷിക്കപ്പെടുന്നു / അറിയില്ല 
30 .ഈ വർഷം നിങ്ങളുടെ ഗ്രാമത്തിൽ / ഗ്രാമ പഞ്ചായത്തിൽ / വീട്ടിൽ  നെൽക്കൃഷി നടക്കുന്നുണ്ടോ ? ഉണ്ട്  / ഇല്ല /  (ഉണ്ടെങ്കിൽ  എവിടെ        ? എത്ര ഏക്കർ.  /  സെൻറ്                 ?)
31.കാലാവസ്ഥാ വ്യതിയാനം എന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ഉണ്ട്  / ഇല്ല / കുറച്ചൊക്കെ 


തീയതി :                                                                                         ഗൃഹനാഥൻറെ / ഗൃഹനാഥയുടെ ഒപ്പ് 
******************************************************************************************
ഓരോ ചോദ്യത്തിന്റെയും ഉത്തരമായി  വിശദാശംങ്ങൾ ഉണ്ടെങ്കിൽ നമ്പറിട്ടു മറുപുറം ചേർക്കുക .മറുപുറത്തു നേരത്തെ 1 മുതൽ -30 വരെ നമ്പറിട്ടു വെക്കുക .
******************************************************************************************
ഉത്തരം ശേഖരിച്ച വളണ്ടിയറുടെ പേര്  :
ഒപ്പ് :                                                                                             ഫോൺ നമ്പർ 
****************************************************************************************************
കാലാവസ്ഥാവ്യതിയാനത്തിനെതിരെ ഒരു ചുവട് മുന്നോട്ട് www.savenaturesavemotherearth.blogspot.in


നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളൂം 9447739033 എന്ന  നമ്പറിൽ ൽ അറിയിക്കുക .or Write to radhakrishnan2019@gmail.com

download this file in pdf

Saturday, July 27, 2019

ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക സർവ്വേ നടന്നു




ആലക്കോട്കൊട്ടയാട്  കവല  ഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക സർവ്വേ  നടന്നു .ആലക്കോട്‌  N S S ഹയർ സെക്കന്ററി സ്‌കൂൾ  നാഷണൽ സർവീസ്  സ്‌കീം  ഒന്നാം  വർഷ  വളണ്ടിയർമാർ ,പ്രോഗ്രാം ഓഫിസർ   പ്രേംകുമാർ മാസ്റ്റർ , ഗ്രാമപഞ്ചായത് മെമ്പർ ഔസേപ്പച്ചൻ ,കൊ ട്ടയാടു കവല മാതൃകാ സ്വയം സഹായ സംഘം സെക്രട്ടറി ബെന്നി തോമസ് .രാധാകൃഷ്ണൻ സി കെ  എന്നിവർ പങ്കെടുത്തു .നല്ല സഹകരണമാണ് ലഭിച്ചത് .കൊട്ടയാട്  കവല യിൽ ഈ വർഷം  30  വീടുകളെയെങ്കിലും ഉൾപ്പെടുത്തി  മാതൃകാ ഗ്രാമ  പ്രവർത്തനം  നടത്താൻ ഉദ്ദേശിക്കുന്നു .  

ഇന്ന്ശനിയാഴ്ച 27 / 07 / 2019  രാവിലെ  9 .30 മുതൽ 12 .45 വരെ  നാഷണൽ സർവീസ് സ്കീമിന്റെ  വളണ്ടിയർമാരുടെ  നേതൃത്വത്തിൽ പ്രവർത്തന മേഖലയിൽ   പ്രാഥമിക സർവ്വേ  നടത്തി  .30 വീടുകൾ സന്ദർശിച്ചു .ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു .അടുത്ത ഞായറാഴ്ച 4/ 08 / 2019 ന്  വൈകുന്നേരം 4 മണിക്ക്  ദത്തുഗ്രാമ പ്രദേശത്തെ വീട്ടുകാരുടെ പ്രാഥമിക യോഗം നടക്കുന്നതാണ് .

താഴെ കൊടുത്ത പ്രോജക്ടുകൾ വിഭാവനം ചെയ്തിട്ടുണ്ട് .
1 .ഓരോ വീടുകളിലും വ്യത്യസ്തയിനം അഞ്ചു ഔഷധചെടികൾ വീതം നടാൻ  വേണ്ടത് ചെയ്യാൻ 
2 .ജലസംരക്ഷണവുമായി ബന്ധപ്പെട്ടു മഴക്കുഴികൾ അല്ലെങ്കിൽ തണ്ണീർ ബാങ്കുകൾ നിർമ്മിക്കുവാൻ 
 3 .കിണർ റീചാർജിംഗ്‌ നടപ്പിലാക്കാൻ 
4 .തുണിബാഗ് നിർമിച്ചു വിതരണം ചെയ്യാൻ  .
5 .പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ ബോധവൽക്കരണം 
6 .സാമൂഹിക സർവ്വേ 
7 .ഫിലമെൻറ്  , CFL ബൾബുകളുടെ  ഉപയോഗം ഇല്ലാതാക്കാനും പകരം ലെഡ് ബൾബിലേക്കു മാറാനും ഉള്ള പ്രചാരണം നടത്തും (ഫിലമെൻറ് രഹിത ഗ്രാമം )
8 . വായനക്കൂട്ടവും  കുട്ടികളുടെ പഠന നിലവാരം വിലയിരുത്തി മെച്ചപ്പെടുത്താനുള്ള നടപടികളും  .
9 .ഗ്രാമത്തിൽ എല്ലാവർക്കും ഇ -സാക്ഷരത  നേടാനായുള്ള പ്രവർത്തനം (  DIJI LOCKൻറെ ഉപയോഗം ഉൾപ്പെടെ )
10 .എല്ലാ  വീട്ടിലും  ഒരു കമ്പോസ്റ്റിംഗ് പ്രവർത്തനം ഉറപ്പു വരുത്തും . 

11 .മഴക്കാല രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും  
-

( CKR ;9447739033;  24/7 / 2019 :  കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒരു ചെറിയ ചുവട് വെപ്പ്  )










[7:01 PM, 7/27/2019] Radjakrishnan: ചർച്ചയിൽ പങ്കെടുത്ത വളണ്ടിയർമാരുടെ പേരും സർവേ ചോദ്യങ്ങൾ ചോദിച്ച വളണ്ടിയർമാരുടെ പേരും .
[7:05 PM, 7/27/2019] Premkumar NSS Alakode: AKShara Murali, Nandana Mohanan ,Archana Thomaട, Shiyas Shaji, AKhila Lakshmanam,
[7:05 PM, 7/27/2019] Premkumar NSS Alakode: Nandu Rajeev
[7:09 PM, 7/27/2019] Radjakrishnan: എത്ര വീടുകൾ ? പ്രധാനമായി ശ്രദ്ധയിൽ പെട്ട കാര്യം ? വളണ്ടിയർമാരുടെ അഭിപ്രായം ?
[7:19 PM, 7/27/2019] Premkumar NSS Alakode: 32 വീടുകൾ. നന്നായി സഹകരിച്ചു വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുന്നു. മിക്കവീടുകളിലും കിണർ, ചെറിയ പൂന്തോട്ടം, പ്ലാസ്റ്റിക് മാലിന്യങ്ങൾ പറമ്പിൽ വലിച്ചെറിയുന്നില്ല, പറമ്പിൽ വെള്ളം കെട്ടിക്കിടക്കുന്നില്ല, Drainage, എന്നിവയുണ്ട്.പല വീടുകളിലും ഒന്നോ രണ്ടോ ആളുകൾ മാത്രമേ കണ്ടുള്ളൂ. വളണ്ടിയർമാർക് നല്ലൊരു അനുഭവമായിരുന്നു.
FB COMMENT
Subin Ck Cheriya chuvaduvepp alla mashe...valiya mattangal undakum...#support

Friday, July 26, 2019

കൊട്ടയാട് കവല യിൽഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക ആലോചന

ഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക ആലോചന  26/ 07 / 2019 

ആലക്കോട്കൊ ട്ടയാട്  കവല യിൽ ഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക ആലോചന നടന്നു .ആലക്കോട്‌  NSS ഹയർ സെക്കന്ററി സ്‌കൂൾ  നാഷണൽ സർവീസ്  സ്‌കീം  പ്രോഗ്രാം ഓഫിസർ   പ്രേംകുമാർ മാസ്റ്റർ ,  ഗ്രാമപഞ്ചായത് മെമ്പർ ഔസേപ്പച്ചൻ ,കൊ ട്ടയാടു കവല മാതൃകാ സ്വയം സഹായ സംഘം പ്രസിഡണ്ട് രാജു  മേക്കുഴയിൽ , സെക്രട്ടറി ബെന്നി തോമസ് ,ജോയിൻറ് സെക്രട്ടറി സുരേഷ് ,രാധാകൃഷ്ണൻ സി കെ എന്നിവർ പങ്കെടുത്തു .


കൊട്ടയാട്  കവല യിൽ 25 വീടുകളെയെങ്കിലും ഉൾപ്പെടുത്തി  മാതൃകാ ഗ്രാമ  പ്രവർത്തനം  നടത്താൻ ഉദ്ദേശിക്കുന്നു .  


നാളെ ശനിയാഴ്ച 27 / 07 / 2019  രാവിലെ  9 .30 മുതൽ  നാഷണൽ സർവീസ് സ്കീമിന്റെ  വളണ്ടിയർമാരുടെ  നേതൃത്വത്തിൽ പ്രവർത്തന മേഖലയിൽ   പ്രാഥമിക സർവ്വേ  നടത്താൻ തീരുമാനമായി .


കൂടാതെ വരുന്ന ഞായാറാഴ്ച  04 / 08 / 2019 ന് വൈകു .4 മണിക്ക് മേഖലയിലെ വീടുകളുടെ പ്രതി നിധികളുടെ ആലോചനായോഗം നടത്തി  പ്രവർത്തന  സമിതി രൂപീകരിക്കാനും തീരുമാനിച്ചു .


നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രോജക്ടുകളെ കുറിച്ച്  ചർച്ച നടന്നു .താഴെ കൊടുത്ത പ്രോജക്ടുകൾ നടത്താമെന്നു പൊതു അഭിപ്രായമുണ്ടായി .


1 .ഓരോ വീടുകളിലും വ്യത്യസ്തയിനം അഞ്ചു ഔഷധചെടികൾ വീതം നടാൻ  വേണ്ടത് ചെയ്യാൻ 

2 .ജലസംരക്ഷണവുമായി ബന്ധപ്പെട്ടു മഴക്കുഴികൾ അല്ലെങ്കിൽ തണ്ണീർ ബാങ്കുകൾ നിർമ്മിക്കുവാൻ 
 3 .കിണർ റീചാർജിംഗ്‌ നടപ്പിലാക്കാൻ 
4 .തുണിബാഗ് നിർമിച്ചു വിതരണം ചെയ്യാൻ  .
5 .പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ ബോധവൽക്കരണം 
6 .സാമൂഹിക സർവ്വേ 
7 .ഫിലമെൻറ്  , CFL ബൾബുകളുടെ  ഉപയോഗം ഇല്ലാതാക്കാനും പകരം ലെഡ് ബൾബിലേക്കു മാറാനും ഉള്ള പ്രചാരണം നടത്തും (ഫിലമെൻറ് രഹിത ഗ്രാമം )
8 . കുട്ടികളുടെ പഠന നിലവാരം വിലയിരുത്തി മെച്ചപ്പെടുത്താനുള്ള നടപടികൾ .
9 .ഗ്രാമത്തിൽ എല്ലാവർക്കും ഇ -സാക്ഷരത  നേടാനായുള്ള പ്രവർത്തനം (  DIJI LOCKൻറെ ഉപയോഗം ഉൾപ്പെടെ )
10 .എല്ലാ  വീട്ടിലും  ഒരു കമ്പോസ്റ്റിംഗ് പ്രവർത്തനം ഉറപ്പു വരുത്തും . 
11 .മഴക്കാല രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും  

****************************************************************************






Thursday, July 25, 2019

പ്രതിരോധ പ്രവർത്തനമായി ഹരിത ഗ്രാമങ്ങളുണ്ടാകട്ടെ 25/07/2019

Let there be green villages to resist climate change  

ആലക്കോടു  നരിയമ്പാറ കോളനിയിൽ  ശ്രെയസ് ഗ്രൂപ്പിന്റെ കീഴിലുള്ള  അനശ്വര വനിതാ  സ്വയം സഹായ സംഘ ത്തിൽ  "പ്രതിദിനം പ്രതിരോധം നവോത്ഥാനകേരളത്തിനായി " എന്ന വിഷയത്തി ൽ സംസാരിക്കാൻ എൻ്റെ അയൽക്കാരി ലിസി ജോയ് സ്നേഹ  പൂർവം ഒരു അവസരം തന്നു .അരമണിക്കൂർ സംസാരിച്ചു .

നമ്മളെങ്ങിനെ നമ്മളായോ ആ സ്വാതന്ത്ര്യം കവർന്നെടുക്കപ്പെടുകയാണ് .പണാധിപത്യത്തിലേക്കു നാട് മാറുകയാണ് .പഴയകാലത്തെ അയിത്തവും അനാചാരങ്ങളും അസമത്വങ്ങളും തിരിച്ചു കൊണ്ടുവരാനുള്ള ബോധപൂർവ ശ്രമങ്ങൾ നടക്കുകയാണ് . ബ്രാഹ്‌മണ്യ മേധാവിത്തം തിരിച്ചുകൊണ്ടുവരണമെന്നാണ് ജഡ്ജി പ്രസംഗിക്കുന്നത് .വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലേക്ക് ഭീകര വിരുദ്ധ നിയമവും ഭേദഗതി ചെയ്യപ്പെടുകയാണ് . ഗ്രാമ ഗ്രാമാന്തരങ്ങളിൽ സ്വാതന്ത്ര്യ സമര കാല ഘട്ടത്തിലെന്ന പോലെ ഐക്യ നിര കെട്ടിപ്പടുക്കണം .സ്വയം സഹായ സംഘങ്ങൾ ഈ ബോധത്തോടെ തന്നെ പ്രവർത്തിക്കാനുണ്ട് .കേവലം സാമ്പത്തികസഹായ സമിതികൾ ആവുന്നതിലപ്പുറം ശ്രദ്ധ കൊടുക്കാനുണ്ട് .സ്വാതന്ത്ര്യം എന്ന പദത്തെ കേവലം നിസ്സാരമായി കാണരുത് .ഇന്ന് ഈ യോഗത്തിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് കഴിയുന്നത് എത്രയോകാലത്തെ ത്യാഗഭരിതമായ പ്രക്ഷോഭ പ്രവർത്തനങ്ങൾ കൊണ്ടാണ് .ഉത്തരവാദിത്ത  പൂർണമായ സ്വാതന്ത്ര്യമാണ്  പ്രധാനം . ഗാന്ധിയുടേയും നെഹ്‌റുവിന്റെയും കാഴ്ചപ്പാടിൽ സ്വാതന്ത്ര്യത്തിനു രണ്ടു തലങ്ങളുണ്ടായിരുന്നു .ഒന്ന് ബ്രിട്ടീഷ്  ആധിപത്യത്തിനെതിരേയുള്ള പ്രതിരോധം രണ്ട് സാമൂഹ്യ അനീതികൾക്കെതിരെയുള്ള  പ്രതിരോധം ,ഈ രണ്ടു തലത്തിലുള്ള പ്രവർത്തനങ്ങളും ഇന്നും ഓരോ ദിവസവും ശക്തമായി തുടരേണ്ടതുണ്ട് .ഇന്ന് പോരാട്ടം ബ്രിട്ടീഷുകാരോടല്ല , പണാധിപത്യത്തിനെതിരെ , വംശാ ധിപത്യത്തിനെതിരെ. കുടുംബാധിപത്യത്തിനെതിരെ . ഇങ്ങിനെ പ്രതി രോധ പ്രവർത്തനങ്ങൾ  തുടരാൻ  നിരന്തരസമ്പർക്കത്തിനും  ഐക്യത്തിനും നിലനിൽപ്പിനും ഉതകുന്ന  സാമൂഹ്യ പ്രോജക്ടുകൾ ചെയ്യണം .അതിന്റെ കൂടെ നാം ജീവിക്കുന്ന ഭൂമി വാസയോഗ്യമായി തുടരുകയും വേണം .നമുക്ക് നമ്മുടെ പൂർവികാരിൽ  നിന്നു കിട്ടിയ ഈ നല്ല മണ്ണ് ,നല്ല വെള്ളം,നല്ല വായു .നമ്മുടെ കുട്ടികൾക്ക്  നല്ലതായി കൈമാറാൻ കഴിയുമോ . കൃഷിയെ ക്കുറിച്ചു നമുക്കുണ്ടായിരുന്ന അറിവുകൾ ..പക്ഷികൾ മരങ്ങൾ  ജീവജാലങ്ങൾ ഇവയുടെ പരസ്പരബന്ധം ഇതൊക്കെ  നമ്മുടെ കുട്ടികൾ മനഃപാഠമാക്കുന്നതിനപ്പുറം അവർ കാര്യമായി എടുക്കുന്നുണ്ടോ ? ഇക്കാലത്തു പേപ്പട്ടികടിയെക്കുറിച്ചു ധാരാളം  വരുന്നില്ലേ തെരുവ് പട്ടികൾ പെരുകു ക യില്ലേ എന്താണ് കാരണം  ? ( കഴുകന്മാരുടെ എണ്ണം കുറഞ്ഞതും പട്ടികൾ പെരുകുന്നതും തമ്മിലുള്ള ബന്ധം വ്യക്തമാക്കി )

ഇങ്ങനെ  കാര്യങ്ങൾ  വായിച്ചറിയുന്ന , ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം അറിയുന്ന,  പക്ഷികളെ സ്നേഹിക്കുകയും അവയുടെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യുന്ന കുട്ടി അതിനെ കൊല്ലാൻ ശ്രമിക്കുമോ ? അങ്ങിനെ സ്നേഹം നിറഞ്ഞ മനസ്സോടെ വളർന്നു വരുന്ന ഒരു കുട്ടി ഏതെങ്കിലും സാഹചര്യത്തിൽ ഒരു മനുഷ്യനെ കൊല്ലാൻ നടക്കുമോ ?


അത് കൊണ്ടാണ് പറയുന്നത് ജൈവവൈവിധ്യ പഠനം നടക്കണം. .കുട്ടികളുടെ പങ്കാളിത്തത്തോടെ അത്തരം പ്രവർത്തനങ്ങൾക്ക് ഈ സംഘം പിന്തുണ കൊടുക്കണം .അത്തരം പ്രോജക്ടുകൾ സ്‌കൂൾ  ക്ലബുകൾ ,ഗ്രാമപഞ്ചായത്തു തുടങ്ങിയവയുടെ പിന്തുണയോടെ നടത്തണം .അതുപോലെ ചെയ്യാവുന്ന പ്രവർത്തനമാണ് പ്ലാസ്റ്റിക് നീക്കം ചെയ്യൽ .ഇന്നലെ    നനഞ്ഞോലിക്കുന്ന   ഒരു ഓടിട്ട  വീട്  റിപ്പയർ  ചെയ്യുന്ന ശ്രമദാനത്തിൽ  പങ്കെടുത്തു .ഓടിട്ടതിനുമപ്പുറം തള്ളി നിൽക്കുന്ന ഒരു കഴുക്കോൽ  നനയാതിരിക്കാൻ കെട്ടി വെക്കാൻ ഒരു പ്ലാസ്റ്റിക് സഞ്ചി ചോദിച്ചപ്പോൾ ആ വീട്ടുകാർ പറയുകയാണ് ,ഇവിടെ ഒറ്റ പ്ലാസ്റ്റിക് സഞ്ചിയില്ല .വലിയ സന്തോഷം തോന്നി .പക്ഷെ അത് നീണ്ടു നിന്നില്ല .കാരണം തുടർന്ന് ആ വീട്ടുകാരി പറയുകയാണ് -അതൊക്കെ ഞങ്ങൾ ദിവസവും അടുപ്പിൽ കത്തിക്കും .ഒരു പക്ഷെ ഇക്കാര്യം പറയാൻ ആണ് ഞാൻ വന്നത് .പ്ലാസ്റ്റിക് ഒരു കാരണവശാലും കത്തിക്കരുത് .കത്തിച്ചാൽ ദോഷം വീട്ടമ്മമാർക്ക്‌ മാത്രമല്ല വരും തലമുറയിലേക്കും നീളും .പ്ലാസ്റ്റിക് കത്തിക്കുമ്പോളുണ്ടാകുന്ന ഡയോക്സിൻ ,ഫ്യൂറാൻ വാതകങ്ങൾ വിഷവാതകങ്ങളാണ് . .ഡയോക്സിൻ ,ഫ്യൂറാൻ 
1 .എന്നിവ കാൻസർ വളർച്ചകൾക്കു കാരണമാകാം 
2 .അവ ഓസോൺ അടുക്കിനെ നശിപ്പിക്കുന്നു .
3 .ഈ വിഷവാതകങ്ങൾ  ശ്വസിക്കുന്നത് ഹൃ ദയ രോഗങ്ങൾക്ക് കാരണമാകും .
4 .ശ്വാസ കോശ രോഗങ്ങൾക്ക് സാദ്ധ്യത കൂട്ടും .
5 .തലചുറ്റൽ ,തലവേദന ,ചർമ രോഗങ്ങൾ എന്നിവക്കുള്ള സാധ്യത കൂട്ടും .
6 .നാഡീറ്വ്യൂഹത്തെ തകരാറിലാക്കും .
7 .വൃക്ക ,കരൾ രോഗങ്ങൾക്കു സാധ്യത കൂടും .
8 .പ്രത്യുൽപാദന വ്യവസ്ഥ ,എൻസൈമുകളുടെ ഉല്പാദനം ,ശരീര വളർച്ച എന്നിവയെയും ബാധിക്കും .ഈ പ്രശ്ന ങ്ങൾ നിരവധി തലമുറകളിലേക്കു പകരും .
9 .മണ്ണിൽ കലർന്ന ഈ വിഷ സംയുക്തങ്ങൾ ഭക്ഷ്യ വിഷ മായി മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ബാധിക്കും . 

         അത്     കൊണ്ട്  ഒരു കാരണവശാലും  പ്ലാസ്റ്റിക്   കത്തിക്കരുത് .അത് കൃത്യമായി കഴുകി ഉണക്കി ഹരിത കർമ്മ സേനക്ക് കൈമാറുക .20 രൂപാ യും കൊടുക്കുക .ഈ  പ്രവർത്തനം ഗ്രൂപ്പിലെ  എല്ലാ അംഗങ്ങളുടെ വീട്ടിലും  നടക്കുന്നുണ്ട് എന്നുറപ്പുവരുത്താൻ ഉള്ള പ്രവർത്ത നം  നിരന്തരം നടത്തുന്നത് പ്രതിരോധ പ്രവർത്തനത്തിന്റ ഭാഗമാണ് .ഇനി ജലസംരക്ഷണത്തിന്റെ കാര്യം നോക്കാം .മഴ ഇപ്പോൾ നന്നായി പെയ്യുന്നുണ്ടല്ലോ .നമ്മളിൽ എത്ര പേരുടെ വീട്ടിൽ മഴവെള്ളം കുടിവെള്ളമായി എടുക്കാൻ പാകത്തിൽ  ശേഖരിച്ചിട്ടുണ്ട് .? ( ഒരു കൈയും ഉയർന്നില്ല ). ഇതാണ് സ്ഥിതി ! കിണർ റീചാർജിംഗ്‌ പോലുള്ള  ജലസംരക്ഷണ  പ്രവർത്തനങ്ങൾ എല്ലാ വീട്ടിലും നടത്തേണ്ടതുണ്ട് .അല്ലെങ്കിൽ കേരളം ഒരു തുള്ളി വെള്ളം കിട്ടാത്ത ഒരു
പ്രദേശമായി മാറും . 2050 ഓടെ കേരളം  വരണ്ട പ്രദേശമായി മാറും എന്ന മുന്നറിയിപ്പ് വന്നു കഴിഞ്ഞു .ചെന്നൈ നഗരത്തിന്റെ ഉദാഹരണം ശ്രദ്ധിക്കണം .( ചിത്ര യുടെ വാട്സാപ്പ് പോസ്റ്റിന്റെ ചുരുക്കം അവതരിപ്പിച്ചു .കിണർ റീചാർജിങ്ങിനു 8000 രൂപ മതിയാകും .ഗ്രാമ പഞ്ചായത്തിൻറെ ഫണ്ട് ലഭിക്കാൻ വേണ്ട ചർച്ചകൾ നടക്കണം ,സ്പോൺസർമാരെ കിട്ടിയാലും മതി.ഈ ഗ്രൂപ്പിലെ ഒരു വീട്ടിൽ എങ്കിലും ഈ വർഷം ചെയ്യൂ.മറ്റു വീടുകളിൽ അടുത്തവർഷമാകട്ടെ ,ഫണ്ടില്ലെങ്കിൽ .പല പഞ്ചായത്തുകളിലും ഇത് പ്രവർത്തന പ്രോജക്ടായി മാറിയിട്ടുണ്ട്‌ .അത് പോലെ ചെയ്യാവുന്ന പ്രൊജക്റ്റാണ് തണ്ണീർ ബാങ്ക് .കൃഷിഭവൻ ഒരു കുഴിക്കു 50 രൂപാ ഫണ്ട് തരും .പുരയിടത്തിൽ ധാരാളം  തണ്ണീർ ബാങ്കുകൾ ഉണ്ടാകട്ടെ .
നമ്മളിൽ എത്ര പേരുടെ വീട്ടിൽ മഴവെള്ളം കുടിവെള്ളമായി എടുക്കാൻ പാകത്തിൽ  ശേഖരിച്ചിട്ടുണ്ട് .? ( ഒരു കൈയും ഉയർന്നില്ല ). ഇതാണ് സ്ഥിതി ! കിണർ റീചാർജിംഗ്‌ പോലുള്ള  ജലസംരക്ഷണ  പ്രവർത്തനങ്ങൾ എല്ലാ വീട്ടിലും നടത്തേണ്ടതുണ്ട് .അല്ലെങ്കിൽ കേരളം ഒരു തുള്ളി വെള്ളം കിട്ടാത്ത ഒരു
പ്രദേശമായി മാറും . 2050 ഓടെ കേരളം  വരണ്ട പ്രദേശമായി മാറും എന്ന മുന്നറിയിപ്പ് വന്നു കഴിഞ്ഞു .ചെന്നൈ നഗരത്തിന്റെ ഉദാഹരണം ശ്രദ്ധിക്കണം .( ചിത്ര യുടെ വാട്സാപ്പ് പോസ്റ്റിന്റെ ചുരുക്കം അവതരിപ്പിച്ചു .കിണർ റീചാർജിങ്ങിനു 8000 രൂപ മതിയാകും .ഗ്രാമ പഞ്ചായത്തിൻറെ ഫണ്ട് ലഭിക്കാൻ വേണ്ട ചർച്ചകൾ നടക്കണം ,സ്പോൺസർമാരെ കിട്ടിയാലും മതി.ഈ ഗ്രൂപ്പിലെ ഒരു വീട്ടിൽ എങ്കിലും ഈ വർഷം ചെയ്യൂ.മറ്റു വീടുകളിൽ അടുത്തവർഷമാകട്ടെ ,ഫണ്ടില്ലെങ്കിൽ .പല പഞ്ചായത്തുകളിലും ഇത് പ്രവർത്തന പ്രോജക്ടായി മാറിയിട്ടുണ്ട്‌ .അത് പോലെ ചെയ്യാവുന്ന പ്രൊജക്റ്റാണ് തണ്ണീർ ബാങ്ക് .കൃഷിഭവൻ ഒരു കുഴിക്കു 50 രൂപാ ഫണ്ട് തരും .പുരയിടത്തിൽ ധാരാളം  തണ്ണീർ ബാങ്കുകൾ ഉണ്ടാകട്ടെ .ഞ്ഞു  വന്നത് ഇതാണ് .  പൂർവതലമുറ നമ്മളെ ഏൽപ്പിച്ച നല്ല മണ്ണ് ,നല്ല വെള്ളം , നല്ല  വായു വരും തലമുറയെ തിരിച്ചേൽപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഈ സംഘവും ഏറ്റെടുക്കേണ്ടതുണ്ട് .

പ്രായമായവരെ നന്നായി പരിപാലിക്കണം . പാലിയേറ്റിവ് കെയർ  പ്രവർത്തനങ്ങൾ നടക്കണം . മണ്ണിലെ രാസവസ്തുക്കൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ജൈവ പച്ചക്കറി തോട്ടം,ജൈവലോഷൻ നിർമാണം ,സോപ്പ് നിർമാണം ഇവയൊക്കെ സ്വാശ്രയ ശീലം വർദ്ധിപ്പിക്കുന്ന പ്രതിരോധ പ്രവർത്തന ങ്ങൾ ആണ് .ആരോഗ്യ രംഗത്തെ അടിസ്ഥാന പാഠങ്ങളും മറക്കരുത് .സോപ്പ്‌     ഉ പയോഗിച്ചു കൈ കഴുകുന്നത് പോലും ഇപ്പോഴും അശ്രദ്ധമായാണ് .20 സെക്കന്റു നേരമെങ്കിലും സോപ്പുലായനി കൈയിൽ സ്പർശിച്ചിരിക്കേണ്ടതുണ്ട് അണുക്കൾ നശിക്കാൻ .ഇതൊക്കെ കുട്ടികളെയും ഓർപ്പിക്കുന്ന വിധത്തിലുള്ള അവരുടെ അറിവിന്റെ തിരിച്ചറിവിൻറെ ഭാഗമാകുന്ന വിധത്തിൽ വായനയെ ശക്തിപ്പെടുന്ന വിധത്തിൽ പദ്ധതികളു ണ്ടാവണം .നിങ്ങളുടെ യൂണിറ്റിൽ വീടുകളോട്  ചേർന്ന് 25 -30 വീടുകൾ ഉൾപ്പെടുന്ന മാതൃകഗ്രാമ പ്രവർത്തനം തുടങ്ങുക .അഞ്ചു പ്രോജക്ടുകളെങ്കിലും തിരഞ്ഞെടുത്തു ഈ വർഷം മുഴുമി   പ്പി ക്കുക  . ജൈവവൈവിധ്യ പഠനം , കിണർ റീചാർജിങ് , പാലിയേറ്റിവ് കെയർ , ജൈവ ലോഷൻ,സോപ്പ് നിർമാണം , പ്ലാസ്റ്റിക് നിർമാർജനം , ആരോഗ്യക്ലാസ്സുകൾ ...എന്നിങ്ങനെ അപ്പോൾ  തൊട്ടടുത്ത വീടുകളും ഇത്തരം കാര്യങ്ങൾ ചെയ്തു തുടങ്ങും .അങ്ങിനെ കേരളത്തെ മാറ്റാൻ ,ഭാരത ത്തെ മാറ്റാൻ  പ്രതിരോധ പ്രവർത്തനമായി  ഹരിത ഗ്രാമങ്ങളുണ്ടാകട്ടെ .സ്വാശ്രയ ശീലവും സ്വാതന്ത്ര്യവും നിലനിൽക്കട്ടെ .( ആലക്കോടു  നരിയമ്പാറ കോളനിയിൽ  ശ്രെയസ് ഗ്രൂപ്പിന്റെ കീഴിലുള്ള  അനശ്വര വനിതാ  സ്വയം സഹായ സംഘ ത്തിൽ  "പ്രതിദിനം പ്രതിരോധം നവോത്ഥാനകേരളത്തിനായി " എന്ന വിഷയത്തി ൽ നടത്തിയ പ്രസംഗത്തിൻ്റെ  ചുരുക്കം)

*******************************************************************


വീട്ടു പറമ്പത്തെ പുതിയ വിരുന്നുകാരൻ (23/07/2019 )