Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Friday, March 15, 2019

ഔഷധ സസ്യ വിജ്ഞാന വ്യാപന കേന്ദ്രത്തെ പുനരുജ്ജീ വിപ്പിക്കുക ,ആകർ ഷണീയമായി നിലനിർത്തുക .

 ഔഷധ സസ്യ വിജ്ഞാന വ്യാപന കേന്ദ്രത്തെ  പുനരുജ്ജീ വിപ്പിക്കുക ,ആകർ ഷണീയമായി നിലനിർത്തുക .
മരുന്ന് കമ്പനി യായ ഔഷധി യുടെ മരുന്ന് ശേഖരണ വിതരണ കേന്ദ്രം പരിയാരം മെഡിക്കൽ കോളേജിന് തൊട്ടടുത്താണ് .ഔഷധസസ്യങ്ങൾ തേടി അവിടെയെത്തിയ ഞാൻ ഔഷധ സസ്യ വിജ്ഞാന വ്യാപന കേന്ദ്രം എന്ന ബോർഡ് കണ്ടു വലിയ പ്രതീക്ഷകളോടെ അകത്തു കയറി . അതി മനോഹരമായ ഒരു ഡിസൈനിൽ പണിത ഈ ഔഷധ തോട്ടം നാടിന് മുതൽക്കൂട്ടാ വേണ്ടതാണ് .ഓരോ ചെടിയെയും അതിന്റെ ഒരു പ്രധാന  ഉപയോഗത്തിനെയും പരിചയപ്പെടുത്തുന്ന ബോർഡുകൾ ആണ് അതിന്റെ  ആകർഷണീയത .ആദ്യകാല ത്തു ഇത് ഭംഗിയായി ക്രമീകരിച്ചിട്ടുണ്ടാവണം .ഓരോ ചെടിയും അതിന്റെ കൂടെയുള്ള ബോർഡും ഒരിക്കലും മറക്കാത്ത ഒരു അറിവ് പകരുന്നതാണ് .പക്ഷെ ഇവിടത്തെ ഇപ്പോഴത്തെ സ്ഥിതി അതി  ദയനീയമാണ് .പല ബോർഡുകളും പിഴുതെടുത്തു കൂട്ടിയിട്ട നിലയിലാണ് .പല ചെടിച്ചട്ടികളും ശൂന്യവും വേണ്ടത്ര നന കിട്ടാത്തവയുമാണ് .ചിലതിനടുത്തു  ബോർഡ് മാത്രമേയുള്ളു .ചിലതിൽ പുല്ലും മുള്ളും നിറഞ്ഞു അതുമായി യാതൊരു ബന്ധവുമില്ലാത്ത ബോർഡും വച്ചിട്ടുണ്ട് .തണലു കിട്ടാൻ ഷീറ്റുകളിട്ടിട്ടുണ്ട്.തൊട്ടടുത്തു വാട്ടർ ടാങ്കുണ്ട് .ടാങ്കിനു ഘടിപ്പിച്ച പൈപ്പുമു ണ്ട്‌ .തോട്ടക്കാരനില്ല.അല്ലെങ്കിൽ വേണ്ടത്ര ശ്രദ്ധ ചെടികൾക്ക് കിട്ടുന്നില്ല .കൃത്യമായ മാനേജ്മെന്റില്ല .കാടുപിടിച്ചു ഉപേക്ഷിക്കപ്പെട്ട തോട്ടം കാണുമ്പോൾ മനസ്സിൽ നൊമ്പരം നിറയും .ഇങ്ങിനെ പോയാൽ  ഈ തോട്ടം നശിച്ചുപോകും .അടുത്ത തലമുറക്ക് അതി പ്രധാനമായ അറിവുകൾ പകരാൻ ആവിഷ്കരിക്കപ്പെട്ട അതി സുന്ദരമായ ഒരു പ്രോജക്ട് ഇങ്ങിനെ തകർക്കുകയാണല്ലോ.ഇതിനെതിരെ പ്രതിഷേധിക്ക ണം .ചെടികൾക്ക് വേണ്ടുന്ന ദൈനം ദിന പരിചരണം ഉറപ്പു വരുത്താനും ഭാവനാ സമ്പന്ന മായ ഈ പ്രോജക്ടിനെ എത്രയും പെട്ടെന്ന് പിനരുജ്ജീവിപ്പിക്കാനും വേണ്ടുന്ന നടപടികൾ എടുക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോടും നാട്ടുകാരോടും അഭ്യർത്ഥിക്കുന്നു .

കൂട്ടത്തിൽ പറയട്ടെ ,ഔഷധ ചെടികൾ വില്പനക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സൗജന്യമായും ലഭ്യമാക്കുന്ന അതി ബൃഹത്തായ ഒരു നഴ്‌സറി ഔഷധിയുടെ ഉടമസ്ഥതയിൽ  ഇതിനടുത്തു പോലിസ് സ്റ്റേഷൻ റോഡിൽ വിശാലമായ പറമ്പിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് .
കൂടുതൽ ചിത്രങ്ങൾക്കും വിവരങ്ങൾക്കും http://savenaturesavemotherearth.blogspot.com/
എന്ന ബ്ലോഗ് സന്ദർശിക്കാം .
follow up

STEP 1 :send messages to peoples' representatives .


I HAVE DONE IT. PLS DO IT TO PROTECT THE OUSHADHI GARDEN.

No comments:

Post a Comment